കേരളചരിത്രം

കേരളത്തിന്റെ പ്രാചീന ചരിത്രത്തെക്കുറിച്ചുള്ള ലഘു വിവരണമാണ് കേരള ചരിത്രം (Kerala History) എന്ന ഈ ലേഖനം. മറ്റു പ്രദേശങ്ങളുടെ ചരിത്രരചനകൾ നടന്നിട്ടുള്ളതിനനുസരിച്ചുള്ള രേഖകൾ കേരളത്തിനെ സംബന്ധിച്ച് ലഭ്യമായിട്ടില്ല. മാത്രമല്ല. 8 നൂറ്റാണ്ടിനുശേഷം വലിയ ഒരു കാലയളവിൽ നിന്നുള്ള തെളിവുകളൂടേയും അഭാവമുണ്ട്. പ്രധാനമായും സംഘകാലം മുതലുള്ള രേഖകളേ എഴുതപ്പെട്ടവയായുള്ളൂ. എങ്കിലും ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ലഭിച്ചിട്ടുള്ള വിശ്വാസയോഗ്യമായ തെളിവുകൾ വച്ചു നോക്കിയാൽ മറ്റു സംസ്കാരങ്ങൾക്കൊപ്പം നിൽക്കാൻ പ്രാപ്തിയുള്ള ഒരു ചരിത്രം നമുക്ക് ലഭിക്കുന്നു. പുരാതനകാലത്ത് ഇവിടെ ഉണ്ടായിരുന്ന സംസ്കാരവും ജീവിതരീതിയും വിശ്വാസപ്രമാണവും മറ്റും ഏതെല്ലാം തരത്തിലുള്ള മാറ്റങ്ങൾക്ക് വിധേയമായാണ് ആധുനികയുഗത്തിൽ കാണുന്നതുപോലെ ആയിത്തീർന്നത് എന്ന് അറിഞ്ഞുകൂട. ആര്യൻമാരുടെ വരവിനുമുമ്പുള്ള കാലത്തെകുറിച്ച് വിശ്വാസയോഗ്യമായ ചരിത്രരേഖകൾ ഇന്ന് ലഭ്യമാണ്. ശിലാലിഖിതങ്ങൾ, ചെപ്പേടുകൾ, യാത്രാകുറിപ്പുകൾ എന്നിവയാണ് ഇതിന്റെ സ്രോതസ്. ഇതിനേക്കാൾ കൂടുതൽ വിവരങ്ങൾ യഹൂദർ, ക്രിസ്ത്യാനികൾ, അറബികൾ, പറങ്കികൾ (പോർച്ചുഗീസുകാർ), ലന്തക്കാർ (ഡച്ചുകാർ), വെള്ളക്കാർ (ഇംഗ്ലീഷുകാർ) എന്നിവരുടെ കത്തുകളിലും ഗ്രന്ഥങ്ങളിലും ഉണ്ട്. ഇവയുടെ സഹായത്തോടുകൂടിയാണ് വില്ല്യം ലോഗൻ, പത്മനാഭമേനോൻ, ശങ്കുണ്ണിമേനോൻ തുടങ്ങിയവർ ചരിത്രരചന നടത്തിയത്.

ടോളമിയുടെ കാലത്ത് വര‍ച്ച ഇന്ത്യയുടെ ഭൂപടം. തീരം നേർ രേഖപോലെയാണ് അടയാളപ്പെടുത്തിയിരിക്കുന്നത്
കേരളത്തിന്റെ ചരിത്രം എന്ന പരമ്പരയുടെ ഭാഗം
കേരളചരിത്രം
ചരിത്രാതീത കാലം
ചരിത്രാതീത കാലത്തെ കേരളം
 · ഇടക്കൽ ഗുഹകൾ · മറയൂർ
സംഘകാലം
സംഘസാഹിത്യം
മുസിരിസ് · Tyndis 
സമ്പദ് വ്യവസ്ഥ · Religion · Music
ചേരസാമ്രാജ്യം
Early Pandyas
ഏഴിമല രാജ്യം
ആയ് രാജവംശം
ആധുനിക കാലം
വാസ്കോ ഡ ഗാമ
ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി
 · തിരുവിതാംകൂർ-‍ഡച്ച് യുദ്ധം
 · കുളച്ചൽ യുദ്ധം
 · കുറിച്യകലാപം
 · പഴശ്ശി സമരങ്ങൾ
മൈസൂർ-ഏറാടി യുദ്ധം
പഴശ്ശിരാജ
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി
 · മദ്രാസ് പ്രസിഡൻസി
 · മൂന്നാമത് ആംഗ്ലോ-മൈസൂർ യുദ്ധം
 · വേലുത്തമ്പി ദളവ
 · മലബാർ കലാപം
 · പുന്നപ്ര-വയലാർ സമരം
ശ്രീനാരായണഗുരു
തിരു-കൊച്ചി
ഇന്ത്യയുടെ സ്വാതന്ത്ര്യസമരം
മദ്രാസ് സംസ്ഥാനം
കേരളം
എൽ.ഡി.എഫ് · യു.ഡി.എഫ്
Renaming of cities

ഈ ചരിത്രരേഖകൾക്ക് ചില പരിമിതികൾ ഉണ്ട്. അതായത് ശിലാതാമ്രശാസനങ്ങൾ, ചെപ്പേടുകൾ തുടങ്ങിയവയെല്ലാം ഭരണാധികാരികളോട് വളരെ അടുത്തുനിൽക്കുന്നവർ എഴുതിയതാകയാൽ സ്വാഭാവികമായും അവ ഒരുതരം സ്തുതിഗീതങ്ങളാകാനേ സാധ്യതയുള്ളൂ. അതിനാൽ അത്തരം പ്രമാണങ്ങളെ ആധാരമാക്കി മെനഞ്ഞെടുത്ത ചരിത്രത്തിലും അപാകതകൾ കാണും. രാജാക്കൻമാരെയോ അവരുടെ അടുത്ത ആളുകളേയൊ അല്ലാതെ ഇവിടെ താമസിച്ചിരുന്ന സാധാരണ ജനങ്ങളെ കാണുവാൻ ചരിത്രകാരൻമാർക്കു കഴിഞ്ഞില്ല. എന്നാൽ സംഘം കൃതികളുടെ കണ്ടെത്തലോടെ കേരളത്തിലെ ജനങ്ങളെപ്പറ്റിയും അറിയാൻ കഴിഞ്ഞിട്ടുണ്ട്. അത് ഇന്നത്തെ ചരിത്ര രചനക്ക് ഒരു മുതൽക്കുട്ടാണ്.

ഇതിഹാസങ്ങളും പുരാണങ്ങളും രചിക്കപ്പെട്ട കാലത്തുതന്നെ കേരളത്തിന് ഒരു സ്വതന്ത്ര സ്വഭാവമുണ്ടായിരുന്നു എന്ന് മനസ്സിലാക്കം. ബി.സി.എട്ടാം നൂറ്റാണ്ടിൽ രചിക്കപ്പെട്ടു എന്ന് വിശ്വസിക്കപ്പെടുന്ന രാമായണത്തിലെ കിഷ്കിന്ധാകാണ്ഡം 41-ആം സർഗത്തിൽ കേരളത്തെപ്പറ്റി പരാമർശമുണ്ട്. സുഗ്രീവൻ, വാനരന്മാരെ ദക്ഷിണദേശത്തേയ്ക്കയക്കുമ്പോൾ കാണാവുന്ന രാജ്യങ്ങളെപ്പറ്റി വാല്മീകി ഇങ്ങനെ പറയുന്നു:

നദീം ഗോദാവരീം ചൈവ
സർവമേവാനുപശ്യത
തഥൈവാന്ധ്രാൻ ച പൗണ്ഡ്രാൻ ച

ചോളാൻ പാണ്ഡ്യാൻ ച കേരളാൻ[1]

മഹാഭാരതത്തിൽ ഭാരതഭൂമിയുടെ തെക്കേ അറ്റത്തുള്ള രാജ്യങ്ങളെപ്പറ്റി പ്രസ്താവിക്കുമ്പോൾ ദ്രമിഡം, കേരളം, കർണാടകം മുതലായ നാമങ്ങൾ വരുന്നു. അതിനാൽ വ്യാസൻ ഭാരതമെഴുതിയ കാലഘട്ടത്തിൽ കേരളരാജ്യമുണ്ടായിരുന്നുവെന്നും അത് ദ്രാവിഡദേശത്തുനിന്നും ഭിന്നമായിരുന്നു എന്നും മനസ്സിലാക്കാം. മഹാഭാരതത്തിൽ ആദിപർവം 175ആം അധ്യായത്തിലും, സഭാപർവം 31ആം അധ്യായത്തിലും, വനപർവം 254ആം അധ്യായത്തിലും, ദ്രോണപർവം 70ആം അധ്യായത്തിലും കേരളത്തെപ്പറ്റി പരാമർശമുണ്ട്. രുക്മിണീസ്വയംവരത്തിൽ സംബന്ധിക്കുന്നതിനായി ദക്ഷിണദേശത്തുനിന്നും ചോളനും, പാണ്ഡ്യനും, കേരളനും വിദർഭ രാജധാനിയിൽ സന്നിഹിതരായിരുന്നതായി ഭാഗവതം ദശമസ്കന്ധത്തിൽ പ്രസ്താവിക്കുന്നു. ബ്രഹ്മാണ്ഡപുരാണം, അഗ്നിപുരാണം എന്നിവയിലും കേരളത്തെപ്പറ്റി പരാമർശമുണ്ട്.

കേരള ചരിത്രത്തെ പല രീതിയിൽ തരം തിരിക്കാം

തരം തിരിവ്

കലണ്ടറിനെ ആധാരമാക്കിലഭ്യമായ രേഖകൾ അടിസ്ഥാനപ്പെടുത്തി
ക്രിസ്തുവിന് മുൻ‌പ്
  • ശിലായുഗം
  • നവീന ശിലായുഗം
  • അയോയുഗം
  • വെങ്കലയുഗം
  • മഹാജനപഥങ്ങളുടെ കാലഘട്ടത്തിലെ ചേര രാജാക്കന്മാർ
    (രാജസ്ഥാനങ്ങൾ ആവിർഭവിക്കുന്നു)
ക്രിസ്തുവിന് ശേഷം
  • സംഘ കാലം, ,ബുദ്ധമതം, ജൈനമതം,
  • ചേര സാമ്രാജ്യം
  • കേരളം രൂപം എടുക്കുന്നു
  • ആര്യന്മാരുടെ അധിനിവേശം
  • നാട്ടുരാജ്യങ്ങൾ,ക്രിസ്തു മതം കേരളത്തിൽ
  • വിദേശാഗമനം
  • സാമ്രാജ്യത്വ വാഴ്ച
  • സ്വാതന്ത്ര്യാനന്തരം
  1. ശിലായുഗം
  2. ലോഹയുഗം
  3. സംഘകാലം
  4. സംഘകാലത്തിനു ശേഷം
  5. അന്ധകാരയുഗം
  6. പെരുമാൾ യുഗം, ആര്യാധിനിവേശം
  7. നാട്ടുരാജ്യങ്ങൾ
  8. വിദേശാധിനിവേശം
  9. സ്വാതന്ത്ര്യ സമരം
  10. കേരളപ്പിറവി

മേൽ പറയുന്ന കര്യങ്ങളിൽ നിന്ന് ഏതു കാലഘട്ടത്തിലാണ് ഇന്നത്തെ കേരളം അതിന്റെ വിസ്തൃതിയിൽ രൂപപ്പെട്ടത് എന്ന് പറയാൻ വിഷമമാണ്. എങ്കിലും ചേരരാജാക്കന്മാർ ചക്രവർത്തികൾ ആയതോടെ അതായത് മറ്റു രാജ്യങ്ങൾ കേരളവുമായി ചേർക്കപ്പെട്ടതോടെ ആയിരിക്കണം അതിന്റെ ഉത്ഭവം.

ശിലായുഗം

പോർട്ടുഗലിൽ മഹശിലായുഗത്തിൽ നിർമ്മിക്കപ്പെട്ട മുനിയറകൾ. ഇതിനോട് സാദൃശ്യമുള്ളവയാണ് കേരളത്തിൽ നിന്നു കിട്ടിയവ

ശിലായുഗങ്ങളുടെ കാലത്ത് കേരളം എന്ന കടലോരം ഉണ്ടായിരുന്നില്ല എന്ന് ചില ചരിത്രകാരന്മാർ വിശ്വസിക്കുന്നു. അന്നത് കടലിൽ മുങ്ങിക്കിടക്കുകയായിരുന്നു. ചെറു ശിലാ സംസ്കാരം (നിയോലിത്തിക്) അവസാനിക്കുന്ന കാലങ്ങളിൽ ഘട്ടം ഘട്ടമായി കടൽ ഉൾവലിയുകയും ഓരോ ജന വിഭാഗങ്ങൾ ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്ന് ഇങ്ങോട്ട് കുടിയേറുകയും ചെയ്തു. ഇങ്ങനെ കടൽ പിൻവലിഞ്ഞ തിശേഷം വന്നെത്തിയവരാണ് ഭരതർ. മെഡിറ്ററേനിയൻ ഭൂമിയിൽ നിന്ന് വന്ന ഇവർക്ക് ഇരുമ്പ് മുതലായ ലോഹങ്ങൾ നിർമ്മിക്കാനും അതുപയോഗിച്ച് കൃഷിയും മറ്റും അറിയാമായിരുന്നു. ഇവരായിരുന്നിരിക്കണം കേരളത്തിലും ഇന്നത്തെ തമിഴ്നാടിന്റെ തീരങ്ങളിലും കൃഷി ആദ്യമായി ആരംഭിച്ചത്. കാള, പശു,ആട് തുടങ്ങിയ മൃഗങ്ങളേയും അവർ പരിപാലിച്ചിരുന്നു. സമുദ്ര തീരങ്ങളെ വളരെ വേഗം സമ്പൽ സമൃദ്ധമാക്കാൻ അവർക്ക് കഴിഞ്ഞു. അങ്ങനെ പൊതുവെ പറഞ്ഞാൽ ഈ സാഗര വംശക്കാരുടെ ആവിർഭാവത്തോടെ കേരളത്തിലെ ലോഹയുഗം ആരംഭിച്ചു എന്ന് പറയാം

പുരാവസ്തു ഗവേഷകർ അടുത്തകാലത്ത് കേരളത്തിന്റെ പല ഭാഗങ്ങളിൽ കണ്ടെത്തിയ പര്യവേഷണത്തിന്റെ ഫലമായി സംസ്ഥാനത്തിന്റെ ചരിത്രാതീത കാലസംസ്കാരത്തിലേയ്ക്ക് വെളിച്ചം വീശുന്ന പലതെളിവുകളും ഇതിനകം കണ്ടെത്തിയിട്ടുണ്ട്. പാലക്കാട്ടെ കാഞ്ഞിരപ്പുഴ എന്ന സ്ഥലത്തുനിന്നും 1974 ഏപ്രിൽ 28 നാണ് ആദ്യമായി കേരളത്തിലെ ആദിപുരാതന ശിലായുഗായുധങ്ങൾ കണ്ടെടുക്കപ്പെട്ടത്. അന്നുവരെ കേരളത്തിൽ നിന്ന് ശിലായുഗ സംസ്കാരത്തിന്റേതായി കോഴിക്കോട്ടെ ചേവായൂരിൽ നിന്നും ലഭിച്ചിരുന്ന മീസ്സോലിത്തിക് (മഹാശിലായുഗം) തെളിവുകളല്ലാതെ മറ്റൊന്നും ഇല്ലായിരുന്നു. കഴിഞ്ഞ വർഷത്തിനിടയിൽ കേരളത്തിന്റെ പല ഭാഗത്തും നടത്തിയ ശിലായുഗ പര്യവേക്ഷണത്തിന്റെ ഫലമായി നൂറ് കണക്കിന് ശിലായുഗ തെളിവുകൾ മലപ്പുറം, പാലക്കാട്, കൊല്ലം, തിരുവനന്തപുരം മുതലായ ജില്ലകളുടെ പലഭാഗങ്ങളിൽ നിന്നും കണ്ടെത്തിയിരിക്കുന്നു. ഇവ പ്രധാനമായും രണ്ടു കാലഘട്ടത്തിലെ സംസ്കാരത്തെ പ്രതിധിദാനം ചെയ്യുന്നു. അവയിൽ ആദ്യത്തേത് ‘ആദിപുരാതന ശിലായുഗ സംസ്കാരവും’ രണ്ടാമത്തേത് ‘മിസ്സോലിത്തിക് സംസ്കാര’വുമാണ്. ഇവയിൽ കൂടുതൽ തെളിവുകളും മിസ്സോലിത്തിക് സംസ്കാരത്തെ പ്രതിനിധാനം ചെയ്യുന്നവയാണ്. ഈ സംസ്കാരം ഇന്ത്യയിൽ ക്രിസ്തുവർഷത്തിന് മുമ്പ് 10,000നും 3,000നും വർഷങ്ങൾക്ക് ഇടയിൽ നിലനിന്നിരുന്നതായി കണക്കാക്കിയിരുന്നു. ആദിപുരാതന ശിലായുധസംസ്കാരം ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നും ലഭിച്ചിട്ടുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ മുപ്പത് വർഷം വർഷം തുടങ്ങി 50,000 വർഷങ്ങൾക്ക് മുമ്പ് വരെ നിലനിന്നിരുന്നതായി കണക്കാക്കിയിരുന്നു.

ശിലായുഗത്തിലേതെന്ന് വിശ്വസിക്കപ്പെടുന്ന മുനിയറകൾ(Keralite dolmen കേരളത്തിലെ മറയൂർ എന്ന സ്ഥലത്ത്.

ആദ്യത്തേതും ഏറ്റവും പഴക്കമുള്ളതുമായ ആദിപുരാതന ശിലായുഗ സംസ്കാരത്തെ കാണിക്കുന്നവയാണ് പാലക്കാട്ടെ കാഞ്ഞിരപ്പുഴ, തെങ്കര, എന്നീ സ്ഥലങ്ങളിൽ നിന്നും , മലപ്പുറത്തെ കുന്നത്തു ബാലു, വള്ളുവശ്ശേരി, കരിമ്പുളയ്ക്കൽ എന്നീ സ്ഥലങ്ങളിൽ നിന്നും ലഭിച്ചിട്ടുള്ള ശിലായുധശേഖരം. അതിൽ വലിയതരം ചുരണ്ടാൻ ഉപയോഗിക്കുന്ന(Chopper-Scraper-Flake) ആയുധങ്ങൾ ഉൾപ്പെടുന്നു. ഇതു പോലുള്ള ആയുധങ്ങൾ കർണാടക, മഹാരാഷ്ടയുടെ പശ്ചിമതീരം, പഞ്ചാബ്, മധ്യപ്രദേശ്, ഒറീസ എന്നിവടങ്ങളിലെ പല ഭാഗങ്ങളിൽ നിന്നും നേരത്തെ കണ്ടെത്തിയിട്ടുണ്ട്. ഇവ ഇന്ത്യയുടെ മിക്കഭാഗങ്ങളിൽ നിന്നും കണ്ടെത്തിടുള്ള മഴു (Hand Axe- Cleaver) ശിലായുധങ്ങളിൽ നിന്നു പൊതുവെ വ്യത്യാസപ്പെട്ടിരുന്നു. മദ്രാസിലെ പല ഭാഗങ്ങളിൽ നിന്നും ലഭിച്ചിട്ടുള്ള മാതിരി ഹാൻഡ് ആക്സൊ ക്ലീവർ ആയുധങ്ങൾ കേരളത്തിൽ നിന്നും ഇതുവരെ ലഭിച്ചിട്ടില്ല. അതേ കാലഘട്ടത്തിൽ കേരളത്തിൽ നില നിന്നിരുന്ന ആദിപുരാതശിലായുഗ സംസ്കാരത്തെ പ്രതിനാധനം ചെയ്യുന്നവയാണ് ചോപ്പർ-സ്ക്രേപ്പർ-ഫ്ലേക്ക് ആയുധങ്ങൾ. ഈ രണ്ടു സംസ്കാരങ്ങളും ഫ്ലേക്ക് ഉൾക്കൊണ്ട സംസ്കാരമാണ് ആദ്യത്തേതെന്നും രണ്ട് അഭിപ്രായമുണ്ട്.

പുരാതനശിലായുഗ സംസ്കാരം പ്ലീസ്റ്റോസീൻ കാലഘട്ടത്തിന്റെ അവസാനം വരെ-അതായത് ക്രിസ്തുവിന് 10,000 വർഷങ്ങൾക്കു മുൻപു വരെ നിലനിന്നിരുന്നതായി കണക്കാക്കപ്പെട്ടിരിക്കുന്നു. അതിനുശേഷം നവീനശിലായുഗ സംസ്കാരത്തിനു മുമ്പ് നിലനിന്നിരുന്ന ശിലായുഗസംസ്കാരം മീസ്സോലിത്തിക് എന്ന് അറിയപ്പെടുന്നു.

മഹാശിലായുഗ സംസ്കാരത്തിന്റെ തെളിവുകൾ കേരളത്തിൽ ഇതിനകം പത്തൊമ്പത് സ്ഥലങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.തൃശ്ശൂർ ജില്ലയുലെ വിൽവട്ടം, വരന്തരപ്പിള്ളി പത്തനംതിട്ടയിലെ ഏനടിമംഗലം, കൊല്ലം ജില്ലയിലെ മാങ്ങാട് ഉള്ള മാടൻ‌കാവ് എന്നിവ ഉദാഹരണങ്ങൾ ആണ്‌. [2] ഈ സ്ഥലങ്ങൾ എല്ലാം സംഘകാല വിവരണം വച്ച് പറയുന്ന പാലൈ കുറിഞ്ചി തിണകളിലാണ് എന്നത് കടൽ ഇറങ്ങുന്നതിനും മുന്നേ വന്ന നീഗ്രോയ്ഡ്സ് ആസ്ത്രലോയിഡ്സ് എന്നിവരായിരിക്കാം ശിലായുഗത്തിലെത്തിയവർ എന്ന അനുമാനത്തിൽ എത്തിക്കുന്നു. അതിനുശേഷം വന്ന പരവർ ലോഹയുഗക്കാരും കൂടുതൽ പരിഷ്കൃതരും ആയിരുന്നു. അവരുമായുള്ള കൂടിച്ചേരലുകൾ നിമിത്തം ശിലായുഗക്കാരും ലോഹായുധങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കാം. കേരളത്തിലെ ലോഹയുഗത്തിലെ ആയുധങ്ങൾ പൊതുവെ ജ്യോമട്രികവും മൈക്രോലിത്തിക് അല്ലാത്തവയും മൺകലങ്ങൾ നിലവിൽ വരുന്നതിനുമുമ്പ് നിലനിന്നിരുന്നവയുമാണ്. ദക്ഷിണേന്ത്യയുടെ മിക്കതീരദേശങ്ങളിൽ നിന്നും ഈ മാതിരി ഉള്ള തെളിവുകൾ കിട്ടിയിട്ടൂണ്ട്. ഇവ മധ്യ-ഉത്തരേന്ത്യൻ മീസ്സോലിത്തിക് തെളിവുകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. ഈ കാലഘട്ടത്തിൽ ഉണ്ടാ‍ക്കിയിരുന്ന ആയുധങ്ങൾ വലിപ്പത്തിൽ ചെറുതും (നാല് സെന്റിമീറ്റർ കുറവ്) വളരെ ഉയർന്ന നിലവാരം പുലർത്തുന്നവയാണ്. കേരളത്തിൽ നിന്നും കണ്ടെടുത്തവയിൽ പ്രധാന ആയുധങ്ങൾ ചീകുളി, അലക്, കുന്തം, ബോറർ, ബ്യൂറിൻസ്, കത്തി, ഡിസ് കോയിഡ് സ്, ലൂണേറ്റ്സ്, ചെറിയചോപ്പേർസ് എന്നിവയാണ്[3].

ഇടനാടിന്റെ (മരുതം, കുറിഞ്ചി തിണകൾ) പ്രാധാന്യം

കേരളത്തിൽ നിന്നും ലഭിച്ചിട്ടുള്ള ശിലായുധ തെളിവുകൾ കൂടുതലും കണ്ടെത്തിട്ടുള്ളത് ചെങ്കൽ നിറഞ്ഞ ഇടനാട്ടിലുള്ള സ്ഥലങ്ങളിൽ നിന്നാണ്. ഇത് സംഘകാലത്തെ കുറിഞ്ചിതിണ, മരുതംതിണ എന്നിവയാണ്. എന്നാൽ അവയുടെ തെളിവുകൾ ഉയരം കൂടിയ നീലഗിരിപർവ്വതങ്ങളുള്ള അട്ടപ്പാടിയുടെ പലഭാഗങ്ങളിൽ നിന്നും തെന്മലയിലുള്ള ഗുഹകളിൽ നിന്നും കൂടി ലഭിച്ചിട്ടുണ്ട്. കേരളത്തിലെ താഴ്ന്ന തീരപ്രദേശങ്ങളിൽ നിന്നും ശിലായുഗ കാലഘട്ടത്തിലെ യാതൊരു തെളിവും കണ്ടുകിട്ടിയിട്ടില്ല. കേരളത്തിൽ നിന്നും ലഭിച്ചിട്ടുള്ള ശിലായുധങ്ങളിൽ ചുരുക്കം ചിലവ ഒഴിച്ചാൽ എല്ലാം തന്നെ കല്ലുകളിൽ ഉണ്ടാക്കിയവയാണ്. നമ്മുടെ നദികളിലും മറ്റും ഇന്നും കാണുന്ന പലതരത്തിലുള്ള വെള്ളാരം കല്ലുകൾ (ക്വാ‍ർട്സൈറ്റ്) ഉപയോഗിച്ച് ഉണ്ടാക്കിയവ ആണ് അവ. ചുറ്റുപാടിൽ നിന്നു കിട്ടാവുന്ന അസംസ്കൃത വസ്തു ഉപയോഗിച്ച് ആവശ്യമുള്ള ആയുധങ്ങൾ ഉണ്ടാക്കുവാ‍ൻ പുരാതന മനുഷ്യന് കഴിഞ്ഞിരുന്നു എന്നതിനുള്ള ഒരു തെളിവാണിത്. അതായത് ക്വാർട്സൈറ്റിന്റെ അഭാവം ഈ പ്രദേശത്തേക്കുള്ള ശിലായുഗ മനുഷ്യന്റെ അധിവാസത്തെ ബാധിച്ചിരുന്നില്ല എന്നു വ്യക്തമാണ്.

തെന്മലയിലെ ഗുഹയിൽ കണ്ട കൊത്തുപണികൾക്ക് പുറമേ അവിടെ നിന്നും മീസ്സോലിത്തിക് സംസ്കാരത്തിന്റെ മറ്റ് തെളിവുകളും കണ്ടെടുക്കപ്പെട്ടു. അവയുടെ ആധികാരികമായ കാർബൺ 14 കാല നിർണയത്തിലൂടെ കേരളത്തിലെ മീസ്സോലിത്തിക് സംസ്കാരം 5120 വർഷം മുമ്പ് വരെ നിലനിന്നിരുന്നതായി തെളിയിക്കപ്പെട്ടിരിക്കുന്നു. ഇതേ ഗുഹയിൽ കണ്ട കൊത്തുപണികൾ തീർച്ചയായും മീസ്സോലിത്തിക് കാലഘട്ടത്തെ പ്രതിനിധാനം ചെയ്യുന്നതായി കരുതേണ്ടിയിരിക്കുന്നു. ഇതിന്റെ കൊത്തുപണികളും രൂപഭംഗിയും ഇതിന് ഉപോൽബലകമായി നിൽക്കുന്നു. 1974 മുതൽ കേരളത്തിന്റെ പല ഭാഗങ്ങളിൽ നടത്തികൊണ്ടിരിക്കുന്ന പര്യവേഷണത്തിന്റെയും ഖനനത്തിന്റെയും ഫലമായി ആദിപുരാതന ശിലായുഗകാലം മുതലെ മനുഷ്യർ കേരളത്തിൽ അധിവസിച്ചിരുന്നു എന്ന് തെളിയിച്ചതിനു പുറമെ 5120 വർഷം മുമ്പ് തെന്മലയിലെ ഗുഹയിൽ ശിലായുഗ മനുഷ്യർ ജീവിച്ചിരുന്നു എന്ന് കുടി സമർഥിച്ചിരിക്കുന്നു.

സംഘകാലം

തെക്കേ ഇന്ത്യയിലെ പ്രാചീനരായ ജനവിഭാഗങ്ങൾ അവിടത്തെ ഭൂമിയുടെ തെക്കും പടിഞ്ഞാറുമായി സ്ഥിതി ചെയ്തിരുന്ന തിണകളിൽ താമസിച്ചിരുന്നു. സംഘം കൃതികളിൽ നിന്ന് ഓരോ ജനജാതികളും കുടിയേറിയ രീതി മനസ്സിലാക്കാം. [4] ഇതിൽ ഏറ്റവും ആദ്യം വന്നെത്തിയത് നെഗ്രിറ്റോയ്ഡ്, വംശജരാണ്. നാഷണൽ ജ്യോഗ്രാഫിക്കിലെ ശാസ്ത്രജ്ഞർ മനുഷ്യന്റെ ഉത്പത്തി കണ്ടെത്താൻ ശ്രമിക്കുകയും അതിൽ വിജയിക്കുകയും ചെയ്ത കൂട്ടത്തിൽ ജനിതക മാപ്പിങ്ങിൽ കണ്ടെത്തിയ ആദമിന്റേയും ഹവ്വയുടേയും ആയിരിക്കാൻ സാധ്യതയുള്ള ജനിതകഘടന തമിഴ്‌നാട്ടിലെ മദുരയിലെ ചിലരിൽ നിന്ന് വേർതിരിച്ചെടുത്തത് ഇതിന് ശക്തമായ തെളിവുകളാണ്. ആസ്ത്രലോയിഡുകളും ഇതേ സമയത്തു തന്നെ വന്നെത്തിയവരാണ്[5]

പതിനായിരക്കണക്കിന് വർഷങ്ങൾ മുൻപ് അവർ കണ്ടെത്തിയ ഈ ഭൂപ്രദേശം ഇന്നത്തെ സഹ്യന്റെ നിരകൾ വരെ ജലം മൂടപ്പെട്ടുകിടക്കുകയായിരുന്നു. അവർ ഈ വനങ്ങളിലെ ആദിമ നിവാസികളായി. കാലാന്തരങ്ങളിൽ കടൽ പിൻവാങ്ങിയപ്പോൾ രൂപം കൊണ്ട ഫലഭൂയിഷ്ടമായ പ്രദേശങ്ങളിലേക്ക് കൃഷി ചെയ്യാനറിയാവുന്ന ആയർ എന്നു പേരായ ജനവിഭാഗം കുടിയേറി. എന്നാൽ ആദിമ നിവാസികൾക്ക് വേട്ടയാടി ജീവിക്കാൻ മാത്രമേ അറിയാമായിരുന്നതിനാലും കൃഷിയെപ്പറ്റി അവർക്ക് വിദൂരമായ അറിവുപോലും ഇല്ലാതിരുന്നതിനാലും അവർ വനങ്ങളിൽ നിന്ന് പുറത്തേയ്ക്ക് വരാൻ ധൈര്യപ്പെട്ടില്ല. ഇന്നും കൃഷിയെക്കുറിച്ച് അറിവില്ലാത്ത ആദിവാസികൾ കേരളത്തിലെ വനങ്ങളിൽ താമസിക്കുന്നുണ്ട്. [6]

വീണ്ടും കുറേ കാലങ്ങൾക്കു ശേഷം വെള്ളാളർ എന്നൊരു വിഭാഗവും അതിനു ശേഷം കര വീണ്ടും ഉടലെടുത്തപ്പോൾ ഭരതർ എന്നൊരു ജനവിഭാഗവും ഇവിടേയ്ക്ക് കുടിയേറിപ്പാർത്തു. ഈ മൂന്നു വിഭാഗങ്ങളിൽ ആയർ കോലാരിയന്മാരായിരുന്നു. ആയർക്കു കോൻ/കോൽ എന്നും പേരുണ്ടായിരുന്നു. കാലാന്തരത്തിൽ ഇവർ കോൽ-ആയർ ആയും ആയർ ആയു മാറി. ഇവർ എല്ലാം ആദി മെഡിറ്ററേനിയൻ വിഭാഗത്തിൽ പെട്ടവരായിരിക്കാനാണ് ചരിത്രകാരന്മാർ സാധ്യത കല്പിക്കുന്നത്. എന്നാൽ ഭരതർ എന്ന പരതർ അഥവാ പരവർ മെഡിറ്ററേനിയന്മാർ തന്നെയാണ്.

മേല്പറഞ്ഞതെല്ലാം അനുമാനങ്ങൾ അല്ലെങ്കിൽ മറ്റു രേഖകളിൽ നിന്നുള്ള നിഗമനങ്ങൾ ആണ്. എന്നാൽ കേരളത്തെകുറിച്ച് പരാമർശമുള്ള ഏറ്റവും പുരാതനമായ രേഖ ക്രിസ്തുവിന് 257 വർഷം മുമ്പ് അശോകചക്രവർത്തി (ബി.സി.232-272) രേഖപ്പെടുത്തിയിട്ടുള്ള രണ്ടാം ശിലാശാസനമാണ്. അതിൽ കേരളത്തിലെ ചേര രാജാക്കന്മാരെ പറ്റി വിവരിക്കുന്നുണ്ട്. എന്നാൽ കേരളത്തെ പറ്റിയും കേരള രാജാക്കന്മാരെ പറ്റിയും ധാരണയുണ്ടാക്കുന്ന തരത്തിൽ ഉള്ള പരാമർശങ്ങൾ ലഭിക്കുന്നത് ക്രിസ്തുവിന് ശേഷം ഉള്ള മൂന്നും നാലും ശതകങ്ങളിൽ എഴുതപ്പെട്ട സംഘകൃതികളിൽ നിന്നാണ്. അതിൽ നിന്നാണ് കേരളത്തിന്റെ ഏകദേശ രൂപം നമുക്ക് ലഭിക്കുനത്. സംഘകാലത്തെ കേരളത്തിൽ തമിഴരും ഉണ്ടായിരുന്നതിനാൽ കവികൾ കേരളത്തെ തമിഴകത്തിൽ പെടുത്തി എന്നു മാത്രം. എന്നാൽ സംഘകാലത്തിനു മുമ്പും കേരളമുണ്ടായിരുന്നു. മറ്റു ഭാഷകളും നിലവിൽ ഉണ്ടായിരുന്നു. കേരളിയരുടെ ഭാഷ എന്ന പൊതുവായൊന്നില്ലായിരുന്നു വെങ്കിലും കുട്ടനാട്ടിൽ കുടക് ഭാഷയും തുളു നാട്ടിൽ തുളു കലർന്ന ഭാഷയും നിലവിൽ നിന്നിരുന്നു. ഭാഷയുടെ ഇടയിലും കൊടുക്കൽ വാങ്ങലുകൾ നടന്നു.

രാജസ്ഥാനങ്ങളുടെ ഉദയം

രാജാക്കന്മാർ ഉണ്ടായതിനെ പറ്റി ചരിത്രകാരന്മാർക്കിടയിൽ പല തരത്തിലുള്ള അഭ്യൂഹങ്ങളും അഭിപ്രായങ്ങളും ഉണ്ട്. ആദിമ കാലങ്ങളിൽ ജനവിഭാഗങ്ങൾ ഒരു ഗോത്രം ആയി വികാസം പ്രാപിക്കുകയായിരുന്നു. കാലി മേയ്ക്കലും കൃഷിയുമായി ഗോത്രങ്ങൾ വികസിച്ചു. ഇത്തരം ഗോത്രങ്ങൾക്ക് തലവൻ എന്ന ഒരു കാരണവർ ഉണ്ടായിരുന്നു. കാലി മേയ്ക്കുന്നവരിൽ പ്രമുഖനോ ഏറ്റവും അധികം ഗോക്കൾ ഉള്ളയാളോ ആയിരിക്കും ഇത്. ഗോത്രത്തിനും കീഴിലുള്ള ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിച്ചിരുന്നതും ക്ഷേമം നോക്കിയിരുന്നതും ഇയാളോ ഇയാൾക്കൊപ്പമുള്ള ആൾക്കാരോ ആയിരുന്നു. ഗോത്രങ്ങൾ വളർന്നപ്പോൾ ഇത് ചെറിയ ഘടകങ്ങൾ ആയി വിഭജിച്ച് കൂടുതൽ ഗോത്രത്തലവന്മാർ ഉണ്ടാകുകയും ഈ ഗോത്രങ്ങളുടെ എല്ലാം തലവന്മാരുടെ തലവനെ ഗോക്കളുടെ അധിപൻ എന്ന അർത്ഥത്തിൽ അഥവ ഗോപൻ എന്ന വാക്ക് ചുരുങ്ങിയോ കോൻ എന്ന് രാജാവിനെ സംബോധന ചെയ്തു വന്നു. [7] കോൻ എന്ന വാക്കിന് ഇടയൻ എന്നാണ് അർത്ഥം . കോൻ അല്ലെങ്കിൽ കോൽ എന്നതുമായി ഇതിന് ബന്ധമുണ്ട്. [8] (ചെങ്കോൽ എന്നത് ആട്ടിടയന്മാരുടെ കോൽ എന്നതിന്റെ ഒരു പ്രതീകമാവാം) എന്നാൽ കാലികളാണ് സമ്പത്തിന്റെ ആധാരം എന്ന് ഒരു മാനദണ്ഡം അന്നുണ്ടായിരുന്നു. വ്യാപകമായി കാലികവർച്ചയും ഗോത്രങ്ങൾക്കിടയിൽ നിലനിന്നു. ഇത് മൂലം പല വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. അങ്ങനെ ഗോത്രങ്ങൾ തമ്മിൽ നടന്ന സമർങ്ങൾക്ക് നേതൃത്വം നൽകിയിരുന്നവരായിരുക്കണം പിൽക്കാലത്ത് രാജാക്കന്മാരായതെന്നും അഭിപ്രായമുണ്ട്. [9] സംഘം കൃതികളിൽ പറയുന്ന മരുതം മില്ലൈ എന്നീ തിണകളിലായിരുന്നു കാലികൾ വളർന്നതും കൃഷി നടത്തിയിരുന്നതും. ഇവിടത്തെ കുറിഞ്ചി, പാലൈ എന്നീ തിണകൾ മലകളും കാടുകളും ആയിരുന്നതിനാൽ കാലി വളർത്തുന്ന ഗോത്രങ്ങൾ ഇല്ലായിരുന്നിരിക്കണം. ഗോത്രത്തലവന്മാരെ തിരിച്ചറിയാനാണ് കിരീടം ധരിപ്പിച്ചിരുന്നതും അത് പിന്നീട് ഒരു ആചാരവും ആവശ്യവും ആയി മാറിയിരുന്നിരിക്കണം [10] ഇറ, വരി, തുടങ്ങിയ നികുതികൾ ഉണ്ടായിരുന്നു. രാജാക്കന്മാർ തമ്മിൽ യുദ്ധം നടന്നിരുന്നു. ഇതിൽ തോല്വിയോ വിജയമോ ആയിരുന്നു ഉണ്ടായിരുന്നത്. സന്ധിയോ സമാധനമോ ഇല്ലായിരുന്നു. കാരണം പ്രധാന യുദ്ധങ്ങൾ കാലികളെ കവർച്ച ചെയ്യുക അല്ലെങ്കിൽ നഷ്ടപ്പെട്ട കാലികളെ തിരിച്ചു പിടിക്കുക എന്നതിനായിരുന്നു. വാളും അമ്പും വില്ലും ഈട്ടിയുമായിരുന്നു പ്രധാന ആയുധങ്ങൾ.

ജനങ്ങൾ

തിണകളുടെ ഏകദേശ രൂപം

സംഘകൃതികളിലെ അകം പുറം എന്നീ തരം തിരിവ് ഉണ്ട്. ഇതിൽ അകം കൃതികൾ കൂടുതലും സാധാരണ ജനങ്ങളുടെ ജീവിതത്തെപറ്റിയാണെങ്കിൽ പുറം കൃതികളിൽ രാജാക്കന്മാരുടേയും മറ്റും യുദ്ധങ്ങളും യോദ്ധാക്കളുടേയും മറ്റും വീരശൂരപരാക്രമങ്ങളും മറ്റുമാണ് പ്രതിപാദീക്കുന്നത്. അകം കവിതകൾ ഓരോ വിഭാഗം ജനങ്ങളുടെ ദൈനം ദിന ജീവിതം വിശദീകരിക്കുന്നു. അവയിൽ നിന്ന് നമുക്ക് ജനങ്ങളെ പറ്റി മനസ്സിലാക്കാൻ സാധിക്കും. അന്നത്തെ ജനങ്ങൾ നാലു കുലങ്ങളായി അഞ്ചു വ്യത്യസ്ത പ്രദേശങ്ങളിൽ ജീവിച്ചിരുന്നു. ഈ പ്രദേശങ്ങൾ തിണകൾ എന്ന് അറിയപ്പെട്ടു. [11]

കുറിഞ്ചി തിണൈ

മലകൾക്കടുത്തായി ജീവിച്ചിരുന്നവരെ കുറിഞ്ചി തിണൈ യിലാണ് പെടുത്തിയിരിക്കുന്നത്. ഇവരെ കുറവർ എന്നാണ് പറഞ്ഞിരുന്നത്. ഇവർ വനങ്ങളിൽ നിന്നും ലഭിക്കുന്ന ദ്രവ്യങ്ങളുടെ ശേഖരണവും, തിന, മുളനെല്ല്, ഇഞ്ചി, വാഴ], മരമഞ്ഞൾ എന്നിവയുടെ കൃഷിയും മൃഗവേട്ടയും മറ്റുമായി കഴിഞ്ഞിരുന്നു. കുറിഞ്ചിത്തിണയിലെ നാട്ടുപ്രമാണിമാർ ‘വെപ്പന്മാർ‘, ‘നാടൻ‘ എന്നെല്ലാമാണ് വിളിച്ചിരുന്നത്. പുരോഹിതൻ വേലൻ എന്നറിയപ്പെട്ടു. ഇയാൾ മന്ത്രവാദിയും കൂടിയായിരുന്നു. മുരുകൻ‍ ആയിരുന്നു കുറിഞ്ചി തിണൈയുടെ ദേവൻ (എന്നാൽ അത് ആര്യ ദൈവമായ സുബ്രമണ്യനായിരുന്നില്ല). ദേവനെ മലമുകളിലാണ് പ്രതിഷ്ഠിച്ചിരുന്നത്. ഉത്സവങ്ങളും പൂജയും വഴിപാടും ചെയ്തിരുന്നു. മുരുകൻ എന്ന പേരിൽ ആഫ്രിക്കയിലും ഒരു ദൈവത്തെ ആരാധിക്കുന്നു എന്നത് ഈ പ്രദേശത്തുകാർ ആഫ്രിക്കയിൽ നിന്ന് കുടിയേറിയ ഏറ്റവും ആദിക കാല ജനങ്ങൾ ആണ്‌ എന്ന് ചിലർ വിശ്വസിക്കുന്നു. [12].

പാലതിണ

മലകളിൽ തന്നെ ജലദൌർലഭ്യമുള്ള പ്രദേശങ്ങൾ ആണ് പാലതിണ. പാലമരങ്ങൾ (കുരട്ടുപാല, കൊടിപ്പാല, ഉലക്കപ്പാല, ഏഴിലം പാല) ധാരാളം ഉണ്ടായിരുന്നതിനാലാണ് ഇത്. വന്യമൃഗങ്ങൾ ധാരാളം ഉണ്ടായിരുന്നു. ഇവിടെ ജീവിച്ചിരുന്നവർ മറവർ എന്നറിയപ്പെട്ടിരുന്നു. അവർ മൃഗവേട്ടയും ആനക്കൊമ്പ്, പുലിപ്പല്ല്, പുലിത്തോൽ തുടങ്ങിയവയുടെ വ്യാപാരവും ഉള്ളവരായിരുന്നു എങ്കിലും കള്ളന്മാരും കൊള്ളക്കാരും ഇവരിൽ ധാരാളം ഉണ്ടായിരുന്നു. കാരുണ്യമില്ലാത്ത ഇവർ വഴിപോക്കരെ കൊള്ളയടിച്ച് ചിലപ്പോൾ കൊല ചെയ്യുക വരെചെയ്യും. കാമുകീ കാമുകന്മാരായി ഒളിച്ചോടുന്നതും സ്ത്രീകളെ മോഷ്ടിച്ചുകൊണ്ടു പോകുന്നതും പാലത്തിണയിൽ പതിവായിരുന്നു. കള്ള് തുടങ്ങിയ ലഹരി പദാർത്ഥങ്ങൾ അവർ ഉപയോഗിച്ചിരുന്നു. മാംസാഹാരം നിത്യേന എന്നോണം ഉണ്ടായിരുന്നു. മറവർക്ക് വേണ്ടത്ര ജീവിത സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല. മഴ ഒരു വലിയ പ്രശ്നമായിരുന്നു എന്നും മഴയുള്ളതിന്നാൽ മഴനാട് എന്നും നാട്ടുകാരെ മഴവർ എന്നു വിളിക്കാൻ കാരണം അതാണ് എന്നും മറ്റു ചില കൃതികളിൽ കാണുന്നു. ഈ നാടിന് കുറിച്ചി എന്നും പേരുണ്ടായിരുന്നു. കുറിച്യർ എന്ന ജാതിപ്പേര് പിന്നീട് ജാതിവ്യവസ്ഥ ഉടലെടുത്തകാലത്ത് ആ ഗ്രാമീണർക്ക് നൽകപ്പെട്ടതാണ്. [13]

കൊറ്റവൈ എന്ന ദേവിയായിരുന്നു മറവരുടെ ദൈവം. കൊറ്റവൈ എന്ന ദേവതയാണ് കൊടുങ്ങല്ലൂരിലെ യഥാർത്ഥ പ്രതിഷ്ഠ എന്നും ആര്യാധിനിവേശ കാലത്ത് അതിനെ ആര്യ വത്കരിച്ച് ഭദ്രകാളിയാക്കിയതാണ് എന്ന് രേഖകൾ ഉണ്ട്. [14] പാലക്കാർക്ക് എങ്കിലും ‘വേട്ടുവ വരി’ ‘തുണങ്കക്കൂത്ത്’ എന്നിങ്ങനെയുള്ള നൃത്തരൂപങ്ങൾ ഉണ്ടായിരുന്നു എന്നും ചേര രാജാക്കന്മാർ അതിനെ പ്രോത്സാഹിപ്പിച്ചിരുന്നു ചില ചക്രവർത്തിമാർ അത് ആടിയതായും കവിതകളിൽ പറയുന്നു. കേരളത്തിന്റെ തനതു ആയോധന സംസ്കാരമായ കളരിപ്പയറ്റിന്റെ ഉത്ഭവം സംഘംകാലഘട്ടമാണ്

മുല്ലതിണ

ചെറിയ കുന്നുകളും കുറ്റിക്കാടുകളും നിറഞ്ഞ മലയോരങ്ങൾ മുല്ലതിണ എന്ന് അറിയപ്പെട്ടു. പൂവണിഞ്ഞ് മുല്ലകൾ ഈ പ്രദേശത്ത്തിന് മനോഹാരിത നാൽകിയിരുന്നു. മുല്ലത്തിണ കടലിനും മലയ്ക്കും ഇടയിലുള്ള സ്ഥലമായതിനാൽ ‘ഇടനാട്’ എന്നും അറിയപ്പെട്ടിരുന്നു. ഇടനാട്ടിലീ ജനങ്ങൾ ഇടയർ എന്നും. അമര, തുവര, മുതിര, തുടങ്ങിയ പയർ വർഗ്ഗങ്ങൾ ക്കൃഷി ചെയ്യുന്നതിൽ അവർ സമർത്ഥരായിരുന്നു. മായോൻ ആയിരുന്നു അവരുടെ ദൈവം. കാലികളെ ഉപയോഗിച്ച് കൃഷി ചെയ്യലും അവർക്ക് വശമുണ്ടായിരുന്നു.

മരുതംതിണ

ഏറ്റവും വളക്കൂറുള്ള പ്രദേശങ്ങൾ ആണ് മരുതംതിണ.പുഴകളും തോപ്പുകളും നിറഞ്ഞ സമതല പ്രദേശങ്ങൾ, ആമ്പലും താമരയും നിറഞ്ഞ പൊയ്കകൾ വലിയ നെല്പാടങ്ങൾ എന്നിവ മരുതം തിണയുടെ പ്രാത്യേകതകൾ ആണ്. മരുത നാട്ടുകാർ വെള്ളാളരും കാർഷികവൃത്തിയിൽ ഏർപ്പെടുന്നവർ ഉഴുന്നതിനാൽ ഉഴവരും എന്നറിയപ്പെട്ടിരുന്നു. ഉഴവർ ആണ് ഈഴവർ ആയത് എന്ന് ഒരു അഭിപ്രായമുണ്ട് [15]. ഏറ്റവും സമ്പന്നമായ ഭൂപ്രദേശമാണ് ഇത്. എങ്ങു സമൃദ്ധി കളിയാടിയിരുന്നു. നെല്ലിന്റെ മണം എല്ലാ വീടുകളിൽ മുറ്റി നിന്നിരുന്നു. ഗ്രാമങ്ങൾക്ക് പുതൂർ, മുതൂർ എന്നിങ്ങനെയാണ്‌ പേർ വച്ചിരുന്നത്. ഇന്ദ്രനായിരുന്നു കുല ദൈവം ആണ്ടുതോറും ഇന്ദ്രവിഴാ എന്ന പേരിൽ ഉത്സാവം നടത്തപ്പെട്ടിരുന്നു. വെള്ളാളർ ആര്യാധിനിവേശകാലത്ത് നമ്പൂതിരിമാരെ അനൂകൂലിച്ചാതിനാൽ അവർക്ക് സമൂഹത്തിൽ മാന്യമായ സ്ഥാനം ലഭിച്ചു. എന്നാൽ ഉഴവർ അവരുടെ ആചാരങ്ങളെ അടിയാറ വയ്ക്കാൻ തയ്യാറാവാത്തതിനാൽ അവർ മലനാടുകളിലെ മറ്റു പ്രതിരോധം ചെലുത്തിയ ഗോത്രങ്ങൾക്കൊപ്പം അധ്:കൃതരാക്കപ്പെട്ടു.

നെയ്തൽതിണ

അവസാനത്തെ തിണ നെയ്തൽതിണ ആണ്. കടലും അതിൻറീ തീരത്തോട് അടുത്ത പ്രദേശങ്ങളും ആണ് ഇതിൽ. ഏറ്റവും കൂടുതൽ ജനസംഖ്യ ഈ പ്രദേശത്തായിരുന്നു. കുടൂതലും കടലൂമായി ബന്ധപ്പെട്ട, മത്സ്യ ബന്ധനവും വ്യാപാരവും ഇവർ നടത്തിവന്നു. കടലിൽ നിന്നു ഉള്ളിലേക്ക് പ്രവേശിക്കുന്ന അഴിമുഖങ്ങളിൽ വലിയ കപ്പല്ലുകൾ വന്നണഞ്ഞിരുന്നു. വ്യാപാരം മൂലം സമ്പന്നമായിരുന്നു ജനജീവിതം. ജനനിബിഡാമായ തുറമുഖപട്ടണങ്ങൾ പാണ്ടിക ശാലകൾ എന്നിവ ഇവിടാത്തെ പ്രത്യേകതകൾ ആണ്.ഇവിടത്തെ നാട്ടുകാരെ പരതർ (പരതവർ)) എന്നാണ് വിളിച്ഛിരുന്നത്. വരുണൻ അല്ലെങ്കിൽ ജലദേവൻ ആയിരുർന്നു അവ്വരുടെ ദേവൻ

സാമ്പത്തികരംഗം

കൊള്ളുക അഥവാ വാങ്ങുക, കൊടുക്കുക അഥവാ വിൽക്കുക എന്ന വ്യാപാരത്തിന്റെ സമ്പ്രദായങ്ങൾ അന്നത്തെ ജനങ്ങൾക്ക് അറിയാമായിരുന്നു. എന്നാൽ വിലയായി നെല്ല്, ഉപ്പ്, മീൻ, ഇറച്ചി. തേൻ, ചട്ടി, കലം മുതലായ വസ്തുക്കൾ ആയിരുന്നു ആദ്യകാലത്ത് ആദാനപ്രദാന( ബാർട്ടർ) രീതിയിൽ കൊടുക്കൽ വാങ്ങലുകൾക്ക് നിധാനമായിരുന്നത്. നാണയങ്ങൾ ഉണ്ടാക്കിയിരുന്നില്ല എങ്കിലും വിദേശരാജ്യങ്ങളിലെ നാണയങ്ങൾ വിനിമയം ചെയ്യാൻ വ്യാപാരികൾ ശ്രമിച്ചിരുന്നു. പ്രമുഖ വ്യാപാരങ്ങൾ നാണയങ്ങൾ മുഖേനയായിരുന്നു.

തൊഴിൽ വിഭജനം ഉണ്ടായിരുന്നില്ല. കലം ഉണ്ടാക്കുന്ന കുശവന്മാരും കൃഷിപ്പണി ചെയ്യുന്ന വെള്ളാളരും ഉപ്പ് എടുത്ത് വിൽകുന്ന ഉമണരും പശുവിനെ പരിപാലിക്കുന്ന ആയന്മാരും ഉണ്ടായിരുന്നു. നായാട്ട്, നെയ്ത്ത് എന്നീ തൊഴിലുകളും കരസ്ഥമായിരുന്നു.

സാധനം അളക്കുന്നതിന് മുഴം, ചാൺ, അടി എന്നിങ്ങനെയുള്ള മൂലകങ്ങൾ ഉപയോഗിച്ചിരുന്നു. വിടുതിക്കുള്ള ഇടമായി വീട് എന്ന പദം ഉപയോഗിച്ചു. പുര, കുടി എന്നിങ്ങ്നനെയും പേരുകൾ ഉൻടായിരുന്നു. വീട്ടിൽ ഇരിക്കുന്നതിനോ കിടക്കുന്നതിനോ വീട്ടുപകരണങ്ങൾ ഉണ്ടായിരുന്നില്ല. പായ്, ചരമ്പ്, തടുക്ക് എന്നിവ ഇരിക്കാനും കിടക്കാനും ഉപയോഗിച്ചിരുന്നു. ചട്ടിയും കലയും അടുക്കളയിൽ ഉപയോഗിച്ചിരുന്നു. ഉരലും ഉലക്കയും ഉപയോഗിച്ച് ധാന്യങ്ങളുറ്റെ തോടു കളയാനും പൊടിക്കാനും അറിയാമായിരുന്നു.

വസ്ത്രമായി പരുത്തി നൂൽ കൊണ്ടു നെയ്ത മുണ്ടാണ് പ്രധാനമായും ഉപയോഗിച്ചിരുന്നത്. വിദേശത്തു നിന്നും പട്ട് ഇറക്കുമതി ചെയ്തിരുന്നു.

സാമൂഹിക ജീവിതം

മണം അഥവാ വിവാഹം എന്ന സ്ഥാപനം അന്നുമുണ്ടായിരുന്നു. വിവാഹത്തിനു ബാഹ്യമായ അടയാളങ്ങൾ ഉണ്ടായിരുന്നില്ല.

രാജാക്കന്മാർ

കേരളത്തിന്റെ ചരിത്രം
ഇന്ത്യയുടെ ചരിത്രം
. പ്രാചീന ശിലായുഗം70,0003300 BC
· മധ്യ ശിലായുഗം· 70003300 BC
. നവീന ശിലായുഗം33001700 BC
. മഹാശില സംസ്കാരം 1700300 BC
.ലോഹ യുഗം300ക്രി.വ.
· ഗോത്ര സംസ്കാരം
.സംഘകാലം
· രാജ വാഴ്ചക്കാലം· 321184 BC
· ചേരസാമ്രാജ്യം· 230 ക്രി.വ. 300
· ‍നാട്ടുരാജ്യങ്ങൾ· ക്രി.വ.3001800
· പോർളാതിരി· 240550
· നാട്ടുരാജ്യങ്ങൾ· 7501174
· സാമൂതിരി· 8481279
.ഹൈദരാലി17001770
· വാസ്കോ ഡ ഗാമ· 14901596
. പോർട്ടുഗീസുകാർ 14981788
· മാർത്താണ്ഡവർമ്മ· 17291758
. ടിപ്പു സുൽത്താൻ17881790
. ഡച്ചുകാർ 17871800
. ഈസ്റ്റ് ഇന്ത്യാ കമ്പനി17901947
. സ്വാതന്ത്ര്യ സമരം18001947
. മാപ്പിള ലഹള1921
. ക്ഷേത്രപ്രവേശന വിളംബരം1936
. കേരളപ്പിറവി1956
നാട്ടുരാജ്യങ്ങളുടെ ചരിത്രം
കൊടുങ്ങല്ലൂർ · കോഴിക്കോട് · കൊച്ചി
വേണാട് · കൊല്ലം · മലബാർ · തിരുവിതാംകൂർ
മറ്റു ചരിത്രങ്ങൾ
സാംസ്കാരികം · നാവികം · ഗതാഗതം
മതങ്ങൾ . ആരോഗ്യം
രാഷ്ട്രീയം · തിരഞ്ഞെടുപ്പ് . ശാസ്ത്ര-സാങ്കേതികം ·
സാംസ്കാരിക ചരിത്രം
ഹിന്ദുമതം · ക്രിസ്തീയ മതം · ക്രൈസ്തവ ചരിത്രം
ഇസ്ലാം മതം . ജൈന മതം ബുദ്ധമതം
സിഖു മതം · നാഴികക്കല്ലുകൾ

ഇങ്ങനെ ഗോത്ര വ്യവസ്ഥ ശക്തിപെട്ട് മുന്നോ നാലോ രാജസ്ഥാനങ്ങൾ ഉടലെടുത്തു. ചേരർ, ചോഴർ, പാണ്ട്യർ എനിവരും മലനാട് എന്നതുമാണ് അത്. ഇതിൽ മലനാട് പിന്നീട് ഒരു സ്വതന്ത്ര്യ രാഷ്ട്രപദവി നഷ്ടപ്പെട്ട് മറ്റു രാജ്യങ്ങളുടെ ഭാഗമായിത്തീർന്നു. [16] വടക്ക് വെങ്കടവും തെക്ക് കന്യാകുമാരിയും കിഴക്കും പടിഞ്ഞാറും സമുദ്രങ്ങളും അതിരുകളായി ദക്ഷിണ ഇന്ത്യ പ്രചീനകാലത്ത് ഈ നാല് രാജ്യങ്ങളായി തിരിക്കപ്പെട്ടിരുന്നു. ചേരമണ്ഡലം (കേരളം), ചോഴമണ്ഡലം, പാണ്ടിമണ്ഡലം, മലൈമണ്ഡലം എന്നിവരായിരുന്നു.

പാണ്ടി നാട്

പാണ്ടി രാജാക്കന്മാർ ആയന്മാരായിരുന്നു. (ആയർ) മുല്ലതിണയിലെ ജനങ്ങൾ ആണ് ആയന്മാർ. ഇവരുടെ നാട്ടുക്കൂട്ടത്തലവന്മാർക്ക് കുറുംപൊറൈ നാടൻ എന്നും പൊതുവൻ എന്നും പേരുണ്ടായിരുന്നു. കുറുംപൊറൈ നാടൻ എന്നാൽ ചെറിയ കുന്നുകളോട് കൂടിയ മലയോരത്തിന്റെ നായകൻ എന്നാണർത്ഥം. പാണ്ടിയരുടെ തലസ്ഥാനം മുല്ലതിണയിൽ പെട്ട മധുര ആയിരുന്നു. എന്നാൽ ഇവർ പാണ്ഡവൻമാരായിരുന്നു എന്ന് ചില ചരിത്രകാരന്മാർ അഭിപ്രായപ്പെട്ടിരുന്നത് ഇന്ന് അപ്രസക്തമാണ്. പാണ്ടി എന്നതിന് മലയോരം എന്നും അർത്ഥം ഉണ്ട്.

ചോളന്മാർ

ഇവർ വെള്ളാളന്മാരായിരുന്നു. മരുതം തിണയിൽ താമസിച്ചിരുന്ന ജനങ്ങളുടെ ഊരുതലവനാണ്‌ രാജാവായിത്തീർന്നത്. ഈ നാട്ടു തലവനെ ഊരൻ എന്നാണ് വിളിച്ചിരുന്നത് എന്ന് മരുതം പാട്ടുകളിൽ പ്രതിപാദിക്കുന്നു. വളമുള്ള വിളനിലങ്ങളുടെ നാഥൻ എന്ന അർത്ഥത്തിലാണ് ചോഴം ഉപയോഗിക്കുന്നത് അങ്ങനെയാണ് ചോഴൻ എന്ന പേരു വന്നത്. ചോഴന്റെ ആസ്ഥാനം മരുതം തിണയിലുള്ള ഉറയൂർ ആയിരുന്നു. ആസ്ഥാനം തന്നെ മരുതം തിണയിലാ അയത് മേൽ പറഞ്ഞതിന് നല്ല ആധാരമാണ്.

ചേരർ

നെയ്തൽ തിണയിലെ മൂപ്പന്മാരായിരുന്നു ഇവർ. ചേർപ്പ് എന്നൊക്കെ നെയ്തൽ തിണയെ സൂചിപ്പിച്ചിട്ടൂണ്ട് അകം പാട്ടുകളിൽ ചേരളം എന്നതും കേരളം എന്നതും അതിന്റെ വേരിൽ നിന്നാണ് ഉണ്ടായത് എന്ന വാദത്തിന് ശക്തി പകരുന്നതാണ് ഈ വാദം. ഭരതർ (പറവർ) ആണ് ഇവിടത്തെ ജനങ്ങൾ. [17] നെയ്തൽ തിണയിലുള്ള വഞ്ചിമുതൂർ (ഇന്നത്തെ കൊടുങ്ങല്ലൂർ,) കരൂർ (തമിഴ്നാട്ടിലെ കരൂർ അല്ലെങ്കിൽ തൃക്കാക്കര) ആയിരുന്നു അവരുടെ തലസ്ഥാനം എന്ന് ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. വഞ്ചിമുതൂർ എന്ന പേരിലെ 'മുതൂർ' എന്ന പദത്തിന് പഴയ നഗരം എന്നും, 'കരുവൂർ' എന്നാൽ പുതിയ ഊർ എന്നുമാണ് അർത്ഥം[18]. ഈ അർത്ഥം സ്വീകരിച്ചാൽ വഞ്ചിയും കരുവൂരും രണ്ട് നഗരങ്ങളാണെന്നും ഒന്ന് പെരിയാർ തീരത്തും മറ്റൊന്ന് അമരാവതീ നദിയുടെ തീരത്തും ആണെന്നും അനുമാനിക്കാം. രണ്ടും ചേരൻമാരുടെ തലസ്ഥാനമായിരുന്നു. വഞ്ചിമുതൂർ ആദ്യത്തെ തലസ്ഥാനവും കരുവൂർ പിന്നീട് ഏർപ്പെടുത്തിയ തലസ്ഥാനവും. കോതമംഗലത്തിന് അടുത്തുള്ള തിരുക്കാരൂർ ആണ് വഞ്ചിയെന്നും അതല്ല മുചിരി പട്ടണത്തിനടുത്ത് തിരുവഞ്ചിക്കുളം ആണിത് എന്നും  അഭിപ്രായം ഉള്ള ചരിത്രകാരന്മാർ ഉണ്ട്. ചില മധ്യകാല തമിഴ് പണ്ഢിതൻമാരുടെ അഭിപ്രായത്തിൽ അന്നത്തെ കൊടും കോളൂർ (ഇന്നത്തെ കൊടുങ്ങല്ലൂർ) തന്നെയാണ് വഞ്ചി.[19] ചേര രാജാവിനെ പൊറയൻ എന്നും വിളിക്കാറുണ്ടായിരുന്നു. പൊറനാട് എന്നറിയപ്പെട്ടിരുന്ന പാലക്കാടിലെ(ഇന്നും ചില സ്ഥലങ്ങളിൽ അങ്ങനെ വിളിക്കാറുണ്ട്) രാജകുമാരിയെ വിവാഹം ചെയ്തതിനാലാണ് പൊറയൻ എന്ന സ്ഥാനപ്പേർ ലഭിച്ചത്. (ഇരുമ്പൊറയൻ)

ചേരസാമ്രാജ്യം

ആദ്യകാലങ്ങളിൽ തിണകളിൽ ഒതുങ്ങി നിന്നിരുന്ന ഒരോ രാജ്യങ്ങളും പിൽക്കാലത്ത് സാമ്രാജ്യത്ത മോഹങ്ങൾ മൂലം മറ്റു തിണകളിലേയ്ക്ക് പടയോട്ടം നടത്തി മറ്റു സ്ഥലങ്ങളും മാതൃഭൂമിയോട് കൂട്ടിച്ചേർക്കുകയായിരുന്നു. ആദ്യത്തെ ചേരരാജാവ് എന്ന് സംഘം കൃതികളിൽ പരാമർശം ഉള്ളത് ഉതിയൻ ചേരൽ (ഉദയൻ എന്നതിന്റെ പൂർവ്വ രൂപം)എന്ന രാജാവാണ്. അതിനു മുന്നത്തെ രാജാക്കന്മാരെപ്പറ്റി രേഖകൾ ഇല്ല. ഇദ്ദേഹം മഹാഭാരതയുദ്ധത്തിൽ പങ്കെടുത്തതായും സൈന്യത്തിന് മൃഷ്ടാന്ന ഭോജനം ചെയ്തിരുന്നതിനാൽ ‘പെരുഞ്ചോറ്റുതിയൻ‘ എന്ന ബഹുമതി ലഭിച്ചതായും പറയപ്പെടുന്നു. എന്നാൽ ഇത് തെറ്റാണെന്നും സംഘം കൃതികളിൽ പിന്നീട് ആര്യൻമാരുടെ അധിനിവേശകാലത്ത് തിരുകി കയറ്റിയ കാവ്യങ്ങളായിരിക്കാം ഇത് അല്ലെങ്കിൽ അദ്ദേഹത്തിന്റെ വളരെ പൂർവ്വികൻ പ്രസ്തുത യുദ്ധത്തിൽ പങ്കെടുത്തിരിക്കാനും അതേ പേരുള്ള രാജാവിനും അദ്ദേഹത്തിന്റെ ബഹുമതികളും അർപ്പിക്കപ്പെട്ടതായിരിക്കാം എന്നുമാണ് ചരിത്രകാരനായ സോമൻ ഇലവം മൂട് കരുതുന്നത്. തമിഴ് കവികൾ അദ്ദേഹത്തെ വാനവരമ്പൻ എന്നാണ് വിശേഷിപ്പിക്കുന്നത് അതായത് ആകാശം അതിരായുള്ളവൻ. അത് അനുസരിച്ച് തെക്കേ ഇന്ത്യ മുഴുവനും ചേരന്മാരുടെ കീഴിലായിരുന്നു എന്ന് ചില ചരിത്രകാരന്മാർ അനുമാനിക്കുന്നത് തെറ്റാണ്. കാരണം നെയ്തൽ തിണയുടെ മാത്രം ആധിപത്യം കൊണ്ട് ഈ പറഞ്ഞ അതിരുകൾ ഭാവനയിലെങ്കിലും സൃഷ്ടിക്കാൻ സധിക്കും.

ഉതിയൻ ചേരലിന്റെ കാലത്ത് സാമ്രാജ്യവികസനങ്ങൾ നടന്നത് ദക്ഷിണേന്ത്യയിലെ വൻ രാഷ്ട്രീയ പരിവർത്തനങ്ങൾക്ക് കാരണമായി. മരുതംതിണയിൽ പെട്ടതും ചോഴന്റെ കീഴിലുമുള്ളതായ കുട്ടനാട്(ഇന്നത്തെ എറണാകുളം, ആലപ്പുഴ ജില്ലകളുടെ തീരപ്രദേശങ്ങൾ ഒഴിച്ച് കിഴക്കൻ മേഖലകളും കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളുടെ ഭാഗങ്ങളും ചേർന്ന അപ്പർ കുട്ടനാട്)ഒരു വെള്ളാള നാടുവാഴിയുടെ കിഴിലായിരുന്നു. ഉതിയൻ ഇത് ആക്രമിച്ച് കീഴ്പ്പെടുത്തി നെയ്തലിനോട് ചേർത്തു. പിന്നിടും അദ്ദേഹം ചോഴ പാണ്ട്യരുടെ അധീനത്തിലുള്ള പല ഇടങ്ങളും കൈക്കലാക്കിയതോടെ ചേരന്റെ തെക്കുള്ള കടൽ തീരങ്ങൾ സ്വന്തമാക്കി. അങ്ങനെ കിഴക്കേ നെയ്തൽ അല്ലെങ്കിൽ ചേരളം നഷ്ടമായി.

സംഘകാലത്തെ മതങ്ങൾ

സംഘകാലത്തിനു മുന്നേ തന്നെ ദർശനങ്ങളും മതങ്ങളും കേരളത്തിൽ പ്രചരിച്ചിരുന്നിരിക്കണം. അത് വ്യക്തമായും ഏത് മതം എന്ന് നിർവ്വചിക്കുക ബുദ്ധിമുട്ടാണ്. എങ്കിലും താഴെ പറയുന്നവയായിരുന്നു പ്രധാന മതങ്ങൾ

ദ്രാവിഡമതം

മതപരമായ സങ്കുചിത മനോഭാവമില്ലാത്ത ദ്രാവിഡ ആചാരങ്ങൾ ആയിരുന്നു പ്രാചീന കേരളീയർ പിന്തുടർന്നത്. മിക്കവാറും പ്രാകൃതമായാ ആചാരാനുഷ്ഠാനങ്ങൾ ആയിരുന്നു. കുലദൈവങ്ങളേയും നദികളേയും വൃക്ഷങ്ങളേയും അവർ ആരാധിച്ചു പോന്നു. പ്രധാന ദേവത കൊറ്റവൈ എന്ന സമര ദേവതയായിരുന്നു. ഇത് കണ്ണകിയാണ് എന്നും കണ്ണകിക്കും മുന്നേ തന്നെ കൊറ്റവൈ ഉണ്ടായിരുന്നു എന്നും രണ്ടും പിന്നീട് ഒന്നായതാണ് എന്നും ചിലർ വാദിക്കുന്നു.

സംഘകാലത്തിനുശേഷം

വൈഷ്ണവ മതത്തിന്റേയും ശൈവമതത്തിന്റേയും ഉയർച്ച ബുദ്ധമതത്തിന്റെ അധഃപതനത്തിൽ കലാശിച്ചു. തമിഴ് നാട്ടിൽ പ്രചരിച്ച ശൈവ ഹിന്ദുമതങ്ങൾ അക്കാലത്തെ ബുദ്ധമതത്തിന്റെ വേരറുത്തുകളയാൻ അക്ഷീണം പരിശ്രമിച്ചതായി കാണാം. ഒമ്പതാം നൂറ്റാണ്ടിൽ തഞ്ചാവൂരിൽ ജീവിച്ചിരുന്ന സംബന്ധമൂർത്തി എന്ന ശൈവ സന്യാസി ബുദ്ധഭിക്ഷുക്കളെ കൂട്ടത്തോടെ കൊന്നു തള്ളുവാനായി ഒരു പ്രത്യേക മറവ സേനയെ തന്നെ രൂപീകരിച്ചിരുന്നു. [20] കുമാരീല ഭട്ടന്റെ കടുത്ത അനുയായിയായി ആയിരുന്നു മൂർത്തി. ക്രിസ്തുവർഷം 640 രചിക്കപ്പെട്ടാ ആലവൈപതികം എന്ന ഗ്രന്ഥത്തിൽ സംബന്ധമൂർത്തി, മധുരയിൽ 8000 ബുദ്ധഭിക്ഷുക്കളെ കൊന്നൊടുക്കിയതായും സന്യാസിനികളെ ദേവദാസികളായോ കൂത്തച്ചിക്കളാക്കിയതായോ പറയുന്നു. [21] വേദങ്ങളുടെ അധീശത്വം തെളിയിക്കുന്നതിനായി കുമാരിലഭട്ടൻ നൂതന വാദമുഖങ്ങൾ പ്രസ്താവിച്ചിരുന്നു. മധ്യകാല ബുദ്ധസന്യാസികൾക്ക് എതിരെ വേദ ആചാരങ്ങളെ അനുകൂലിച്ചുള്ള കുമാരിലഭട്ടിന്റെ നിലപാടുകൾ ശ്രദ്ധേയമായിരുന്നു. ഇത് ബുദ്ധമതത്തിനു ഭാരതത്തിൽ ഉണ്ടായിരുന്ന പ്രചാരം കുറയുന്നതിനു കാരണമായതായി ചിലർ വാദിക്കുന്നു. [22].ഇദ്ദേഹത്തിന്റെ ജീവിതകാലത്താണു ബുദ്ധമതം ഭാരതത്തിൽ ക്ഷയിക്കാൻ തുടങ്ങിയത്.ബുദ്ധപൽകിത ,ഭവ്യ ,ധർമ്മദാസ ,ദിഗാംഗ തുടങ്ങിയ ബുദ്ധസന്യാസിമാരെ വാഗ്വാദങ്ങളിൽ കുമാരിലഭട്ട പരാജയപ്പെടുത്തിയതായി കാണുന്നു.[23] == പോർട്ടുഗീസുകാർ == 1498 മെയ് 20ന് കേരളത്തിന്റെ മാത്രമല്ല ഇൻഡ്യയുടെയും ചരിത്രത്തിലെ നിർണായക ദിവസമായിരുന്നു. പോർച്ചുഗീസ് നാവിക നായ വാസ്കോ ഡ ഗാമാ കോഴിക്കോടിനടുത്ത് കാപ്പാട് കടപ്പുറത്ത് എത്തിച്ചേർന്നത് അന്നായിരുന്നു. ഇൻഡ്യയിലെ യൂറോപ്യൻ കോളനി വാഴ്ചക്ക് ഗാമയുടെ വരവ് തുടക്കം കുറിച്ചു.കോഴിക്കോട്, കോലത്തുനാട് , കൊച്ചി രാജ്യങ്ങളുമായി വ്യാപാര ബന്ധങ്ങളിൽ ഏർപ്പെട്ട പോർച്ചുഗീസുകാർ ഇവിടുത്തെ ആഭ്യന്തര പ്രശ്നങ്ങളിൽ ഇടപെടുകയും പല തവണ യുദ്ധം ചെയ്യുകയും ചെയ്തു.

ഇതും കാണുക

  • പ്രാചീനകേരളത്തിലെ ശിക്ഷാരീതികൾ

ഗ്രന്ഥസൂചി

  • ശ്രീധരമേനോൻ, എ. (2007). കേരളചരിത്രം. കേരളം: ഡി.സി.ബുക്ക്സ്. ISBN 81-264-1588-6.

റഫറൻസുകൾ

  1. Wikisource-രാമായണം "नदीम् गोदावरीम् चैव सर्वम् एव अनुपश्यत । तथैव आन्ध्रान् च पुण्ड्रान् च चोलान् पाण्ड्यान् केरलान् ॥४-४१-१२॥
  2. കേരള സർക്കാരിന്റെ നരവംശശാസ്ത്ര വിഭാഗത്തിന്റെ വെബ്സൈറ്റ്, ശേഖരിച്ചത് 2007 ഏപ്രിൽ 23
  3. ഡോ.പി.രാജേന്ദ്രൻ; ചരിത്രാതീത കാല സംസ്കാരം; കേരള വിജ്ഞാനകോശം. താൾ 27, പുതുക്കിയ രണ്ടാം വാല്യം , ദേശബന്ധു പബ്ലിക്കേഷൻസ്, തിരുവനന്തപുരം -695034 1988, കേരളം.
  4. രാഘവ വാരിയർ, രാജൻ ഗുരുക്കൾ; കേരള ചരിത്രം, വള്ളത്തോൾ വിദ്യാപീഠം, ശുകപുരം. 1992
  5. സോമൻ ഇലവുംമൂട് ; പ്രാചീന കേരളചരിത്ര സംഗ്രഹം; ധന്യാ ബുക്സ്, പുതുപ്പള്ളി,ഏപ്രിൽ 2000.
  6. പി.കെ., ബാലകൃഷ്ണൻ (2005). ജാതിവ്യവസ്ഥയും കേരള ചരിത്രവും. കറൻറ് ബുക്സ് തൃശൂർ. ISBN ISBN 81-226-0468-4 Check |isbn= value: invalid character (help).
  7. ഡോ. കെ.കെ. പിള്ള; കേരള ചരിത്രം ഭാഗം ഒന്ന് താൾ 151. കേരള ഹിസ്റ്ററി അസോസിയേഷൻ. കേരളം
  8. കെ. ദാമോദരൻ., കേരള ചരിത്രം; പ്രഭാത് ബുക്ക് ഹൌസ്, തിരുവനന്തപുരം 1998. കേരളം
  9. എം.ആർ. രാഘവവാരിയർ; ചരിത്രത്തിലെ ഇന്ത്യ. മാതൃഭൂമി പ്രിന്റിംഗ് ആൻറ് പബ്ലിഷിംഗ് കമ്പനി ലിമിറ്റഡ്, കോഴിക്കോട്. 1997
  10. ദീക്ഷിതരെ ഉദ്ധരിച്ചിരിക്കുന്നത് കേരള ചരിത്രം എന്ന പുസ്തകത്തിൽ രാഘവ വാരിയർ, രാജൻ ഗുരുക്കൾ; കേരള ചരിത്രം, വള്ളത്തോൾ വിദ്യാപീഠം, ശുകപുരം. 1992
  11. എം.ആർ., രാഘവവാരിയർ (1997). ചരിത്രത്തിലെ ഇന്ത്യ. കോഴിക്കോട്.: മാതൃഭൂമി പ്രിന്റിംഗ് ആൻറ് പബ്ലിഷിംഗ് കമ്പനി ലിമിറ്റഡ്.
  12. വിദേശരാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം ആഫ്രിക്കൻറിസോഴ്സ് വെബ് വിലാസത്തിൽ നിന്നും ശേഖരിച്ചത്
  13. സോമൻ ഇലവും‍മൂട്; പ്രാചീന കേരളചരിത്ര സം‍ഗ്രഹം; ധന്യാ ബുക്സ്, പുതുപ്പള്ളി,ഏപ്രിൽ 2000.
  14. വി.വി.കെ. വാലത്ത്, കേരളത്തിലെ സ്ഥല ചരിത്രങ്ങൾ- തൃശ്ശൂർജില്ല., കേരളസാഹിത്യ അക്കാദമി. രണ്ടാം എഡിഷൻ 1992.
  15. മനോരമ ഇയർ ബുക്ക്‌ 2006; മനോരമ പ്രസ്സ്‌ കോട്ടയം
  16. സോമൻ ഇലവും‍മൂട്; പ്രാചീന കേരളചരിത്ര സം‍ഗ്രഹം; ധന്യാ ബുക്സ്, പുതുപ്പള്ളി,ഏപ്രിൽ 2000.
  17. ഇതേ പുസ്തകം
  18. രാമസ്വാമി അയ്യർ, എൽ.വി. (1935). Bulletin of the Sree Ramavarma Research Institute No:4. തിരുവിതാംകൂർ: SRI RAMA VARMA RESEARCH INSTITUTE. p. 9.
  19. ഗോപാലകൃഷ്ണൻ, പി. കെ. (1974). കേരളത്തിൻറെ സാംസ്കാരിക ചരിത്രം. തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. pp. 150–152. ISBN NA Check |isbn= value: invalid character (help).
  20. എസ്. എൻ., സദാശിവൻ (Jan 1, 2000). സോഷ്യൽ ഹിസ്റ്ററി ഓഫ് ഇന്ത്യ. APH Publishing,. ISBN 9788176481700.
  21. S. C. Bhatt, Gopal, K. Bhargav (2006). Land and People of Indian States and Union Territories:a. Gyan Publishing House,.
    • Sheridan, Daniel P. "Kumarila Bhatta", in Great Thinkers of the Eastern World, ed. Ian McGready, New York: Harper Collins, 1995. ISBN 0-06-270085-5
    • Arnold, Daniel Anderson. Buddhists, Brahmins, and Belief: Epistemology in South Asian Philosophy of religion. Columbia University Press, 2005. ISBN 978-0-231-13281-7.

Gegegd

കുറിപ്പുകൾ

  • ^ കേരളത്തിന്റെ ആദ്യകാല ചരിത്രത്തെകുറിച്ച് വിശ്വസനീയമായ രേഖകൾ ഒന്നും തന്നെ ഇല്ല. ചില ഐതിഹ്യങ്ങളും കെട്ടുകഥകളുമാണ് പ്രാചീനകാലത്തെ കുറിച്ച് അറിയാ‍ൻ ലഭ്യമായ സാമഗ്രഹികൾ. കേരളോൽപ്പത്തി, കേരളമഹാത്മ്യം എന്നീകൃതികൾ ഈ വിഭാഗത്തിൽ പെടുന്നു. “വിഡ്ഢിത്തം നിറഞ്ഞ കെട്ടുകഥകളുടെ അബദ്ധപ്പഞ്ച്ചാംഗമെന്ന്” വില്യം ലോഗനും, “വിഭിന്നാഭിപ്രായങ്ങളുടെ അത്യന്ത പാഴ്കൂമ്പാര”മെന്ന് കെ.പി.പത്മനാഭനും ഇവയെ വിലയിരുത്തുന്നു. അതുകൊണ്ടുതന്നെ അവയ്ക് ചരിത്രപരമായ മൂല്യം കൽപിക്കേണ്ട്തില്ല.
  • ^ ഇവരുടെ പേരും മെഡിറ്ററേനിയൻ സ്വഭാവം നിലനിർത്തുന്നുണ്ട്. പുരാതന ഭാരതത്തിലെ ജനങ്ങൾ അധികവും മെഡിറ്ററേനിയന്മാരായിരുന്നു .സൈന്ധവ സംസ്കാരത്തിലെ മെഡിറ്ററേനിയൻ സ്വാധീനം ഫാദർ ഫിറോസിനെപ്പോലുള്ള ഗവേഷകന്മാർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ഇതിനെകുറിച്ച് ഗവേഷണങ്ങൾ ആവശ്യമാണ്.
  • ^ :പരതവർ എന്ന തമിഴ് പദത്തിലെ വാ ലോപിച്ച് പരതർ ഉണ്ടായാ പോലെ ത ലോപിച്ച് പരവർ ഉണ്ടായി. പരവ എന്നാൽ സമുദ്ദ്രമെന്നർത്ഥം (ശബ്ദ താരാവലി) സമൂദ്രത്തിന്റെ അധിപർ ആണ്‌ പരവർ
  • ^
    "പൂത്ത പൊങ്കർത്തുണൈയാട്ടുവതിന്ത
    താതൂൺ പറവൈ പോതിലെഞ്ചി
    മണിനാവാർത്ത മൺ‍വിനൈത്തേര
    നവക്കാൺ ട്രോൻറങ്കറും പോറൈനാടൻ
  • ^ പുറനാനൂറ് രണ്ടാം പുറത്ത് മുരഞ്ചിയൂർ മുടി നാഗരായർ ഉതിയൻ ചേരലിനെ പ്രശംസിക്കുന്നത് ഇങ്ങനെയാണ്.

“നിൻ കടൽ പിറന്ത ഞായിറുകാലത്ത് നീർ
പെണ്ടയെ പുനരിരുടുക്കാൻ മിളിക്കും
യാറൈ വൈവ പരിനാട പൊരുനവാരുടെ പരപ്പ
അതായത് സൂര്യൻ അങ്ങയുടെ കിഴക്കേ കടലിൽ ഉദിച്ച് അങ്ങ്നയുടെ പടിഞ്ഞാറെ കടലിൽ മുഴുകുന്നു.

  • ^ ക്രി.മു 260 ല് എഴുതപ്പെട്ട അശോകന്റെ ശിലാ ശാസനങ്ങളിൽ ചോഴം പാണ്ട്യം, താംബപന്നി കേരപുത്ത സതിയപുത്ത എന്നി രാജസ്ഥാനങ്ങളെ പറ്റി വിവരിക്കുന്നു. താംബപന്നി ശ്രീലങ്കയും കേരപുത്ത ചേരനും സതിയ പുത്ത സഹ്യപുത്രനെന്നെ മലനാട് വംശവുമാണ്.
  • .^ മലപ്പുറം, പാലക്കാട്, കോഴിക്കോട്, കൊല്ലം, തിരുവനന്തപുരം മുതലായ ജില്ലകളിലായി വ്യാപിച്ച് കിടക്കുന്നു. മീസ്സോലിത്തിക് ആയുധങ്ങൾ കണ്ടെടുത്തിട്ടുള്ള സ്ഥലങ്ങൾ വാ‍ളയാർ, മലമ്പുഴ, പൊടിപ്പാ‍റ, മങ്കര, കുളപ്പുള്ളി, ചെല്ലുർ, ചേരക്കൽ പടി, ആയന്നൂർ, പാണ്ടിക്കാട്, അഗളി, നരസിമൊക്കെ, ശീരക്കടവ്, തെന്മല, നെയ്യാർ മുതലായവയാണ്.
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.