ചെങ്ങഴിനാട്

കേരളത്തിലെ ഇപ്പോഴത്തെ തൃശൂർ ജില്ലയിലുള്ള ചൊവ്വന്നൂർ, ചൂണ്ടൽ എരുമപ്പെട്ടി വരവൂർ കടങ്ങോട് വേലൂർ മുണ്ടത്തിക്കോട് അവണൂർ . ചേർന്ന 18 പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നിലനിന്നിരുന്ന ഒരു ചെറിയ നാട്ടുരാജ്യമാണ്‌ ചെങ്ങഴിനാട്( Chengazhinad ). ഇവിടത്തെ ഭരണാധികാരി ചെങ്ങഴി നമ്പ്യാർ ( ചെങ്ങഴി നമ്പി) ആയിരുന്നു. ആഴ്വാഞ്ചേരി തമ്പ്രാക്കന്മാമരുടെ വംശത്തിൽപ്പെട്ടതാണ് ഇവരെന്ന് ഒരു ഐതിഹ്യമുണ്ട്. ഇവർ മാറിമാറി കൊച്ചിരാജാവിനോടും സാമൂതിരിയോടും കൂറുപുലർത്തിപോന്നിരുന്നു. അതിപുരാതനമായി കണക്കാക്കുന്ന ആദൂരിലെ കാല്നാട്ടിപ്പാറ ചെങ്ങഴിനമ്പ്യാരും പാലക്കാട് നാട്ടുവാഴിയും തമ്മില് നടന്ന യുദ്ധത്തിൽ വിജയിച്ച ചെങ്ങഴി നമ്പ്യാർ, കീഴടക്കിയ പ്രദേശത്തിന്റെ സ്ഥാനം നിർണയിച്ചുകൊണ്ട് സ്ഥാപിച്ച ചരിത്രസ്മാരകമാണ്. AD 1505-ലെ മാമാങ്കത്തിൽ ചെങ്ങഴി നമ്പിയാരുടെ നേതൃത്വത്തിൽവന്ന ചാവേറുകൾ, സാമൂതിരിയുടെ സുരക്ഷാസന്നാഹങ്ങൾ നിഷ്പ്രഭമാക്കിയതായി ചാവേർപട്ടുകളായ ( ചെങ്ങഴി നമ്പ്യാർ പാട്ട് , കർ മേനവൻ പാട്ട് ) എന്നി വയിൽ പരാമർശമുണ്ട്. സൈനികമേധാവിത്വവും,പരിശീലനഉടമസ്ഥതയും പാറംകുളം പണിക്കന്മാർക്കായിരുന്നു.. AD 1700-ലെ സാമൂതിരിയുടെ ആക്രമണ ഫലമായി പെരുമ്പടപ്പ് പ്രദേശം അന്യാധീനപ്പെട്ടു. തൃശ്ശൂരും, വടക്കുന്നാഥ ക്ഷേത്രവും സാമൂതിരിയുടെ നിയന്ത്രണത്തിലായിരുന്നു , ഈ യുദ്ധത്തില് ചെങ്ങഴിനമ്പ്യന്മാർ സാമൂതിരിയുടെകുടെനിന്നു എന്നും, അതിനുപകരമായി 940-മാണ്ട് കര്കിടകം 30-ന് തിരുവഞ്ചിക്കുളംക്ഷേത്രത്തിൽവെച്ചു പെരുമ്പടപ്പ്സ്വരൂപം, ചെങ്ങഴിനമ്പ്യന്മാരെകൊണ്ട് പ്രായശ്ചിത്തം ചെയ്യിച്ചു എന്നും വടക്കുംനാഥക്ഷേത്ര ഗ്രന്ഥ വരിയിൽ കാണുന്നു. 18-ആം ശതകത്തോടുകൂടി ചെങ്ങഴിനാട് കൊച്ചിരാജ്യത്തിന്റെ ഭാഗമാവുകയും ചെയ്തു.[1]

അവലംബം

  1. (Kochi Rajya Charithram Author . KP .Padmanabha Menon.)

2) History of Kerala - (R. Leela Devi )

3) Proceedings of the Indian History Congress, Volume 37

4) http://www.deshabhimani.com/special/latest-news/506825

5) GOVERNMENT OF INDIA GEOGRAPHICAL INDICATIONS JOURNAL NO.62

6) A History of Kerala, 1498-1801 (Kavalam Madhava Panikkar )

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.