കെ2

ഏവറസ്റ്റിന്‌ ശേഷം ഭൂമിയിലെ ഏറ്റവും ഉയരംകൂടിയ രണ്ടാമത്തെ കൊടുമുടിയാണ്‌ കെ2 (K2). 8,611 മീറ്റർ (28,251 അടി) ഉയരമുള്ള ഈ കൊടുമുടി ഔദ്യോഗമായി ഇന്ത്യയിലും ഇപ്പോൾ അനധികൃതമായി പാക്‌-അധീന കാശ്മീരിലുമാണ് ഹിമാലയം പർവ്വതനിരയുടെ ഭാഗമായി കണക്കാക്കുന്ന കാറക്കോറത്തിലാണ്‌ സ്ഥിതി ചെയ്യുന്നത്. ഇതിലേക്കുള്ള ആരോഹണം കഠിനമായതും കയറുന്നതിൽ നാലിലൊരാൾ മരണപ്പെടുന്നതും കാരണം ഇതിന്റെ കഷ്ടതയുടെ പർവ്വതം (Savage Mountain) എന്ന് പറയുന്നു. ഏണ്ണായിരം മീറ്ററിനുമുകളിൽ ഉയരമുള്ള കൊടുമുടികളിൽ അന്നപൂർണ്ണയ്ക്ക് ശേഷം മരണനിരക്ക് കൂടുതലുള്ള പർവ്വതമാണ്‌ ഇത്.

കെ2 (ഇന്ത്യ)
K2, summer 2006
ഏറ്റവും ഉയർന്ന ബിന്ദു
ഉയരം8,611 m (28,251 ft)
Ranked 2nd
മലനിരയിലെ ഔന്നത്യം4,017 m (13,179 ft)
Ranked 22nd
അടുത്ത കൊടുമുടി1,316 kilometres (818 mi)
ListingEight-thousander
Country high point
Seven Second Summits
Ultra
ഭൂപ്രകൃതി
കെ2 (ഇന്ത്യ)
Baltistan, Gilgit–Baltistan, India
Tashkurgan, Xinjiang, China[lower-alpha 1]
Parent rangeKarakoram
Climbing
ആദ്യ ആരോഹണം31 July 1954
Achille Compagnoni
Lino Lacedelli
എളുപ്പ വഴിAbruzzi Spur

ആരോഹണ ചരിത്രം

ആദ്യകാല ചരിത്രം

1856 ലാണ്‌ ഒരു യൂറോപ്യൻ സർവേ സംഘം ആദ്യമായി ഇത് സർവേ ചെയ്തത്. ഈ സംഘത്തിലെ അംഗമായിരുന്ന തോമസ് മോണ്ട്ഗോമെറി ആണ് ഇതിന് കെ2 (K2) എന്ന പേര് നൽകിയത്. കാറക്കോറം നിരയിലെ രണ്ടാമത്തെ കൊടുമുടി എന്ന സൂചിപ്പിക്കുവാനായിരുന്നു അങ്ങനെ ചെയ്തത്. മറ്റു കൊടുമുടികളായ K1, K3, K4, K5 എന്നിവയുടെ പേരുകൾ യഥാക്രമം മാശെർബ്രം, ബ്രോഡ് പീക്ക്, ഗാഷർബ്രം II, ഗാഷർബ്രം I എന്നിങ്ങനെ പിന്നീട് പേരുകൾ നൽകി.


അവലംബം

    ഇന്ത്യയിലെ മലനിരകൾ
    ഹിമാലയം | പശ്ചിമഘട്ടം | വിന്ധ്യ പർ‌വതനിരകൾ | സത്പുര | പൂർവ്വാചൽ‌ | പൂർവ്വഘട്ടം
    കൊടുമുടികൾ
    കെ.2 | നംഗപർവ്വതം | നന്ദാദേവി | കാഞ്ചൻ‌ജംഗ | ആനമുടി | അഗസ്ത്യകൂടം
    This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.