ഗോതമ്പ്
പോയേസ്യേ (അല്ലെങ്കിൽ ഗ്രാമിനേ) കുടുംബത്തിൽ പെട്ട ട്രിറ്റിക്കം ജനുസ്സിൽ പെട്ട് വിവിധ ഇനങ്ങളുള്ള ധാന്യചെടിയാണ് ഗോതമ്പ്. ലോകത്തെ ഏറ്റവും പഴക്കമുള്ളതും, പ്രാധാന്യമുള്ളതുമായ ധാന്യവിളകളിലൊന്നാണു ഗോതമ്പ്. ലോകത്തെ കൃഷിയിടങ്ങളിൽ ഏറ്റവും അധികം നീക്കിവച്ചിരിക്കുന്നത് ഗോതമ്പ് കൃഷിക്കായിട്ടാണ്. ചൈനയാണ് ഏറ്റവും വല്യ ഗോതമ്പ് ഉത്പാദകർ.
ഗോതമ്പ് | |
---|---|
Scientific classification | |
Kingdom: | Plantae |
Division: | Magnoliophyta |
Class: | Liliopsida |
Order: | Poales |
Family: | Poaceae |
Subfamily: | Pooideae |
Tribe: | Triticeae |
Genus: | Triticum L. |
Species | |
T. aestivum |
സവിശേഷതകൾ
ഇവയ്ക്ക് നീണ്ട, നേർത്ത ഇലകളും, പൊള്ളയായ തണ്ടും (ഭൂരിഭാഗം ഇനങ്ങളിലും), കതിരുകളായുള്ള പൂക്കളും കണ്ടുവരുന്നു. അറിയപ്പെടുന്ന ആയിരക്കണക്കിന് ഇനങ്ങളിൽ റൊട്ടിയുണ്ടാക്കാനുപയോഗിക്കുന്ന ടി.എസ്റ്റിവം, പാസ്റ്റ ഉണ്ടാക്കാനുപയോഗിക്കുന്ന ടി. ഡുറാം, കേയ്ക്കിലും മധുരമുള്ള ബിസ്കറ്റിലും പലഹാരങ്ങളിലും മറ്റ് ഗാർഹിക ഉപയോഗങ്ങൾക്കും ഉപയോഗിക്കുന്നു. ടി.കോമ്പാക്റ്റം വളരെ മാർദ്ദവമുള്ളയിനമാണ്. ഗോതമ്പുപൊടി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് റൊട്ടിയുടെ നിർമ്മാണത്തിനാണ്.
മൈദ
പാചകത്തിന് ഉപയോഗിക്കുന്ന ഒരു തരം മാവാണ് മൈദ. നേർമ്മയായി പൊടിച്ച് ശുദ്ധീകരിച്ച ഗോതമ്പ് പൊടിയാണ് മൈദ. ഇതിന് കേക്ക് ഉണ്ടാക്കുന്ന പൊടിയുമായി സാമ്യമുണ്ട്. ഗോതമ്പിന് പ്രധാനമായും 3 ഘടകങ്ങളാണുള്ളത്. ജെം, എന്റോസ്പെം, തവിട്. അതിന്റെ 85% വരുന്ന എന്റൊംസ്പെം സൂക്ഷ്മമായി പൊടിച്ചാണ് മൈദ ഉണ്ടക്കുന്നത്.[1]മൈദ പ്രധാനമായും ഇന്ത്യയിൽ പറാട്ട, നാൻ, ബേക്കറി പലഹാരങ്ങൾ എന്നിവ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. ഗോതമ്പിന്റെ അന്നജാംശം കൂടുതലുള്ള വെളുത്ത എൻഡോസ്പേം (നാരുകൾ നീക്കി) പൊടിച്ചാണ് മൈദ നിർമ്മിക്കുന്നത്. ഇങ്ങനെ പൊടിച്ച പൊടിയുടെ നിറം ഇളം മഞ്ഞയായിരിക്കും. ഈ പൊടിയെ പിന്നീട് ബെൻസോയിൽ പെറോക്സൈഡ് ഉപയോഗിച്ച് ശുദ്ധീകരിച്ച് വെള്ളനിറമാക്കുന്നു. ബെൻസോയിൽ പെറോക്സൈഡ് ചൈനയിലും, ഇംഗ്ലണ്ടിലും, യൂറോപ്പിലും നിരോധിച്ച ഒരു കെമിക്കലാണ്. ഇങ്ങനെ ശുദ്ധീകരിച്ച മൈദ വീണ്ടും ആലോക്സൻ എന്ന കെമിക്കൽ ഉപയോഗിച്ച് മൃദുവാക്കുന്നു. കേരളത്തിലും 2011 നവംബർ വരെ ബെൻസോയിൽ പെറോക്സൈഡ് പി എഫ് എ സ്റ്റാന്റേർഡ് അനുസരിച്ച് (40 മി ഗ്രാം ഒരു കിലോവിൽ) ഉപയോഗിച്ചിരുന്നു,[2] . ഗോതമ്പുപൊടി ക്ലോറിൻ ഡയോക്സൈഡ് ഉപയോഗിച്ച് ബ്ലീച്ച് ചെയ്യുമ്പോൾ അതിലടങ്ങിയ സന്തോഫിൽ ഓക്സികരണം സംഭവിച്ച് ഉപോത്പന്നമായി അലോക്സിൻ ഉത്പാദിപ്പിക്കപ്പെടുന്നു [3], ഈ ആലോക്സൻ എലികളിൽ നടത്തിയ പരീക്ഷണങ്ങളിൽ അവയുടെ പാൻക്രിയാസിലെ ബെറ്റ കോശങ്ങളെ നശിപ്പിച്ച് അവയിൽ പ്രമേഹം ഉളവാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഉപയോഗം
ചെറിയ അളവിൽ, ഗോതമ്പുപൊടി അന്നജത്തിന്റെയും മാൾട്ടിന്റെയും പശയുടെയും, മദ്യത്തിന്റെയും മറ്റ് വസ്തുക്കളുടെയും നിർമ്മാണത്തിൽ ഉപയോഗിക്കുന്നു. ഗുണം കുറഞ്ഞതും, അധികം വരുന്നതുമായ ഗോതമ്പും പൊടിക്കുമ്പോൾ ലഭിക്കുന്ന ഉപ ഉത്പന്നങ്ങളും കന്നുകാലിത്തീറ്റയായി ഉപയോഗിക്കപ്പെടുന്നു.
ഗോതമ്പ് ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യക്കാർ — 2005 (ദശലക്ഷം മെട്രിക് ടണ്ണിൽ) | |
---|---|
97 | |
69 | |
59 | |
48 | |
37 | |
26 | |
25 | |
24 | |
22 | |
21 | |
World Total | 626 |
Source: UN Food & Agriculture Organisation (FAO)[4] |
ചിത്രശാല
- നുറുക്കുഗോതമ്പ്
അവലംബം
മറ്റ് ലിങ്കുകൾ
- Watch Australian science documentary on developing drought-resistant wheat
- WHEAT FOODS COUNCIL Est. 1972
- NAWG — Web site of the National Association of Wheat Growers
- CIMMYT — Web site of the International Maize and Wheat Improvement Center
- Triticum species at Purdue University
- A Workshop Report on Wheat Genome Sequencing
- Proceedings of the First International Workshop on Hulled Wheats (PDF) July 1995
- Molecular Genetic Maps in Wild Emmer Wheat
- Winter Wheat in the Golden Belt of Kansas by James C. Malin, University of Kansas, 1944
- Varieties of club wheat hosted by the UNT Government Documents Department