ചാവുകടൽ
ഇസ്രായേലിനും ജോർദാനും ഇടയിൽ കരകളാൽ ചുറ്റപ്പെട്ട ഉപ്പുജല തടാകമാണ് ചാവുകടൽ (Dead Sea)(Hebrew: יָם הַמֶּלַח, Yām Ha-Melaḥ, "Sea of Salt"; Arabic: ألبَحْر ألمَيّت)-അൽ ബഹ്‌റുൽ മയ്യിത്. ഭൂമിയിലെ ഏറ്റവും താഴ്ന്ന ജലാശയമാണ് ഇത്. സമുദ്രനിരപ്പിൽ നിന്ന് 422.83 മീറ്റർ താഴെയാണ് ഇതിലെ ഇപ്പോഴത്തെ ജലനിരപ്പ്[3]. ആണ്ടു പോവില്ല എന്നതാണ് ഈ തടാകത്തിന്റെ ഒരു പ്രത്യേകത. ഇതിന് സമുദ്രത്തേക്കാൾ 8.6 മടങ്ങ് ലവണാംശം കൂടുതലാണ്. വിദഗ്ദരുടെ അഭിപ്രായമനുസരിച്ച് ഇതിന് മെഡിറ്ററേനിയൻ കടലിനേക്കാൾ പത്ത് മടങ്ങ് ലവണാംശമുണ്ട്. ഉയർന്ന അളവിലുള്ള ലവണാംശം കാരണമായി തന്നെ ഈ പ്രദേശം ജന്തുവളർച്ചയെ പോഷിപ്പിക്കുന്നില്ല. കടൽക്കരയിൽ ആവട്ടെ സസ്യലതാദികൾ വളരുകയുമില്ല.
ചാവുകടൽ | |
---|---|
![]() A view from Israel looking across to Jordan | |
നിർദ്ദേശാങ്കങ്ങൾ | 31°20′N 35°30′E |
ഇനം | endorheic hypersaline |
പ്രാഥമിക അന്തർപ്രവാഹം | Jordan River |
Primary outflows | none |
Catchment area | 40,650 km2 (15,700 sq mi) |
താല-പ്രദേശങ്ങൾ | Jordan Israel West Bank |
പരമാവധി നീളം | 67 km (42 mi) |
പരമാവധി വീതി | 18 km (11 mi) |
വിസ്തീർണ്ണം | 810 km2 (310 sq mi) North Basin |
ശരാശരി ആഴം | 120 m (394 ft)[1] |
പരമാവധി ആഴം | 380 m (1,247 ft) |
Water volume | 147 km3 (35 cu mi) |
തീരത്തിന്റെ നീളം1 | 135 km (84 mi) |
ഉപരിതല ഉയരം | −420 m (−1,378 ft)[2] |
അവലംബം | [1][2] |
1 Shore length is not a well-defined measure. |

അറബിയിൽ ഇതിനെ
ഭൂമിശാസ്ത്രം
.jpg)
ഭൂമിയിലെ കരഭാഗത്തെ ഏറ്റവും താഴ്ന്ന പ്രദേശമാണിത്. 80 കി. മീ. നീളവും 18 കി. മീ. വീതിയും ഉള്ള ഇതിന്റെ വടക്കേ പകുതി ജോർദാനുള്ളതാകുന്നു. തെക്കേ പകുതി ജോർദാനും ഇസ്രായേലിനുമുള്ളതാകുന്നു. എന്നിരുന്നാലും 1967-ലെ അറബ്-ഇസ്രായേൽ യുദ്ധത്തിനു ശേഷം ഇതിന്റെ പടിഞ്ഞാറൻ ഭാഗത്തെ മുഴുവൻ ഭാഗവും ഇസ്രായേലിന്റെ പക്കലാണുള്ളത്. പടിഞ്ഞാറ് ജൂദായിയുടെയും കിഴക്ക് ജോർദാനിയൻ പീഠഭൂമികളുടെയും ഇടയിൽ ചാവുകടൽ സ്ഥിതിചെയ്യുന്നു. ജോർദാൻ നദിയിൽ നിന്നണ് ചാവുകടലിലേക്ക് വെള്ളമെത്തുന്നത്. ഈ ഭാഗത്തെ ആകെയുള്ള ജല സ്രോതാസായ ജോർദാൻ നദിയിലെ പരമാവധി ജലം കുടിവെള്ളത്തിനും മറ്റും ഉപയോഗിക്കുന്നതുകൊണ്ട് ചാവുകടലിലേക്കുള്ള ജല പ്രവാഹം ഇപ്പോൾ നിലച്ചിരിക്കുകയാണ്. ഇതുമൂലം ചാവുകടലിന്റെ നീളവും വീതിയും കുറഞ്ഞുവരികയാണ്. ഓരോ വർഷവും ജലനിരപ്പിൽ ഏതാണ്ട് ഒരു മീറ്ററോളം കുറവുണ്ടാകുന്നു. 1975 മുതൽ 2009 വരെയുള്ള കാലയളവിൽ കടലിലെ ജലനിരപ്പിൽ 25 മീറ്ററിന്റെ കുറവുണ്ടായിട്ടുണ്ട്[3].
പേരിനു പിന്നിൽ

ലവണങ്ങളുടെ അളവ് വളരെ കൂടിയ ഈ തടാകത്തിൽ ജീവജാലങ്ങളുടെ നിലനിൽപ് അസാദ്ധ്യമായതിനാലാണു് ചാവുകടൽ എന്നു പേർ ലഭിച്ചത്. വലിപ്പം വളരെ അധികമാണെന്നതിനാൽ കടൽ എന്ന് വിളിക്കുന്നു.
ചരിത്രം

മഹാറിഫ്റ്റ് മലയോരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭൂമിയുടെ ഉപരിതലത്തിലുള്ള ഒരു നീണ്ട ചുഴിയിലാണ് ചാവുകടലിന്റെ സ്ഥാനം. 6000 കി.മീ. നീളമുള്ള ഈ മഹത്തായ വിടവ് അഥവാ മഹാറിഫ്റ്റ് മലയോരം ടർക്കി യിലെ ടോറസ് മലനിരകൾ മുതൽ ദക്ഷിണാഫ്രിക്കയിലെ സാംബേസി വരെ നീണ്ടു കിടക്കുന്ന ഒന്നാണ്.
മതഗ്രന്ഥങ്ങളിൽ
ബൈബിളിലും ഖുർആനിലും വിവരിക്കുന്ന ലോത്തിന്റെ കാലത്ത് സ്വവർഗ്ഗരതിക്കാരയ സമൂഹത്തെ ദൈവം ആകാശത്ത് നിന്നും അഗ്നിയും ഗന്ധകവും ഇറക്കി നശിപ്പിച്ച സദോമും ഗൊമോറയും ഇവിടെയാണ്[5].
അവലംബം
- Dead Sea Data Summary. International Lake Environment Committee Foundation.
- Monitoring of the Dead Sea. Israel Marine Data Center (ISRAMAR).
- http://www.mathrubhumi.com/story.php?id=55252
- The first article al- is unnecessary and usually not used.
- http://www.accuracyingenesis.com/sodom.html