ചെങ്കഴമ
കേരളത്തിൽ കൃഷിചെയ്തിരുന്ന ഒരു പരമ്പരാഗത നെല്ലിനമാണ് ചെങ്കഴമ[1]. പട്ടാമ്പി പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ നിന്ന് പുനരുദ്ധീകരിച്ച് ഇതിന്റെ മികച്ച ഇനങ്ങൾ പുറത്തിറക്കിയിട്ടുണ്ട്[2].
ചെങ്കഴമ അരി
പ്രത്യേകതകൾ
വിരിപ്പ് കൃഷിക്ക് മാത്രമേ ഈ നെല്ലിനം ഉപയോഗിക്കാറുള്ളൂ. മൂപ്പ് 125 ദിവസം മുതൽ 130 ദിവസം വരെ. വിളവ് ഹെക്റ്ററിന് ശരാശരി 2.5 ടൺ നെല്ല്. അരിക്ക് ചുവപ്പ് നിറമാണ്. തണ്ടിനും ഇലകൾക്കും ഇളം വയലറ്റുനിറമുണ്ട്. അതിനാൽ കളനിയന്ത്രണത്തിന് കൂടുതൽ എളുപ്പമാണ്.
അവലംബം
- മണ്ണിന്റെ മണത്തിൽ തളർച്ച മറന്ന് രാജകൃഷ്ണൻ (മാതൃഭൂമി കാർഷികം)
- ഡോ. പി. എ. ജോസഫ് (2006). നെൽകൃഷി. കേരള കാർഷിക സർവ്വകലാശാല. p. 13.
|access-date=
requires|url=
(help)
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.