ചെങ്ങാലിക്കോടൻ

ഉരുണ്ടതും ഏണുകൾ ഇല്ലാത്തതുമായ കായകളും സ്വർണനിറമുള്ള ഒരിനം വാഴയിനമാണ് ചങ്ങാലിക്കോടൻ. തൃശ്ശൂരിനുസമീപപ്രദേശങ്ങളായ തയ്യൂർ, എരുമപ്പെട്ടി, കരിയന്നൂർ, തുടങ്ങിയ ഭാഗങ്ങളിലാണ് വ്യാപകമായി കൃഷിചെയ്യുന്നത്. ഓണത്തിനുള്ള കാഴ്ചക്കുലയ്ക്ക് വേണ്ടിയാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്.

ഓണത്തോടനുബന്ധിച്ച് വിപണിയെത്തിയ വാഴക്കുലകൾ. തൃശ്ശൂർ,മുതുവറയിൽനിന്നുള്ള ദൃശ്യം

ജന്മദേശം

തൃശ്ശൂറിലെ തലപ്പിള്ളി താലൂക്കിലെ എരുമപ്പെട്ടി പഞ്ചായത്തിൽ ചെങ്ങളിവാലി എന്ന സ്ഥലത്തു ഉണ്ടായതിനാലാണ് ചെങ്ങഴിക്കോടൻ എന്ന പേരുണ്ടയത്. ഇവിടെ നിന്നും മറ്റിടങ്ങളിലേക്ക് കാലാന്തരത്തിൽ വ്യാപിക്കുകയായിരുന്നു.[1]

ചെങ്ങഴിക്കോടും ചെങ്ങഴിക്കോടനും

പഴയകൊച്ചി രാജ്യത്തിലെ ഒരു രാജവംശമാണ് തലപ്പിള്ളി. ഇവിടുത്തെ നാടുവാഴികൾ ചെങ്ങഴി നമ്പ്യാരായിരുന്നു. അതിനാൽ ഇവരുടെ ആസ്ഥാനം ചെങ്ങഴിനാട്(ചെങ്ങഴിക്കോട്) എന്നറിയപ്പെട്ടു. ഇന്ന് ഈ പ്രദേശം തൃശൂർ ജില്ലയിലെ തലപ്പള്ളി താലൂക്കിൽപ്പെടുന്നു. കാർഷിക സമ്പുഷ്ടവും ജൈവവൈവിധ്യവും ചേർന്ന ഈ ഭൂപ്രദേശം വിവിധ കാവ്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്. തിരുവിതാംകൂറിലെ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലേക്ക് മുറജപത്തിനായി കാഴ്ചക്കുലകൾ ചെങ്ങഴിക്കോട്ടുനിന്ന് കൊണ്ടുപോയിരുന്നത്രെ. ഇതിനുള്ള നേന്ത്രവാഴകൾ ഇവിടെ മാത്രം കണ്ടുവരുന്നവയായിരുന്നു. ആ വാഴകൾ കരിയന്നൂരിലാണ് ആദ്യമായി കൃഷി ചെയ്തത്. മച്ചാട് മലകളിൽനിന്ന് ഉത്ഭവിക്കുന്ന വടക്കാഞ്ചേരി പുഴയുടെ തീരപ്രദേശങ്ങളിലെ എക്കൽ മണ്ണിൽ ഫലഭൂയിഷ്ഠമായ മണ്ണിൽ വളരുന്ന ഈ പ്രത്യേക വാഴയിനത്തിന് വിശേഷ പരിചരണമാണ് നൽകുന്നത്.[2].

ഭൗമസൂചികപ്പട്ടികയിൽ

കേരള കാർഷിക സർവകലാശാലയിലെ, ബൗദ്ധിക സ്വത്തവകാശ സംരക്ഷണവിഭാഗം, കണ്ണാറ വാഴ ഗവേഷണകേന്ദ്രം, കൃഷിവകുപ്പ്, പെരിങ്ങണൂർ സഹകരണബാങ്ക്, വടക്കാഞ്ചേരി വികസന ബ്ലോക്ക് എന്നിവരുടെ സംയുക്ത പ്രവർത്തനങ്ങളിലൂടെ ചങ്ങഴിക്കോടന് ഭൗമസൂചിക പട്ടികയിൽ എത്തിച്ചു.

അവലംബം

  1. "ഓണത്തിനൊരുങ്ങി ചെങ്ങഴിക്കോടൻ" (പത്രലേഖനം). തൃശ്ശൂർ: മലയാളമനോരമ. ആഗസ്റ്റ് 21, 2014. മൂലതാളിൽ നിന്നും 2014-08-21 15:54:11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: ആഗസ്റ്റ് 21, 2014. Check date values in: |accessdate=, |date=, |archivedate= (help)
  2. വി യു രാധാകൃഷ്ണൻ (Oct 7, 2015). "ചെങ്ങഴിക്കോടൻ നേന്ത്രവാഴ ഭൗമസൂചികപ്പട്ടികയിൽ". deshabhimani.com. മൂലതാളിൽ നിന്നും 2016-03-22-ന് ആർക്കൈവ് ചെയ്തത്.
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.