ഖനനം

കൽക്കരി, അയിരുകൾ, എണ്ണ, പ്രകൃതി വാതകങ്ങൾ എന്നിവ ഭൂമിയിൽ നിന്നു എടുക്കുന്നതിനെ ഖനനം എന്നു പറയുന്നു. ആദ്യകാലങ്ങളിൽ കുഴിച്ചെടുക്കുകയായിരുന്നു രീതി. എന്നാൽ ഇക്കാലത്ത് കുഴിക്കാറില്ല, പകരം സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് മണ്ണ് തെറിപ്പിക്കുകയാണ് ചെയ്യുക. ഇന്നത്തെ ഖനനരീതിമൂലം വളരെ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഉദാഹരണത്തിന് സ്വർണഖനനം ഇതുമൂലം മണ്ണിലെ ഖനനം കഴിഞ്ഞാൽ അവിടം ഉപയോഗശൂന്യമാകും മാത്രമല്ല ഈ മണ്ണിൽ മെർക്കുറി പോലെ ധാരാളം വിഷ മൂലകങ്ങൾ ഉണ്ടാകും. ഇതിൽ നിന്ന് സ്വർണം വേർതിരിച്ചെടുക്കാൻ പൊട്ടാസ്യം സയനൈഡും സോഡിയം സയനൈഡും ചേർന്ന മിശ്രിതമാണ് ഉപയോഗിക്കുന്നത് ഇത് കൂനകൂട്ടിയിടുന്നത് ഏതെങ്കിലും നദിയിലായിരിക്കും. സയനൈഡ് നദിയിൽ കലർന്ന് വൻനാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.

കോലാർ ഖനിയിലെ ചാമ്പ്യൻ റീഫ് മൈൻ ഷാഫ്റ്റ്
ലോകം മുഴുവനുള്ള ഖനികൾ കാണിക്കുന്ന ഭൂപടം

പല ഖനനങ്ങളും ഇതുപോലെ പാരിസ്ഥിതിക ദോഷം വരുത്തുന്നവയാണ്. അതിനാൽ പാരിസ്ഥിതിക സൗഹൃദമായ രീതിയിൽ ഖനനം നടത്താനുള്ള സാങ്കേതികവിദ്യ നാം കണ്ടെത്തേണ്ടിയിരിക്കുന്നു. എന്നാൽ പാരിസ്ഥിതിക പ്രശ്നം ഒഴിച്ചാൽ ഖനനരീതികൾ വികാസം പ്രാപിച്ചിട്ടുണ്ട് പെട്രോളിയം ഖനനം സമുദ്രതീരത്തും സമുദ്രത്തിലും നടത്തുന്നുണ്ട്. ഖനനരീതികൾ അത്രയ്ക്ക് വികാസം പ്രാപിച്ചുവെന്നർഥം.

ഖനന രീതിക

  • പ്രതല ഖനനം
  • ഭൂഗർഭ ഖനനം
  • അലൂവിയൻ ഖനനം
  • ‎ലോങ്ങ്വാൾ ഖനനം
  • കരിങ്കൽ ഖനനം

പുറത്തേക്കുള്ള കണ്ണികൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.