ചേറ്റുവ

തൃശൂർ ജില്ലയുടെ പടിഞ്ഞാറെ അതിർത്തിയലുള്ള പ്രദേശമാണ് ചേറ്റുവ.[൧] ടിപ്പു സുൽത്താൻ നിർമ്മിച്ച ഒരു കോട്ട ഇവിടെ സ്ഥിതിചെയ്യുന്നു. പഴയകാലത്തെ ഒരു തുറമുഖം ആണ്‌. കായലിന് ഇവിടെ അഴിമുഖമുണ്ട്. നദികളും കായലുകളും തോടുകളും നിറഞ്ഞതാണ് ഈ സ്ഥലം.

ചേറ്റുവ

ചേറ്റുവ
10.5258°N 76.0481°E / 10.5258; 76.0481
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല തൃശ്ശൂർ
ഭരണസ്ഥാപനങ്ങൾ
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
   തപാൽ
   ടെലിഫോൺ
 
680616
+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ
ഇന്നത്തെ ചേറ്റുവ യിലെ അഴിമുഖം

ചരിത്രം

1714 ൽ ചേറ്റുവയിൽ ഒരു കോട്ട കെട്ടുവാൻ ഡച്ചൂകാർ തീരുമാനിച്ചു അതിന് സാമൂതിരിയുടെ അനുമതിയും ലഭിച്ചു കോട്ടക്ക് കൊച്ചി തമ്പുരാനും സഹായ വാഗ്‌ദാനം ചെയ്തു എന്നാൽ ചേറ്റുവയിൽ ഈ രണ്ട് ശക്തികളും അധികാരം സ്ഥാപിച്ചാൽ തന്റെ നിലനില്പിന് ഭീഷണിയാകുമെന്ന് കണ്ട

സാമൂതിരി അത് തിരിച്ചുപിടിക്കാൻ തീരുമാനിച്ചു ഇക്കാര്യത്തിൽ തന്നെ സഹായിക്കുവാൻ ബ്രിട്ടീഷ്‌മേധാവിയോട് ആവശ്യപ്പെടുകയും ചെയ്തു കോട്ടയുടെ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന അവസരത്തിൽ ആയിരം പടയാളികളോട് കൂടി ചേറ്റുവയിലെത്തിയ

സാമൂതിരി പടയാളികളെ കൂലിക്കാരുടെ വേഷത്തിൽ കോട്ട പണിയുന്ന സ്ഥലത്തേക്കയച്ച് കോട്ട പിടിച്ചെടുത്തു 1716 ൽ ഡച്ചുകാർ കോട്ട പിടിച്ചെടുക്കുവാൻ നടത്തിയ ശ്രമവും സാമൂതിരി പരാജയപ്പെടുത്തി. 1717 ൽ ഡച്ചുകാർ കോട്ട പിടിച്ചെടുക്കുവാൻ ശ്രമിച്ചു. അങ്ങനെയുള്ള യുദ്ധത്തിൽ സാമൂതിരി സന്ധീ‍ക്കപേക്ഷിച്ചു 1717 ൽ അങ്ങനെ ഡച്ചുകാർ കോട്ട പിടിച്ചെടുത്തു. അവിടെ ശക്തിയായ പണിയുവാൻ തീരുമാനിക്കുകയും ചെയ്തു. ചെങ്കല്ലുകൊണ്ടുള്ള കോട്ടക്ക് ഫോർട്ട് വില്ല്യം എന്നവർ പേരിട്ടു മറ്റ് കോട്ടകളിൽനിന്ന് വ്യത്യസ്തമായി തേക്കിൻ തടികൾ താഴ്‌ത്തിയാണ് ഇതിന്റെ അസ്ഥിവാരം നിർമ്മിച്ചത് . 12 അടി ഘനമുള്ളതായിരുന്നു കോട്ടമതിൽ . ഒരു പ്രത്യേകതരം കുമ്മായക്കൂട്ട് ഇതിന്റെ നിർമ്മിതിക്ക് ഉപയോഗിച്ചിരുന്നു 1766 ൽ കോട്ട പോളിച്ച് പാണ്ടികശാല പണിയാൻ എത്ര ചെലവ് വരുമെന്ന് ഡച്ച് എഞ്ചിനീയർമാർ

കണക്കാക്കിയെങ്കിലും വർഷക്കാലമായതിനാൽ നടന്നില്ല. പിന്നീട് ടിപ്പുസുൽത്താൻ കോട്ട കൈവശപ്പെടുത്തിയെങ്കിലും അറ്റകുറ്റപ്പണികൾ നടത്താതെ വർഷങ്ങളോളം

വെറുതെയിട്ടു. 1799 ൽ ടിപ്പുവിന്റെ പതനത്തോടെ കോട്ട ബ്രിട്ടീഷുകാരുടെ അധീനതയിലായി

ചേറ്റുവ കോട്ട

ഇന്നത്തെ ചേറ്റുവ കോട്ടയുടെ അവസ്ഥ

പണ്ട് ഉണ്ടായിരുന്ന ടിപ്പുസുൽത്താന്റെ കോട്ട സ്ഥിതിചെയ്യുന്ന സ്ഥലമാണ് ചിത്രത്തിൽ കാണുന്നത്. തോട് ആയി കാണുന്നത് കോട്ടക്ക് ചുറ്റുമുള്ള കിടങ്ങ് ആണത്രെ . ഇത് ജലമാർഗ്ഗമായും ശത്രുവിന്റെ ആക്രമണത്തിൻൽ നിന്ന് രക്ഷപ്പെടാനുള്ള സ്രോതസ്സയും ഉപയോഗിച്ചിരുന്നെത്രെ.


ചിത്രശാല

കുറിപ്പുകൾ

  • ^ പഴയകാല ഇംഗ്ലീഷ് പുസ്തകങ്ങളിൽ Chetwa എന്ന് പരാമർശിക്കുന്നു.[1]

അവലംബം

  1. https://upload.wikimedia.org/wikipedia/commons/thumb/5/5f/Grammar_of_the_Malabar_Language_Robert_Dummond.pdf/page9-505px-Grammar_of_the_Malabar_Language_Robert_Dummond.pdf.jpg

കേരളത്തിലെ കോട്ടകൾ ( സി . പി എഫ് വേണാട് എഴുതിയ പുസ്തകം ) ; പ്രസാ‍ധകർ : കൈരളി ബുക്സ്


തൃശ്ശൂരിലെ പ്രധാന സ്ഥലങ്ങൾ
അയ്യന്തോൾ | മണ്ണുത്തി | താണിക്കുടം | രാമവർമ്മപുരം | ഒളരിക്കര | ഒല്ലൂർ | കൂർക്കഞ്ചേരി | മുളങ്കുന്നത്തുകാവ് | വിയ്യൂർ | പൂങ്കുന്നം | വെള്ളാനിക്കര | ആമ്പല്ലൂർ | അടാട്ട് | കേച്ചേരി | കുന്നംകുളം | ഗുരുവായൂർ | ചാവക്കാട് | ചേറ്റുവ | കാഞ്ഞാണി | വാടാനപ്പിള്ളി | തൃപ്രയാർ | ചേർപ്പ് | ഊരകം | പട്ടിക്കാട് | വടക്കാഞ്ചേരി | ചേലക്കര | ചെറുത്തുരുത്തി |കൊടകര | പുതുക്കാട് | മാള | പെരിങ്ങോട്ടുകര | ചാലക്കുടി | ഇരിങ്ങാലക്കുട | കൊടുങ്ങല്ലൂർ | വാടാനപ്പിള്ളി
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.