കിച്ചടി

കിച്ചടി സദ്യയിലെ ഒരു പ്രധാന വിഭവമാണ്. മത്തങ്ങയാണ് ഇതിലെ പ്രധാനപ്പെട്ട പച്ചക്കറി. ഉണക്ക പയർ ആണ് ഇതിലെ പ്രധാനപ്പെട്ട പ്രധാനപ്പെട്ട വ്യഞ്ജനം. നാളികേരം വറുത്തരച്ച് ചേർക്കുന്ന ഈ വിഭവത്തിന് അല്പം മധുരവും കലർന്ന രുചിയാണ് ഉണ്ടാകുക.

അരിയും പരിപ്പും ഉപയോഗിച്ചു ഉണ്ടാക്കുന്ന ഒരു ദക്ഷിണേഷ്യൻ വിഭവമാണ് കിച്ചടി, അല്ലെങ്കിൽ ഖിച്രി. ആംഗ്ലോ – ഇന്ത്യൻ വിഭവമായ കേട്ഗേരീക്കും പ്രശസ്തമായ ഈജിപ്ഷ്യൻ വിഭവമായ കുഷാരിക്കും പ്രചോദനം കിച്ചടിയിൽനിന്നാണ്‌ എന്നാണു കരുതപ്പെടുന്നത്. ഇന്ത്യൻ സംസ്കാരത്തിൽ ഒരു കുട്ടി കഴിക്കുന്ന ആദ്യ കട്ടി ഭക്ഷണമാണ് കിച്ചടി.

പേര്

കിച്ചടി എന്ന പേര് വന്നത് സംസ്കൃത വാക്കായ ഖിച്ചയിൽനിന്നാണ്‌, ഖിച്ച എന്നാൽ അരികൊണ്ടും പയറുകൊണ്ടും ഉണ്ടാക്കുന്ന ഒരു ഭക്ഷണമാണ്. [1][2]

ചരിത്രം

ദക്ഷിണേഷ്യൻ രാജ്യമായ ഇന്ത്യയിൽ ചോറും പയറുവർഗങ്ങളും ചേർത്തുള്ള ഭക്ഷണം വളരെ പ്രശസ്തമാണെന്നു സെലീക്കസ്സിൻറെ ഗ്രീക്ക് അംബാസഡർ പറഞ്ഞിരുന്നു. [3] 1350-ൽ തൻറെ യാത്രയിൽ മൊറോക്കൻ സഞ്ചാരിയായ ഇബ്നു ബട്ടുല ചോറും പയറും കൊണ്ടുള്ള ഇന്ത്യൻ ഭക്ഷണമായ കിശ്രിയെ പരാമർശിക്കുന്നു. [4] പതിനഞ്ചാം നൂറ്റാണ്ടിൽ ദക്ഷിണേഷ്യയിൽ സഞ്ചരിച്ച റഷ്യൻ സഞ്ചാരിയായ അഫനാസി നികിതിൻ കിച്ചടിയെ കുറിച്ച് എഴുതിയിട്ടുണ്ട്. മുഗൾ കാലഘട്ടത്തിൽ കിച്ചടി വളരെ ജനപ്രിയമായിരുന്നു, പ്രത്യേകിച്ചും ജഹാൻഗീരിൻറെ കാലത്ത്. മുഗൾ രാജാവായ അക്ബറിൻറെ വസീറായിരുന്ന അബുൽ ഫാസ് ഇബ്നു മുബാറക് എഴുതിയ പതിനാറാം നൂറ്റാണ്ടിൽനിന്നുള്ള ലിഖിതമായ ഐൻ - ഐ – അക്ബാരിയിൽ ഏഴ് വ്യത്യസ്തതരം കിച്ചടി ഉണ്ടാക്കുന്ന വിധം നൽകിയിട്ടുണ്ട്. [5] അക്ബർ, ബിർബൽ, കിച്ചടി എന്നിവ ബന്ധപ്പെട്ട ചെറുകഥയും ഉണ്ട്. [6]

പ്രാദേശിക വ്യതിയാനങ്ങൾ

നേപ്പാൾ, പാകിസ്താൻ, ഇന്ത്യ എന്നിവടങ്ങളിലെ ജനപ്രിയമായൊരു ഭക്ഷണവിഭവമാണ് കിച്ചടി. ഇന്ത്യൻ സംസ്ഥാനങ്ങളായ ഗുജറാത്ത്‌, ബംഗാൾ, ബീഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ്, ഒഡീഷ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ ഈ ഭക്ഷണം പൊതുവിൽ പാകം ചെയ്യപ്പെടുന്നു. [7] കോളിഫ്ലവർ, ഉരുളക്കിഴങ്ങ്, പയർ തുടങ്ങിയ പച്ചക്കറികൾ ഇതിൽ ചേർക്കപ്പെടുന്നു. മഹാരാഷ്ട്രയുടെ കടൽ പ്രദേശങ്ങളിൽ പ്രസിദ്ധമായ കിച്ചടിയിൽ ചെമ്മീൻ ആണു ചേർക്കുന്നത്.

ഇന്നത്തെ തെലങ്കാന, മറാത് വാഡാ, ഹൈദരാബാദ് – കർണാകട അതിർത്തി പ്രദേശങ്ങൾ ഉൾപ്പെടുന്ന പണ്ടത്തെ ഹൈദരാബാദ് സംസ്ഥാനത്തെ ഹൈദരാബാദ് മുസ്ലിം സമൂഹം, പ്രാതലിനു സ്ഥിരമായി കഴിക്കുന്ന വിഭവമാണ് കിച്ചടി. [9]

ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന ഒരു രാജ്യമായിരുന്നു ഹൈദരാബാദ് രാജ്യം. ഹൈദരാബാദ് ആയിരുന്നു തലസ്ഥാനം. പതിനേഴാം നൂറ്റാണ്ടിൽ സ്ഥാപിക്കപ്പെട്ട ഈ രാജ്യം 1948-ൽ ബലപ്രയോഗത്തിലൂടെ ഇന്ത്യയിൽ കൂട്ടിച്ചേർക്കപ്പെട്ടു. ഗോൾക്കൊണ്ട ഭരിച്ചിരുന്നത് സുൽത്താൻ ഖിലി കുത്തബ് മുൽക് സ്ഥാപിച്ച കുത്തബ് ഷാഹി രാജവംശം ആയിരുന്നു. മുമ്പേ ബാഹ്മനി സുൽത്താനത്തിൻറെന്റെ ആശ്രിതാവസ്ഥയിലായിരുന്ന ഈ വംശം 1512-ൽ സ്വാതന്ത്ര്യം പ്രഖ്യപിക്കുകയായിരുന്നു. 1591-ലാണ് കുത്തബ് ഷാഹി രാജവംശത്തിലെ ഭരണകർത്താവായിരുന്ന മുഹമ്മദ് ഖിലി കുത്തബ് ഷാ, മൂസി നദിത്തടത്തിൽ ഹൈദരബാദ് നഗരം സ്ഥാപിക്കുന്നത്.

ഗോൾക്കൊണ്ടയിൽ നിന്നിങ്ങോട്ടുള്ള ഈ പുനരധിവാസത്തിന് പിന്നിലുള്ള കാരണം പഴയ ആസ്ഥാനത്തുണ്ടായിരുന്ന ജലക്ഷാമമത്രേ. 1591-ൽ തന്നെ അദ്ദേഹം നഗരത്തിൻറെ പ്രതീകമായ ചാർമിനാർ എന്ന സ്മാരകത്തിൻറെ നിർമ്മാണത്തിന് ഉത്തരവിടുകയും ചെയ്തു. അക്കാലത്തുണ്ടായ ഒരു വലിയ പടരുന്ന മഹാമാരി തടഞ്ഞ ജഗദീശ്വരനോടുള്ള നന്ദിസൂചകമായി അദ്ദേഹത്തിൻറെ ഈ സ്മാരകനിർമ്മാണത്തേ വിലയിരുത്തപ്പെടുന്നു. പതിനാറും പതിനേഴും നൂറ്റാണ്ടുകളിൽ കുത്തബ് ഷാഹി വംശത്തിൻറെ പ്രതാപവും സമ്പൽസമൃദ്ധിയും വർദ്ധിച്ചതോടൊപ്പം ഹൈദരബാദ് ഊർജ്ജസ്വലമായ വജ്രവ്യാപാരത്തിൻറെ കേന്ദ്രമായി മാറി. ലോക പ്രസിദ്ധ വജ്രങ്ങളായ ദരിയ-യെ നൂർ, ഹോപ് വജ്രം, പിന്നെ എലിസബത്ത് രാജ്ഞിയുടെ കിരീടത്തിലെ വജ്രമായ കോഹിനൂർ എന്നിവ ഗോൾക്കൊണ്ടയിലെ വജ്ര ഘനികളിൽ നിന്നുള്ളവയാണ്.

അവലംബം

  1. Monier-Williams, Monier (1995). A Sanskrit-English Dictionary. Delhi: Motilal Banarsidass. p. 339. ISBN 81-208-0065-6. ശേഖരിച്ചത്: 2010-06-29.
  2. R. S. McGregor, ed. (1997). The Oxford Hindi-English Dictionary. Oxford University Press. p. 237. ISBN 978-0-19-864339-5.
  3. "Khichdi–A Comfort Food - India Currents". ശേഖരിച്ചത്: 1 January 2015.
  4. "Rehla of Ibn Battuta". ശേഖരിച്ചത്: 21 March 2015.
  5. Recipes for Dishes Ain-i-Akbari, by Abu'l-Fazl ibn Mubarak. English tr. by Heinrich Blochmann and Colonel Henry Sullivan Jarrett, 1873–1907. Asiatic Society of Bengal|The Asiatic Society of Bengal]], Calcutta, Volume I, Chapter 24, page 59. “3. K'hichri. Rice, split dal, and ghee 5 s. of each; ⅓ s. salt: this gives seven dishes.”
  6. "Cooking The Khichdi is one of Birbal Stories". ശേഖരിച്ചത്: 1 January 2015.
  7. Chatterjee, Priyadarshini (2017-02-10). "From Kashmir to Karnataka, khichdi is the one true underestimated food of India". Scroll.in. ശേഖരിച്ചത്: 2017-02-10.

ഇതും കാണുക

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.