ചാവക്കാട്
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ തീരപ്രദേശത്തോട് ചേർന്നു നില്ക്കുന്ന ഒരു പട്ടണമാണ് ചാവക്കാട് .




ചാവക്കാട് | |
---|---|
പട്ടണം | |
Country | ![]() |
State | Kerala |
District | തൃശ്ശൂർ |
ഉയരം | 14 മീ(46 അടി) |
Population (2001) | |
• Total | 38138 |
Languages | |
• Official | Malayalam, English |
സമയ മേഖല | IST (UTC+5:30) |
PIN | 680506 |
Telephone code | +91487 |
ഭൂമിശാസ്ത്രംwww.fb.com/chavakkadu
ചാവക്കാടിന്റെ ഭൂമിശാസ്ത്ര സ്ഥാനം 10.53°N 76.05°E ആണ്.[1] ചാവക്കാടിന്റെ സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം 14 മീറ്റർ ആണ് (45 അടി).
ചരിത്രം
ശാപക്കാട് എന്ന പേരിൽ നിന്നാണ് ചാവക്കാട് എന്ന പേരുവന്നത് എന്നു വിശ്വസിക്കുന്നു. കേരളത്തിൽ വന്ന തോമാസ്ലീഹാ ചാവക്കാട്ടിലെത്തി പല നമ്പൂതിരിമാരെയും ക്രിസ്തുമതത്തിലേയ്ക്ക് [2]പരിവർത്തനം ചെയ്യുകയും ഒരു ക്ഷേത്രത്തെ ക്രിസ്തീയ ദേവാലയം ആക്കുകയും ചെയ്തു. നമ്പൂതിരിമാർ ഇതിനെ ഒരു ശാപമായി കരുതി, സ്ഥലത്തിനു ശാപക്കാട് എന്ന നാമം കൊടുത്തു. ഇത് പിന്നീട് ലോപിച്ച് ചാവക്കാടായി.
ചാവക്കാടിന് “കൂട്ടുങ്ങൽ“ എന്ന ഒരു പേരു കൂടെ ഉണ്ടായിരുന്നു.പഴയ കാലത്തെ പ്രധാന വാണിഭ മേഖലയായിരുന്നു “കൂട്ടുങ്ങൽ”. ഇതിനെ കൂട്ടുങ്ങൽ അങ്ങാടി എന്ന് വിളിച്ചിരുന്നവരും ഉണ്ട്.
ചാവക്കാടും പരിസരപ്രദേശങ്ങളും മിനിഗൾഫ് എന്ന നാമത്തിലും അറിയപ്പെട്ടിരുന്നു.ഇവിടത്തെ ജനങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിൽ ഇന്ന് തൊഴിലെടുക്കുകയും,വിശ്രമജീവിതം നയിക്കുകയും ചെയ്യുന്നു.
ജനസാന്ദ്രത
2001-ലെ ഇന്ത്യൻ കാനേഷുമാരി അനുസരിച്ച്[3] ചാവക്കാട്ടെ ജനസംഘ്യ 38,138 ആണ്. ഇതിൽ 46% പുരുഷന്മാരും 54% സ്ത്രീകളുമാണ്. ചാവക്കാട്ടിലെ ശരാശരി സാക്ഷരതാ നിലവാരം 81% ആണ്. ദേശീയ സാക്ഷരതാ നിലവാരമായ 59.5%-നെക്കാൾ ഇത് കൂടുതലാണ്. പുരുഷന്മാരിൽ സാക്ഷരതാനിരക്ക് 83%-ഉം സ്ത്രീകളിൽ 79%-ഉം ആണ്. ജനസംഖ്യയുടെ 11% 6 വയസ്സിനു താഴെയുള്ള കുട്ടികൾ ആണ്.
അവലംബം
- Falling Rain Genomics, Inc - Chavakkad
- http://www.chavakkadonline.com/html/history.html
- "Census of India 2001: Data from the 2001 Census, including cities, villages and towns. (Provisional)". Census Commission of India. ശേഖരിച്ചത്: 2007-09-03.
പുറത്തുനിന്നുള്ള കണ്ണികൾ
![]() |
വിക്കിമീഡിയ കോമൺസിലെ Chavakkad എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |