കിർഗ്ഗിസ്ഥാൻ
മദ്ധ്യ ഏഷ്യയിലെ ഒരു രാജ്യമാണ് കിർഗ്ഗിസ്ഥാൻ (കിർഗിസ്സ്: Кыргызстан; റഷ്യൻ: Киргизия, പലപ്പോഴും കിർഗ്ഗീസിയ, കിർഘിസിയ എന്നൊക്കെ പകർത്തി എഴുതാറുണ്ട്) (ഐ.പി.എ ഉച്ചാരണം: /ˈkəːgɪztan/), ഔദ്യോഗിക നാമം: കിർഗ്ഗിസ് റിപ്പബ്ലിക്ക്. സമുദ്രാതിർത്തി ഇല്ലാത്തതും കുന്നുകൾ നിറഞ്ഞതുമായ ഈ രാജ്യത്തിന്റെ അതിർത്തികൾ ഖസാക്കിസ്ഥാൻ (വടക്ക്), ഉസ്ബെക്കിസ്ഥാൻ (പടിഞ്ഞാറ്), താജിക്കിസ്ഥാൻ (തെക്കുപടിഞ്ഞാറ്) പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈന (തെക്കുകിഴക്ക്) എന്നിവയാണ്.2,000 ത്തോളം വർഷങ്ങൾ നീണ്ടുനിൽക്കുന്ന ചരിത്രമാണ് കിർഗിസ്ഥാനിനുള്ളത്.വിവിധതരം സംസ്കാരങ്ങളും സാമ്രാജ്യങ്ങളും ഇവിടെയുണ്ടായിരുന്നു.ഭൂമിശാസ്ത്രപരമായി പർവതപ്രദേശങ്ങളാൽ ഒറ്റപ്പെട്ടുകിടക്കുന്നത്കൊണ്ടു തന്നെ ഈ രാജ്യത്തിന് അതിന്റെ പുരാതന സംസ്ക്കാരത്തെ സംരക്ഷിക്കാൻ സഹായിച്ചിട്ടുണ്ട്. പട്ടുപാതയുടെ ഭാഗമായിരുന്നതിനാൽ വലിയ നാഗരികതകളിലൂടെ കിർഗിസ്ഥാൻ കടന്നുപോയിട്ടുണ്ട്.1991 ൽ സോവിയറ്റ് യൂണിയൻ തകർച്ചയ്ക്കു ശേഷം ഈ രാജ്യം ഒരു ദേശീയ രാഷ്ട്രമെന്ന നിലയിൽ പരമാധികാരം കൈവരിക്കുകയും ചെയ്തു.
ആപ്തവാക്യം: | |
ദേശീയ ഗാനം: | |
തലസ്ഥാനം | ബിഷ്കെക്ക് |
രാഷ്ട്രഭാഷ | കിർഗിസ്, റഷ്യൻ |
ഗവൺമന്റ്
പ്രസിഡന്റ് പ്രധാനമന്ത്രി |
റിപബ്ലിക് അൽമാസ്‌ബെക് അടാംബയേവ് സാൻതോർ സാതിബാൾഡീവ് സ്വാതന്ത്ര്യം/രൂപീകരണം = സ്വാതന്ത്ര്യം |
{{{സ്വാതന്ത്ര്യം/രൂപീകരണം}}} | ഓഗസ്റ്റ് 31, 1991 |
വിസ്തീർണ്ണം |
198500ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ • ജനസാന്ദ്രത |
5,146,281(2005) 67/ച.കി.മീ |
നാണയം | സോം (KGS ) |
ആഭ്യന്തര ഉത്പാദനം | {{{GDP}}} ({{{GDP Rank}}}) |
പ്രതിശീർഷ വരുമാനം | {{{PCI}}} ({{{PCI Rank}}}) |
സമയ മേഖല | UTC +5 |
ഇന്റർനെറ്റ് സൂചിക | .kg |
ടെലിഫോൺ കോഡ് | +996 |
2005 ജൂലൈയിലെ അനുമാനം അനുസരിച്ച് കിർഗ്ഗിസ്ഥാന്റെ ജനസംഘ്യ 5,264,000 ആണ്. ജനസംഘ്യയുടെ ഭൂരിഭാഗവും (76.1 ശതമാനം) ഇസ്ലാംമത വിശ്വാസികൾ ആണ്