ചപ്പാത്തി

ഉത്തരേന്ത്യയിൽ പരക്കെ ഉപയോഗിക്കുന്ന പ്രധാന ആഹാരമാണ്‌ ചപ്പാത്തി. ഇതിനെ റൊട്ടി എന്നും വിളിക്കുന്നു. ഗോതമ്പുമാവാണ്‌ ചപ്പാത്തിയുണ്ടാക്കുന്നതിന്‌ ഉപയോഗിക്കുന്നത്. ഗോതമ്പ് മാവിൽ ഉപ്പും വെള്ളവും ചേർത്ത് കുഴക്കുക. അര മണിക്കൂറിനു ശേഷം പരത്തി, ചട്ടി ചൂടാക്കി ചുട്ടെടുക്കാവുന്നതാണ്‌.

ചപ്പാത്തി
ഇന്ത്യൻ വിഭവമായ ചപ്പാത്തി
ഉത്ഭവ വിവരണം
ഉത്ഭവ രാജ്യം: ഇന്ത്യൻ ഉപഭൂഖണ്ഡം[1]
പ്രദേശം / സംസ്ഥാനം: ദക്ഷിണേഷ്യ
വിഭവത്തിന്റെ വിവരണം
പ്രധാന ഘടകങ്ങൾ: ആട്ട
വകഭേദങ്ങൾ : റൊട്ടി, തന്തൂരി റൊട്ടി

പേരിനു പിന്നിൽ

'പരന്ന ഗോതമ്പപ്പം' എന്നർത്ഥമുള്ള ചപാതി എന്ന പേർഷ്യൻ വാക്കിൽ നിന്നാണ് ചപ്പാത്തി ഉണ്ടായത്. [2]

ചിത്രശാല

ഉത്തരേന്ത്യൻ റോട്ടി

തണ്ടൂർ റോട്ടി

പരാമർശങ്ങൾ

  1. The Cape Malay Cookbook - By Faldela Williams, Cornel de Kock
  2. പി.എം., ജോസഫ് (1995). മലയാളത്തിലെ പരകീയ പദങ്ങൾ. തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്.
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.