ഗന്ധർവൻ

ഹിന്ദു, ബുദ്ധമത വിശ്വാസങ്ങളിൽ പ്രതിപാദിക്കുന്ന ഒരു ദേവതയാണ് ഗന്ധർവൻ (മലയാളം: ഗന്ധർവൻ,സംസ്കൃതം: गन्धर्व,ആംഗലം: Gandharva, തമിഴ്:கந்தர்வர், തെലുഗ്:గంధర్వ) ദേവലോകത്തിലെ ഗായകരാണ് ഇവർ എന്നാണ് വിശ്വാസം. അതി സൗന്ദര്യത്താലും, ആകാര സൗഷ്ഠവത്താലും അനുഗൃഹീതരായ ഇവർ ഗഗന ചാരികളായി ഭൂമിക്ക് മുകളിലൂടെ സഞ്ചരിക്കാറുള്ളതായി പുരാണങ്ങൾ പറയുന്നു. അനുഗൃഹീത ഗായകരേയും ഗന്ധർവൻ എന്ന് വിശേഷിപ്പിക്കാറുണ്ട്. മലയാളത്തിലെ പ്രമുഖഗായകൻ കെ.ജെ. യേശുദാസ് 'ഗാന ഗന്ധർവൻ' എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. യക്ഷികളുടെ പുരുഷന്മാരാണ് ഗന്ധർവന്മാരെന്നും പരാമർശിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ഇതിഹാസമായ മഹാഭാരതത്തിൽ ഗന്ധർവ്വന്മാരെക്കുറിച്ചുള്ള നിരവധി പരാമർശങ്ങളുണ്ട്.

ഗന്ധർവനും അപ്സരസും വിയറ്റ്നാമിൽ 10 നൂറ്റാണ്ടിൽ നിർമ്മിച്ച ശില്പം
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.