ഘരാന
ഒരു സംഗീത പാരമ്പര്യത്തെ അഥവാ കുടുംബപാരമ്പര്യത്തെയാണ് ഘരാന എന്നതുകൊണ്ട് സൂചിപ്പിയ്ക്കുന്നത്. വീട് എന്നർത്ഥം വരുന്ന ഘർ എന്ന ഹിന്ദിപദത്തിൽ നിന്നുമാണ് ഘരാന എന്ന വാക്കുത്‌ഭവിച്ചത്.
| ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം | |
|---|---|
| Concepts | |
| Shruti · Swara · Alankar · രാഗം | |
| Tala · ഘരാന · Thaat | |
| Instruments | |
| Indian musical instruments | |
| Genres | |
| Dhrupad · Dhamar · ഖയാൽ · Tarana | |
| Thumri · Dadra · Qawwali · ഗസൽ | |
| ഥാട്ടുകൾ | |
| Bilaval · Khamaj · Kafi · Asavari · Bhairav | |
| Bhairavi · Todi · Purvi · Marwa · Kalyan |
വിവിധതരം ഘരാനകൾ
ഖയാൽ ഘരാന
മനോധർമ്മത്തിന് കൂടുതൽ പ്രാധാന്യം നൽകി 4 മുതൽ 8 വരെ വരികളും കൃത്യമായ ഈണവും ഉള്ള വായ്പ്പാട്ടാണ് ഖയാൽ. അടിസ്ഥാനവരികൾ മുൻനിർത്തി ഗായകർ മനോധർമ്മം നടത്തുന്നു.
ഗ്വാളിയോർ ഘരാന
ഏറ്റവും പഴക്കം ചെന്ന ഘരാനയായി കണക്കാക്കപ്പെടുന്നു. മുഗൾ സാമ്രാജ്യത്തിന്റെ ആരംഭത്തോടു കൂടിയാണ് ഇത് കീർത്തി പ്രാപിച്ചത്. ഈ ശൈലി പിന്തുടർന്നവരിൽ പ്രമുഖൻ താൻസെൻ ആണ്. രാഗവിസ്താരവും രാഗാലങ്കാരവും ഈ ഘരാനയുടെ സവിശേഷതകളാണ്. പ്രധാനമായും യമൻ, ഭൈരവ്, സാരംഗ്, ശ്രീ, ഹാമിർ തുടങ്ങിയ രാഗങ്ങളാണ് ആലപിച്ചുവരുന്നത്. കൃഷ്ണറാവു ശങ്കർ പണ്ഡിറ്റ് ആണ് ഇതിൽ പ്രശസ്തൻ.
ആഗ്ര ഘരാന
അലാവുദ്ദീൻ ഖിൽജിയുടെ ഭരണകാലത്താണ് ഈ ഘരാന ഉത്‌ഭവിച്ചത്. ഈ ശൈലിയിൽ നായക് ഗോപാൽ പ്രശസ്തനാണ്. അക്കാലത്ത് സ്വീകരിച്ചിരുന്നത് ദ്രുപദ്-ധമർ എന്ന രീതിയായിരുന്നു.ശേഷം ഗ്വാളിയോർ ഘരാനയുടെ ശൈലി ഇതിലേയ്ക്ക് ചേർക്കപ്പെട്ടു. ഉസ്താദ് ഫയാസ് ഹുസൈൻ ഖാൻ ഇതിൽ പ്രമുഖനാണ്.
ജയ്പൂർ ഘരാന
ഉസ്താദ് അല്ലാദിയാ ഖാനിനെ തുടർന്ന് സ്ഥാപിക്കപ്പെട്ട ഘരാനയാണ് ജയ്‌പൂർ ഘരാന.പ്രധാനമായും ഉപയോഗിയ്ക്കുന്ന രാഗങ്ങൾ ബസന്തി കേദാര്‍, ബസന്ത് ബാഹർ, കാനഡ, നാട് കാമോദ് ഇവയാണ്.
കിരാന ഘരാന
ഈ ശൈലിലെ പ്രമുഖനെന്ന് വിശേഷിപ്പിയ്ക്കപ്പെടുന്ന ഉസ്താദ് അബ്ദുൾ കരിം ഖാനിന്റെ ജന്മസ്ഥലമാണ് ഹരിയാനയിലെ കിരാന അഥവാ കൈരന. ഈ പേരിൽ നിന്നും കിരാന എന്ന് ഘരാനയ്ക്ക് പേർ നൽകി. ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ആചാര്യന്മാരായ ഗുലാം അലി, ഗുലാം മൗല എന്നിവരാണ് ഈ ശൈലിയുടെ തുടക്കക്കാർ.കർണാടക സംഗീതത്തിൽനിന്നും പ്രചോദനമുൾക്കൊണ്ടിട്ടുണ്ട്.
തുമ്‌രി ഘരാന
1847-1856 കാലത്ത് നാടുവാണിരുന്ന നവാബ് വാജിദ് അലിഷായുടെ സദസ്സിൽ തുടങ്ങിയെന്ന് വിശ്വസിക്കുന്ന അനൗപചാരികവും ലളിതവുമായ ഗാനരൂപം. ബ്രജ്‌ഭാഷയിൽ കാൽപനികതയ്ക്ക് ഊന്നൽ നൽകുന്ന വരികളാവും ഇതിലുണ്ടാവുക. ഈ ശൈലിയിൽ പ്രധാനം ബനാറസ് ഘരാന, ലഖ്‌നൗ ഘരാന, പട്യാല ഘരാന ഇവയാണ്.
രാംപൂർ-സഹസ്വാൻ ഘരാന
ഇനായത്ത് ഹുസൈൻ ഖാൻ(1849-1919) തുടക്കമിട്ട ഇതിൽ പ്രശസ്തരാണ് ഉസ്താദ് നിസ്സാർ ഹുസൈൻ ഖാൻ, ഗുലാം മുസ്തഫ ഖാൻ, ഗുലാം സാദിക് ഖാൻ, ഉസ്താദ് റഷീദ് ഖാൻ, ഗുലാം അബ്ബാസ് ഖാൻ എന്നിവർ[1]
തബലയിലെ ഘരാനകൾ
ഡൽഹി ഘരാന
ഡൽഹി ഘരാന തബലയിലെ ഘരാനകളിൽ ഏറ്റവും പഴക്കമേറിയതാണ്. പതിനെട്ടാം നൂറ്റാണ്ടിൽ സിദ്ധർ ഖാൻ ആണ് ആരംഭിച്ചത്. പഖ്‌വാജ് വായനക്കാരനായിരുന്ന ഇദ്ദേഹത്തിന്റെ സ്വാധീനം ഈ ഘരാനയിൽ കാണാം. ഇപ്പോൾ തബലയാണ് ഡൽഹി ഘരാനയിൽ പ്രധാനമായും ഉപയോഗിയ്ക്കുന്നത്. അജ്‌രദ ഘരാന, ലഖ്‌നൗ ഘരാന, ഫറൂഖാബാദ് ഘരാന, ബനാറസ് ഘരാന, പഞ്ചാബ് ഘരാന ഇവയും ഈ ശ്രേണിയിൽ പെട്ടവയാണ്.
സിത്താറിലെ ഘരാനകൾ
ജയ്പൂർ ഘരാന
പ്രഗൽഭൻ ഉസ്താദ് അല്ലാദിയാഖാൻ
മഹിയാർ ഘരാന
പ്രശസ്തൻ പണ്ഡിറ്റ് രവിശങ്കർ
ഇംദാദ് ഖാൻ ഘരാന
പ്രശസ്തൻ ഉസ്താദ് വിലായത്ത് ഖാൻ