ക്രിമിനോളജി

സാമൂഹ്യശാസ്ത്രത്തിൽ നിന്നും വളർന്ന ഒരു വിശേഷ ശാസ്ത്ര ശാഖയാണ് ക്രിമിനോളജി. വ്യക്തിയിലും സമൂഹത്തിലുമുള്ള കുറ്റകൃത്യസ്വഭാവവിശേഷങ്ങളും കാരണങ്ങളും ക്രിമിനോളജി പഠനവിഷയമാക്കുന്നു. കുറ്റകൃത്യങ്ങൾക്ക് മീതെയുള്ള നിയന്ത്രണവ്യവസ്ഥയെക്കുറിച്ച് മനസ്സിലാക്കാൻ ശ്രമിക്കുന്നു. ക്രിമിനോളജിക്ക് അതുകൊണ്ട് തന്നെ സമൂഹശാസ്ത്രം, മനഃശാസ്ത്രം, സാമൂഹികനരവംശശാസ്ത്രം, നിയമം, മനോരോഗചികിത്സ എന്നിവയോടൊക്കെ ബന്ധമുണ്ട്. ഈ സാമൂഹിക-വൈദ്യശാസ്ത്ര ശാഖകളോടും നിയമവുമായി ബന്ധപ്പെട്ട വൈദ്യശാസ്ത്രവുമായും കൂട്ടുചേർന്നാണ് ക്രിമിനോളജി വളർന്നത്.
1885ൽ ഇറ്റലിക്കാരനായ റഫാലെ ഗരോഫലോ ആണ് ക്രിമിനോളജി എന്ന വാക്ക് ആദ്യമായി പ്രയോഗിച്ചത്. പിന്നീട് പ്രത്യേക ശാസ്ത്രശാഖയായി വളർന്ന ക്രിമിനോളജി കുറ്റകൃത്യങ്ങളുടെ രൂപങ്ങളും രീതികളും കാരണങ്ങളും വിശകലനം ചെയ്ത് സിദ്ധാന്തങ്ങൾക്ക് രൂപം നൽകിയിട്ടുണ്ട്. കുറ്റകൃത്യങ്ങൾ കുറയ്ക്കാനുള്ള സാമൂഹിക നിയന്ത്രണ സംവിധാനങ്ങളെക്കുറിച്ചും ക്രിമിനോളജി പഠിക്കുന്നുണ്ട്.

കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള സിദ്ധാന്തങ്ങൾ

== കുറ്റകൃത്യങ്ങളുടെ വർഗ്ഗീകരണം ==

അവലംബം

  1. * വിക്കിപ്പീഡിയ വെബ്സൈറ്റ്
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.