ചാമ

ഔഷധഗുണമുള്ള ഒരു ധാന്യമാണ് ചാമ (Little Millet). ഒരു ആഹാരവസ്തുകൂടിയായ ഇത് പുല്ലരി എന്ന പേരിലും അറിയപ്പെടുന്നു. കഫം, പിത്തം, വിഷബാധ എന്നിവയ്ക്കൊക്കെ ചാമ നല്ലതാണ്. ചെരിവുകളിലെ അത്ര ഫലഭൂയിഷ്ടമല്ലാത്ത ലാറ്ററൈറ്റ് മണ്ണിലാണ് ചാമ സാധാരണ കൃഷിചെയ്യുന്നത്.

ചാമ
Scientific classification
Kingdom:
Plantae
(unranked):
Angiosperms
(unranked):
Monocots
(unranked):
Commelinids
Order:
Poales
Family:
Poaceae
Genus:
Panicum
Species:
P. sumatrense
Binomial name
Panicum sumatrense
Roth ex Roem. & Schult.

കൃഷിരീതി

കാലവർഷത്തിന്റെ ആരംഭത്തോടെയാണ് ചാമ വിതയ്ക്കുക. കൊയ്തു കഴിഞ്ഞ പാടങ്ങളിൽ ഇടവിളയായിട്ടാണ് കേരളത്തിൽ കൃഷിചെയ്തുവരുന്നത്. രേവതി, ഭരണി, രോഹിണി എന്നീ ഞാറ്റുവേലകളിൽ പൊടിവിതയായി ചാമ വിതയ്ക്കാം. പ്രത്യേക വളപ്രയോഗമൊന്നും കൂടാതെ രണ്ടുമാസം കൊണ്ട് കൊണ്ട് ചാമ മൂപ്പെത്തി വൃശ്ചികമാസത്തോടെ കൊയ്തെടുക്കാം. പ്രത്യേക പരിചരണങ്ങൾ ആവശ്യമില്ലെങ്കിലും ചാണകവും വെണ്ണീറും വളമായി ഉപയോഗിക്കാവുന്നതാണ്.[1]

ഇനങ്ങൾ

ഉപയോഗങ്ങൾ

ചാമകൊണ്ട് ചോറു, ഉപ്പുമാവ്,കഞ്ഞി, പുട്ട്, പായസം തുടങ്ങി വിവിധങ്ങളായ ആഹാരവിഭവങ്ങളുണ്ടാക്കാം. കഫം,പിത്തം എന്നിവയ്ക്ക് ഔഷധമായും ഉപയോഗിക്കുന്നു. ലൗബേർഡ് പോലുള്ള വളർത്തുപക്ഷികൾക്ക് ആഹാരമായും കൊടുക്കുന്നു.

ദൂഷ്യഫലങ്ങൾ

ചാമയുടെ ഉപയോഗം മൂലം വാതം കൂടാനും ദേഹം മെലിയാനും മലബന്ധമുണ്ടാകും സാധ്യതയുണ്ട്. ഇതു കാരണം ഗതികെട്ടാൽ ചാമയും തിന്നും എന്നൊരു പഴംചൊല്ല് പോലും പ്രചാരത്തിലുണ്ട്.

അവലംബം

  1. ചാമക്കൃഷി - കേരള ഇന്നവേഷൻ ഫൗണ്ടേഷൻ
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.