കൊടിത്തൂവ

കേരളത്തിലുടനീളം നൈസർഗ്ഗികമായി കാണപ്പെടുന്ന ഒരു നിത്യഹരിത ഔഷധിയാണ്‌ കൊടുത്തൂവ അഥവാ കൊടിത്തൂവ (ശാസ്ത്രീയനാമം: Tragia involucrata[1], common name = climbing nettleആയുർവേദം- "ദുസ്പർശ"). ഇതിനെ കൊടുത്ത എന്നും പറയാറുണ്ടു്. ഇത് തൊട്ടാൽ ചൊറിച്ചിൽ ഉണ്ടാക്കുന്നതിനാൽ ചൊറിയണം എന്നും കടിത്തുമ്പ എന്നും അറിയപ്പെടുന്നു. തുമ്പ എന്നും ഈ ചെടിയെ വിളിക്കാറുണ്ടു്. എന്നാൽ തുമ്പ എന്ന പേരിൽ വേറൊരു ചെടിയുമുണ്ട്.

കൊടിത്തൂവ
Scientific classification
Kingdom:
Plantae
(unranked):
Angiosperms
(unranked):
Eudicots
(unranked):
Rosids
Order:
Malpighiales
Family:
Euphorbiaceae
Genus:
Tragia
Species:
T. involucrata
Binomial name
Tragia involucrata
L.

ഇതിന്റെ തളിരിലയും കൂമ്പും തോരൻ കറിക്ക് അത്യുത്തമമാണ്.

രൂപവിവരണം

പടരുന്ന നിത്യ ഹരിത ഓഷധിയാണ്. ചുറ്റിക്കയരുന്ന ഒന്നോ അതിൽകൂടുതലോ ശാഖകളുണ്ടാവും.

രസാദി ഗുണങ്ങൾ

രസം :കടു, തിക്തം, മധുരം, കഷായം

ഗുണം :ലഘു, സ്നിഗ്ധം

വീര്യം :ശീതം

വിപാകം :കടു [2]

ഔഷധയോഗ്യ ഭാഗം

വേര്, സമൂലം[2]

ചിത്രശാല

അവലംബം

  1. Climbing Nettle, Flowers of India
  2. ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്


പുറത്തേക്കുള്ള കണ്ണികൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.