ഗർഭപാത്രം
സ്ത്രീകളുടെ പ്രത്യുല്‌പ്പാദന വ്യൂഹത്തിൻറെ ഒരു ഭാഗമാണ് ഗർഭപാത്രം(Uterus). ഇത് തടിച്ച മാംസപേശി നിർമ്മിതമായ ചുമരുകളുള്ള ഒരു അവയവമാണ്. പെൽവിസ്സിലാണ് ഇത് സ്ഥിതി ചെയ്യുന്നത്, മൂത്രസഞ്ചിയുടെ പിന്നിലും ഗുദത്തിൻറെ മുന്നിലും ആയി. ഇതിന് 7.5 സെ.മീ. നീളവും, 5 സെ.മീ വീതിയും 2.5 സെ.മീ. കട്ടിയും ഉണ്ട്. ഇതിൻറെ മേത്ഭാഗത്തെ ഫണ്ടസ് (Fundus)എന്നും, അതിന് താഴെ മുഖ്യഭാഗമെന്നും, ഏറ്റവും താഴെയുള്ള ഭാഗത്തെ ഗർഭാശയമുഖം(Cervix) എന്നും പറയുന്നു. ഗർഭപാത്രത്തിൻറെ മുകൾഭാഗത്തായി രണ്ട് ഫല്ലോപ്പിയൻ കുഴലുകൾ തുറക്കുന്നുണ്ട്.
| ഗർഭപാത്രം | |
|---|---|
| ലാറ്റിൻ | Uterus |
| ഗ്രെയുടെ | subject #268 1258 |
| ശുദ്ധരക്തധമനി | ovarian artery, uterine artery |
| ധമനി | uterine veins |
| ലസിക | body and cervix to internal iliac lymph nodes, fundus to para-aortic lymph nodes |
| ഭ്രൂണശാസ്ത്രം | Müllerian duct |
| കണ്ണികൾ | Uterus |
ഗർഭപാത്രത്തിൻറെ തടിച്ച ചുമരുകൾക്ക് മൂന്ന് നിരകളുണ്ട്. ബ്രോഡ് ലിഗമെൻറ് എന്നറിയപ്പെടുന്ന പെൽവിസ്സിൻറെ ഇരുവശങ്ങളിലും കാൺപ്പെടുന്നതുമായ ഏറ്റവും മുകളിലുള്ള ഒരു മെംബ്രൈനാണ് ഗർഭപാത്രത്തെ അതിൻറെ സ്ഥാനത്ത് ഉറപ്പിക്കുന്നത്. എൻഡോമെറ്റ്രിയും ആണ് ഏറ്റവും ഉള്ളിലുള്ള ഭാഗം. ഇതിൻറെ പുറം ഭാഗമാണ് ആർത്തവസമയത്ത് വിടർത്തപ്പെടുന്നതും പുറംതള്ളപ്പെടുന്നതും. ഈ സ്ഥലത്ത് തന്നെയാണ് അണ്ഡം പുരുഷബീജവുമായി ചേരുന്ന പക്ഷം ഉണ്ടാകുന്ന ഭ്രൂണം സ്ഥാപിക്കപ്പെടുന്നതും.

തല: തലയോട് - നെറ്റി – കണ്ണ് – ചെവി – മൂക്ക് – വായ – ചുണ്ട് - നാക്ക് – പല്ല് – താടിയെല്ല് – മുഖം – കവിൾ – താടി

കഴുത്ത്: തൊണ്ട – തൊണ്ടമുഴ - കൃകം
ഉടൽ: ചുമൽ – നട്ടെല്ല് – നെഞ്ച് – സ്തനങ്ങൾ – വാരിയെല്ല് – വയർ – പൊക്കിൾ
അവയവങ്ങൾ: കൈ – കൈമുട്ട് – കൈപത്തി – ഉള്ളം കൈ – വിരൽ– കാൽ – മടി – തുട – കാൽ മുട്ട് – കാൽ വെണ്ണ – ഉപ്പൂറ്റി – കണങ്കാൽ – പാദം – കാൽ വിരൽ തൊലി: മുടി