കോഴി

പക്ഷികളിൽ ഫാസിയാനിഡ കുടുംബത്തിലെ ഉപകുടുംബമായ ഫാസിയാനിനയിലെ ഒരിനമാണ് കോഴി(ഹിന്ദി:मुर्गा). ആഗോളമായി മനുഷ്യർ മുട്ടക്കും ഇറച്ചിക്കുമായി വളർത്തുന്ന പക്ഷിയാണിത്. ഇണക്കി വളർത്തപ്പെട്ട ചുവന്ന കാട്ടുകോഴികളുടെ പിൻ തലമുറയാണ് ഇന്നു കാണുന്ന വളർത്തുകോഴികൾ.

കോഴി
A rooster (left) and hen (right)
പരിപാലന സ്ഥിതി
വളർത്തു പക്ഷി
Scientific classification
Kingdom:
Animalia
Phylum:
Chordata
Class:
Aves
Order:
Galliformes
Family:
Phasianidae
Subfamily:
Phasianinae
Genus:
Gallus
Species:
Gallus gallus
Subspecies:
Gallus gallus domesticus
(Linnaeus, 1758)
Synonyms

Chicken : Cock or Rooster (m), Hen (f)

ഇണ

കോഴി വർഗത്തിൽ പെട്ട മിക്ക പക്ഷികൾക്കും ആൺ പക്ഷികൾക്ക് വളഞ്ഞ തൂവൽ ചേർന്ന അങ്കവാൽ ഉണ്ട്. കൂടതെ തലയിലെ ചുവന്ന് പൂവ്,ചുവന്ന താടി എന്നിവയും ഇവയുടെ ശാരീരിക പ്രത്യേകതകളാണ്. ഒരു പറ്റത്തിലെ മുഴുവൻ പിടകളോടും പൂവൻ കോഴി ഇണ ചേരും .

പ്രത്യേകതകൾ

ഇവക്ക് പരിമിതമായ ദൂരം മാത്രമേ പറക്കാൻ സാധിക്കുകയുള്ളൂ. പ്രദേശങ്ങൾക്കനുസരിച്ച് അന്നാട്ടിലെ നാടൻ ഇനങ്ങളുടെ രൂപത്തിൽ വ്യത്യാസം കാണുന്നു. അടയിരുന്ന് 21 ദിവസം ആകുമ്പോൾ മുട്ട വിരിയും. അടയിരിക്കുന്നത് പെൺ കോഴികളാണ്. വിരിഞ്ഞ് കഴിഞ്ഞാൽ കുഞ്ഞുങ്ങളെ നന്നായി ഇവ സംരക്ഷിക്കും. പിന്നീട് മുട്ട ഇടാൻ ആകുമ്പോൾ കുഞ്ഞുങ്ങളെ ഇവ ആട്ടി ഓടിക്കും. ആ സമയം പിറകിലെ പീലികൾ കൊഴിഞ്ഞു പോകുകയും ചെയ്യും. ശേഷം ഇവ മുട്ടയിടുന്നു. ഒരു നിശ്ചിത കാലാവധി മാത്രമേ ഇവ മുട്ടയിടുകയുള്ളു. മുട്ടയിട്ടു കഴിഞ്ഞാൽ ഇവ വീണ്ടുo പൊരുന്നുന്നു.അപ്പോൾ ഇവയെ വീ ണ്ടും അടവെയ്ക്കാം. ഇവയുടെ ഏറ്റവുo വലിയ പ്രത്യേകത ഇവ കുഞ്ഞൂങ്ങളെ നന്നായി സംരക്ഷിക്കുമെന്നതാണ് . ഇന്ന് ജനങ്ങൾ ഇത്തരം തനി നാടൻ കോഴികളെ ഒഴിവാക്കുന്നു. ഇവയുടെ മുട്ട ചെറുതാണ്.ഇവയുടെ മുട്ടക്ക് അത്യധികം ഗുണമാണുള്ളത്. ഇത്തരം കോഴികളുടെ എണ്ണം ദിനംപ്രതി കുറഞ്ഞു വരുന്നു'

ഉപയോഗം

മനുഷ്യർ കോഴിയെ വളർത്തുന്നത് പ്രധാനമായും കോഴിമുട്ട, ഇറച്ചി എന്നിവയ്ക്കാണ്. കോഴി കാഷ്ടം വളമായി ഉപയോഗിക്കുന്നുണ്ട്. കോഴികളെ തമ്മിൽ അങ്കം വെട്ടിക്കുന്നത് വിനോദവും വ്യവസായവുമാണ്. ഇതിന് പരിശീലിപ്പിച്ചെടുക്കുന്ന കോഴികളെ അങ്കക്കോഴികൾ എന്നാണ് വിളിക്കാറ്. കോഴിയങ്കം കേരളത്തിൽ നിയമവിരുദ്ധമാണ്[1]

കേരളത്തിൽ കാണുന്ന സങ്കരയിനങ്ങൾ

ഇതും കാണുക

കാട്ടുകോഴി

മറ്റ് കണ്ണികൾ

അവലംബം

  1. |mangalam.com
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.