കുരിശുയുദ്ധങ്ങൾ
ക്രിസ്തീയതയുടെ പേരിൽ നടന്ന സൈനിക മുന്നേറ്റങ്ങളുടെ ഒരു പരമ്പരയാണ് കുരിശുയുദ്ധങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നത്. മതപരമായ സ്വഭാവം പുലർത്തിയിരുന്നവയും, പലപ്പോഴും മാർപ്പാപ്പായുടെ അംഗീകാരത്തോടു കൂടി നടത്തപ്പെട്ടവയുമായ ഇവ, പാഗൻ ജനതകൾക്കും, മതനിഷേധകർക്കും, ഇസ്ലാം മത വിശ്വാസികൾക്കും, സഭയിൽ നിന്നു പുറത്താക്കപ്പെട്ടവർക്കും എതിരെയുള്ള ഒരു സമരമായാണ് ചിത്രീകരിയ്ക്കപ്പെട്ടിരുന്നത്.
ഒരു ലേഖനപരമ്പരയുടെ ഭാഗം
| ||||||
---|---|---|---|---|---|---|
യേശു ക്രിസ്തു | ||||||
കന്യാജനനം · കുരിശുമരണം ഉയിർത്തെഴുന്നേൽപ്പ് · വീക്ഷണങ്ങൾ ക്രിസ്തുമസ് · ഈസ്റ്റർ | ||||||
അടിസ്ഥാനങ്ങൾ | ||||||
അപ്പോസ്തലന്മാർ · സുവിശേഷങ്ങൾ പത്രോസ് · സഭ · ദൈവരാജ്യം പുതിയ ഉടമ്പടി · സമയരേഖ · പൗലോസ് | ||||||
ബൈബിൾ | ||||||
പഴയ നിയമം · പുതിയ നിയമം പുസ്തകങ്ങൾ · കാനോൻ · അപ്പോക്രിഫ | ||||||
ദൈവശാസ്ത്രം | ||||||
പിതാവ് · പുത്രൻ · പരിശുദ്ധാത്മാവ് ത്രിത്വം · ചരിത്രം · ക്രിസ്തുവിജ്ഞാനീയം മറിയം · അപ്പോസ്തലവിജ്ഞാനീയം യുഗാന്തചിന്ത · രക്ഷ · സ്നാനം | ||||||
ചരിത്രവും പാരമ്പര്യങ്ങളും | ||||||
ആദിമസഭ · പ്രമാണങ്ങൾ · സന്ദേശം കോൺസ്റ്റന്റൈൻ · സൂനഹദോസുകൾ ക്രിസോസ്തമസ് · കുരിശുയുദ്ധങ്ങൾ നവീകരണം · പുനർനവീകരണം പാശ്ചാത്യ-പൗരസ്ത്യ വിഭജനം | ||||||
വിഭാഗങ്ങൾ | ||||||
| ||||||
പൊതു വിഷയങ്ങൾ | ||||||
ആരാധനാക്രമം · കലണ്ടർ · അടയാളങ്ങൾ ക്രിസ്തീയ സംഘടനകൾ · വിമർശനങ്ങൾ പ്രാർത്ഥനകൾ · സഭൈക്യപ്രസ്ഥാനം ഗിരിപ്രഭാഷണം · സംഗീതം · കല മറ്റ് മതങ്ങളുമായുള്ള ബന്ധം ലിബറൽ തിയോളജി | ||||||
സെൽജുക്കുകളുടെ അനറ്റോളിയയിലേയ്ക്കുള്ള “ഘസ്‌വത്ത്” കടന്നുകയറ്റത്തിനെതിരേ ബൈസന്റയിൻ സാമ്രാജ്യത്തെ സഹായിച്ചു കൊണ്ട്, ജറൂസലേമും വിശുദ്ധ നാടും ഇസ്ലാം ആധിപത്യത്തിൽ നിന്ന് തിരിച്ചു പിടിയ്ക്കുക എന്നതായിരുന്നു തുടങ്ങിയ കാലത്ത് ഇതിന്റെ ലക്ഷ്യം. എന്നാൽ നാലാം കുരിശുയുദ്ധമാവട്ടെ, വഴിമാറി കോൺസ്റ്റാന്റിനോപ്പിളിന്റെ പിടിച്ചടക്കലിൽ കലാശിച്ചു.കുരിശു യുദ്ധക്കാർ ബൈസന്റയിൻ സാമ്രാജ്യം ഭാഗികമായി നിയന്ത്രണം എറ്റെടുത്തു . ക്രിസ്ത്യൻ സഭ രണ്ടായി. കുരിശുയുദ്ധത്തിന്റെ ഭാഗമായി ഒമ്പത് യുദ്ധങ്ങളാണ് നടന്നത്. 1095 മുതൽ 1291 വരെയായിരുന്നു കുരിശു യുദ്ധങ്ങൾ അരങ്ങേറിയത്.പിൽക്കാലത്തുണ്ടായ കുരിശുയുദ്ധങ്ങൾ പലതും, മതപരവും സാമ്പത്തികവും രാഷ്ട്രീയവുമായ താല്പര്യങ്ങളുടെ അടിസ്ഥാനത്തിൽ മേൽപ്പറഞ്ഞ നാടുകൾക്കു പുറത്താണ് അരങ്ങേറിയത്. ഉദാ: ആൽബിജെൻഷ്യൻ കുരിശുയുദ്ധം, അരഗോണീസ് കുരിശുയുദ്ധം, വടക്കൻ കുരിശുയുദ്ധങ്ങൾ. തുടർന്നു ബിസാന്റിയൻ സിൽക്ക് റൂട്ട് ഇടനാഴി ബെയ്‌ലിക്സ്(ടർക്കി വംശം ) കരസ്ഥമാക്കി . പിന്നീട് ഓട്ടോമനും . പോന്റിക് ഗ്രീക്ക് ജനത ബിസാന്റിയൻ തുർക്കിയിൽ നിന്നും ഇറാനിലെ കാമയാനി പ്രവിശ്യയിലേക്ക് മാറി സഫാവിഡ് സാമ്രാജ്യം സ്ഥാപിച്ചു. ഓട്ടോമാനുമായി കലഹത്തിൽ ഏർപ്പെട്ടു .തുടർന്നു ഇന്നത്തെ ഷിയാ ഇറാൻ -അസർബെയ്ജാൻ സ്ഥാപിതമായി . ഗ്രീക്ക് -അറബ് വംശമായ പലസ്തിൻ ജനതയും , സെമിറ്റിക് വംശമായ ജൂത ജനതയും പിന്നീട് നിരന്തരം പീഡിക്കപ്പെട്ടു .
പശ്ചാത്തലം
1095ലാണ് കുരിശു യുദ്ധങ്ങൾ ആരംഭിച്ചത്.എഡി 1076 ൽ തുർക്കികൾ ജറുസലേം പിടിച്ചെടുത്തിരുന്നു.ക്രിസ്ത്യാനികൾക്കും മുസ്ലീങ്ങൾക്കും ഒരു പോലെ പുണ്യസ്ഥലമായി കണക്കാക്കുന്ന നഗരമാണ് ജറുസലേം. ജറുസലേം പിടിച്ചെടുക്കാനായി ക്രിസ്ത്യാനികൾ മുസ്ലീങ്ങളുമായി നടത്തിയ യുദ്ധമാണ് കുരിശു യുദ്ധങ്ങൾ എന്ന പേരിൽ ചരിത്രത്തിൽ പൊതുവെ അറിയപ്പെടുന്നത്.
ഒന്നാം കുരിശുയുദ്ധം(1097 -1099 )
ജറുസലേം നഗരം മുസ്‌ലിം ആധിപത്യത്തിൽ നിന്ന് പിടിച്ചെടുക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ചതാണ് ഒന്നാം കുരിശുയുദ്ധം. ജെറുസലേം തീർഥാടനത്തിന് പോകുന്ന ക്രിസ്ത്യാനികളോട് മുസ്ലീങ്ങൾ ക്രൂരമായിട്ടാണ് പെരുമാറുന്നതെന്നതെന്ന തരത്തിൽ പ്രചരിച്ച വാർത്ത ഫാദർ പീറ്റർ ദ ഹെർമിറ്റ് അന്നത്തെ പോപ്പ് ആയ അർബൺ രണ്ടാമനെ അറിയിക്കുകയായിരുന്നു. തുടർന്ന് പോപ്പ് അർബൺ രണ്ടാമന്റെ അഭ്യർത്ഥന പ്രകാരം ജറുസലേം പിടിച്ചെടുക്കാൻ അലക്‌സിയൻ ചക്രവർത്തി യുദ്ധത്തിനിറങ്ങുകയായിരുന്നു. സെൽജുക്ക് ഭരണാധികാരിയായ ഖുനിയ ആയിരുന്നു അന്നത്തെ തുർക്കി ഭരണാധികാരി.ഈ യുദ്ധത്തിൽ ഖുനിയയുടെ സൈന്യത്തെ പരാജയപ്പെടുത്തി മുന്നേറിയ കുരിശു സൈന്യം ജെറുസലേം മുസ്‌ലിങ്ങളിൽ നിന്ന് പിടിച്ചെടുക്കുകയും ജെറുസലേം നഗരവാസികളെ കൂട്ടക്കൊല നടത്തുകയും ചെയ്തു. ഇതിലെ വിജയത്തെ തുടർന്ന് ചില ചെറിയ ക്രിസ്ത്യൻ സ്റ്റേറ്റുകളും ജെറുസലേം ക്രിസ്ത്യൻ രാജ്യവും (kingdom of jerusalem) സ്ഥാപിതമായി
രണ്ടാം കുരിശുയുദ്ധം(1147-1149)
പ്രഭുക്കന്മാരുടെ കുരിശുയുദ്ധം എന്നും ഇതറിയപ്പെടുന്നു. . ഒന്നാം കുരിശുയുദ്ധത്തിൽ സ്ഥാപിതമായ ഒദേസ എന്ന രാജ്യം ഇമാമുദ്ദീൻ സങ്കിയുടെ നേതൃത്വത്തിൽ മുസ്‌ലിങ്ങൾ പിടിചെടുതതിനെ തുടർന്നാണ് ഉണ്ടായത്. യൂജീനിയസ്ൻ മൂന്നാമൻ ആയിരുന്നു ഇക്കാലത്തെ പോപ്പ്. ജർമനിയിലെ കോൺറാഡ് മൂന്നാമൻ ആയിരുന്നു രണ്ടാം ഇക്കാലത്തെ ക്രിസ്ത്യാനികളുടെ അന്നത്തെ രാജാവ്. കൂടാതെ ഫ്രാൻസിലെ രാജാവായിരുന്ന ലൂയി ഏഴാമനും പിന്തുണച്ചിരുന്നു. രണ്ടു സൈനിക വ്യൂഹമായി എത്തിയ കുരിശു സൈന്യം രണ്ടും സെൽജൂക്ക് സൈന്യത്തോട് ഏറ്റുമുട്ടി .
മൂന്നാം കുരിശുയുദ്ധം(1189-1291)
കുരിശുയുദ്ധങ്ങളിൽ ഏറ്റവും ഏറ്റവും വലുതും പ്രശസ്തമായ യുദ്ധമാണിത്. ഇത് മൂന്ന് വർഷം നീണ്ടു നിന്നു. രാജാക്കന്മാരുടെ കുരിശുയുദ്ധം എന്ന് ഇതറിയപ്പെടുന്നു. മൂന്ന് രാജാക്കന്മാരാണ് ക്രൈസ്തവ പക്ഷത്തെ പിന്തുണച്ച് യദ്ധത്തിൽ പങ്കെടുത്തത്. ഇംഗ്ലണ്ടിലെ രാജാവായ റിച്ചാർഡ് ദ ലയേൺ ഹേർട്ട്, ഫ്രാൻസ് ഭരണാധികാരി ഫിലിപ്പ് അഗസ്റ്റസ്,ജെർമ്മിനിയിലെ ഭരണാധികാരി ഫ്രെഡറിക് ബർബറോസ എന്നിവരായിരുന്നു ഇവർ.സലാഹുദ്ദീൻ ആയിരുന്നു മുസ്ലീങ്ങളുടെ നേതാവ്.
മുസ്ലീങ്ങൾ തമ്മിൽ നീണ്ട യുദ്ധങ്ങളുണ്ടായിരുന്നെങ്കിലും അവസാനം അവർ സലാഉദ്ദീന്റെ കീഴിൽ ഒന്നിക്കുകയും അദ്ദേഹം ശക്തമായ ഒരു സ്റ്റേറ്റ് രൂപീകരിക്കുകയും ചെയ്തു.ഹാത്തിൻ യുദ്ധത്തിലെ വിജയിച്ച അദ്ദേഹം 1187 സപ്തംബർ 29 ന് ജറുസലേം കീഴടക്കുകയും ചെയ്തു.സലാഉദ്ദീന്റെ വിജയം യൂറോപ്പിനെയാകമാനം നടുക്കി.ജറൂസലേം കീഴടക്കി എന്ന വാർത്ത കേട്ട അന്നത്തെ പോപ്പ് അർബൺ മൂന്നാമൻ 1187 ഒക്ടോബർ 19 ന് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു.തുടർന്ന് വന്ന പോപ്പായ ജോർജ്ജ് എട്ടാമൻ 1187 ഒക്ടോബർ 29-ന് മൂന്നാം കുരിശുയുദ്ധത്തിന് ആഹ്വാനം ചെയ്തു.
ജെർമ്മിനിയിലെ ഭരണാധികാരി ഫ്രെഡറിക് ബർബറോസ (1152-1190),ഫ്രാൻസ് ഭരണാധികാരി ഫിലിപ്പ് അഗസ്റ്റസ്(1180-1223),ഇംഗ്ലണ്ടിലെ രാജാവായ റിച്ചാർഡ് ദ ലയേൺ ഹേർട്ട്(1189-1199)എന്നിവർ ഒത്തുചേർന്നാണ് ഈ യുദ്ധത്തിനൊരുങ്ങിയത്.യുദ്ധത്തിനായി പുണ്യഭൂമിയിലേക്ക് (ജറുസലേം)നീങ്ങവെ ഫ്രെഡറിക് ബർബറോസ ഒരു നദി കടക്കുന്നതിനിടെ മുങ്ങി മരിച്ചു. മറ്റു രണ്ട് സൈന്യങ്ങളും ജറൂസലേമിലെത്തിയെങ്കിലും രാഷ്ട്രീയമായ പ്രശ്‌നങ്ങൾമൂലം ഫ്രാൻസിലെ രാജാവായ ഫിലിപ്പും തിരിച്ചുപോയി. പിന്നീടങ്ങോട് റിച്ചാർഡ് ദ ലയേൺ ഹേർട്ടാണ് യുദ്ധത്തെ കാര്യമായി നയിച്ചത്. 1191 ൽ ബൈസന്റിയനിൽ നിന്ന് സൈപ്രസ് ദ്വീപ് പിടിച്ചെടുത്ത അദ്ദേഹം ഏറെ നാളത്തെ ഉപരോധത്തിനൊടുവിൽ ആക്രെ(Acre)പട്ടണവും തിരിച്ചുപിടിച്ചു. മെഡിറ്ററേനിയൻ കടൽ തീരത്തിന്റെ ദക്ഷിണഭാഗത്തിലൂടെ മുന്നേറിയ റിച്ചാർഡിന്റെ സൈന്യം അർസഫിനടത്തുള്ള(Arsuf) മുസ്ലീങ്ങളെ പരാജയപ്പെടുത്തുകയും ജഫ എന്ന തുറമുഖ നഗരം പിടിച്ചെടുക്കുകയും ചെയ്തു. അവസാനം ജെറുസലേം ഉപരോധിച്ചു. സലാഹുദ്ദീൻ അയ്യൂബിയുടെ നേതൃത്വത്തിൽ മുസ്‌ലിങ്ങൾ ജെറുസലേം നഗരത്തെ പ്രതിരോധിച്ചു. അവസാനം ഉപരോധം പരാജയപ്പെട്ടു.