ഗിനി

പശ്ചിമ ആഫ്രിക്കയിലെ ഒരു രാജ്യമാണ് ഗിനി /ˈɡɪni/ (ശ്രവിക്കുക) (ഔദ്യോഗിക നാമം: റിപ്പബ്ലിക്ക് ഓഫ് ഗിനി, ഫ്രെഞ്ച്: République de Guinée). മുൻപ് ഫ്രഞ്ച് ഗിനി എന്നായിരുന്നു ഈ രാജ്യം അറിയപ്പെട്ടിരുന്നത്. വടക്ക് ഗിനി-ബിസ്സൌ, സെനെഗൾ എന്നീ രാജ്യങ്ങളും മാലി വടക്ക് - വടക്കു കിഴക്കായും ഗിനിയുടെ അതിർത്തികൾ തീർക്കുന്നു. താഴെ (തെക്ക്) അറ്റ്ലാന്റിക്ക് സമുദ്രവും കിഴക്കോട്ട് കര പ്രദേശവുമായി ഗിനിയുടെ ഭൂപ്രകൃതി വക്രിച്ചു കിടക്കുന്നു. ഉപദ്വീപുപോലെ ഒരു ഭാഗം കിഴക്കോട്ട് നീണ്ടുകിടക്കുന്നു. ദ്വീപുഭാഗത്തിനു‍ തെക്കുകിഴക്കായി കോട്ട് ദ്’ഇവോർ (ഐവറി കോസ്റ്റ്), തെക്ക് ലൈബീരിയ, ദ്വീപിന്റെ തെക്കൻ മുനമ്പിനു പടിഞ്ഞാറ് സിയെറ ലിയോൺ എന്നിവയാണ് മറ്റ് അതിർത്തികൾ. നീഷർ, സെനെഗൾ, ഗാംബിയ നദികളുടെ പ്രഭവസ്ഥാ‍നം ഗിനിയയിലാണ്. സഹാറ മരുഭൂമിയുടെ തെക്കായും ഗിനി ഉൾക്കടലിനു വടക്കായും ഉള്ള ആഫ്രിക്കയുടെ പശ്ചിമതീരത്തെ മുഴുവൻ ഗിനി എന്ന പേരിൽ വിശേഷിപ്പിക്കാറുണ്ട്. ഗിനിയുടെ തലസ്ഥാനത്തിന്റെ പേരും ചേർത്ത് ഈ രാജ്യത്തെ ഗിനി-കൊനാക്രി എന്ന് വിളിക്കാറുണ്ട്. അയൽ‌രാജ്യമായ ഗിനി-ബിസ്സൗവുമായി (ബിസ്സൗ ആണ് ഈ രാജ്യത്തിന്റെ തലസ്ഥാനം) വേർതിരിച്ച് അറിയുന്നതിനാണ് ഇങ്ങനെ വിളിക്കുന്നത്.

Republic of Guinea
République de Guinée
ആപ്തവാക്യം: "Travail, Justice, Solidarité"  (French)
"Work, Justice, Solidarity"
ദേശീയഗാനം: Liberté  (French)
"Freedom"

Location of Guinea
തലസ്ഥാനം
(ഏറ്റവും വലിയ നഗരവും)
Conakry
9°31′N 13°42′W
ഔദ്യോഗികഭാഷകൾ French
ജനങ്ങളുടെ വിളിപ്പേര് Guinean
സർക്കാർ Military junta
 -  President Moussa Dadis Camara
 -  Prime Minister Kabiné Komara
Independence
 -  from France¹ October 2, 1958 
വിസ്തീർണ്ണം
 -  മൊത്തം 245 ച.കി.മീ. (78th)
94 ച.മൈൽ 
 -  വെള്ളം (%) negligible
ജനസംഖ്യ
 -  July 2005-ലെ കണക്ക് 10,211,437[1] (83rd)
 -  1996 census 7,156,406 
 -  ജനസാന്ദ്രത 38/ച.കി.മീ. 
98/ച. മൈൽ
ജി.ഡി.പി. (പി.പി.പി.) 2007-ലെ കണക്ക്
 -  മൊത്തം $9.695 billion[2] 
 -  ആളോഹരി $973[2] 
ജി.ഡി.പി. (നോമിനൽ) 2007-ലെ കണക്ക്
 -  മൊത്തം $4.157 billion[2] 
 -  ആളോഹരി $417[2] 
Gini (1994) 40.3 (medium) 
എച്ച്.ഡി.ഐ. (2007) 0.456 (low) (160th)
നാണയം Guinean franc (GNF)
സമയമേഖല GMT
പാതകളിൽ വാഹനങ്ങളുടെ
വശം
right
ഇന്റർനെറ്റ് ടി.എൽ.ഡി. .gn
ടെലിഫോൺ കോഡ് 224

അവലംബം

  1. https://www.cia.gov/library/publications/the-world-factbook/geos/gv.html
  2. "Guinea". International Monetary Fund. ശേഖരിച്ചത്: 2008-10-09.
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.