കാട്ടുതീ

കാടുകളിലോ മറ്റ് ചെടികൾ തിങ്ങിനിറഞ്ഞിരിക്കുന്ന ഇടങ്ങളിലോ ഉണ്ടാകുന്ന അനിയന്ത്രിതമായ തീപ്പിടുത്തത്തെയാണ് കാട്ടുതീ എന്നു പറയുന്നത്. പ്രകൃത്യാലുള്ള കാരണത്താലോ മനുഷ്യരുടെ വിവേചനരഹിതമായ പ്രവർത്തനങ്ങളാലോ ആണ് കാട്ടുതീ ഉണ്ടാവാറ്.

കാലിഫോർണിയയിൽ 2008 സെപ്റ്റംബർ 5നുണ്ടായ കാട്ടുതീ

വളരെയധികം ചൂടുള്ള ഉഷ്ണകാലത്താണ് കാട്ടുതീ സാധാരണയായി ഉണ്ടാകുന്നത്. ഓസ്ട്രേലിയയും അമേരിക്കയും കാനഡയും ചൈനയുമെല്ലാം കാട്ടുതീയുടെ ദുരന്തം അനുഭവിക്കുന്ന സ്ഥലങ്ങളാണ്. എല്ലായിടത്തും കാട്ടുതീ പാരിസ്ഥിതികവും സാമ്പത്തികവുമായ പ്രശ്നങ്ങളുണ്ടാക്കാറുണ്ട്. കാട്ടുതീ വനങ്ങളിലെ ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കും. കൂടിക്കൊണ്ടിരിക്കുന്ന ചൂടും കാലാവസ്ഥാ വ്യതിയാനങ്ങളും കാട്ടുതീയുടെ തോതുകൂട്ടും. ഫോറസ്റ്റ് സർവ്വെ ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് ഇന്ത്യയുടെ വനമേഖലയുടെ പകുതിയിലധികവും കാട്ടുതീ ബാധിതപ്രദേശമാണ്[1].

കാരണങ്ങൾ

അലക്ഷ്യമായി സിഗരറ്റ് വലിച്ചെറിയുന്നത് കാട്ടുതീക്ക് കാരണമാകുമെന്നുള്ള പോസ്റ്റർ

ഇടിമിന്നൽ, അഗ്നിപർവ്വത സ്ഫോടനം, പാറകളിൽ നിന്നുള്ള തീപ്പൊരി, അപ്രതീക്ഷിതമായ ജ്വലനം എന്നിവയാണ് കാട്ടുതീയുണ്ടാവാനുള്ള നാല് പ്രകൃതിജന്യ കാരണങ്ങൾ[2]. അലക്ഷ്യമായി ഉപേക്ഷിക്കുന്ന സിഗരറ്റ് കുറ്റി, യന്ത്രങ്ങളിൽ നിന്നുണ്ടാകുന്ന തീപ്പൊരി, വൈദ്യുത കന്പികളിൽ നിന്നുണ്ടാകുന്ന തീ തുടങ്ങിയ മനുഷ്യജന്യമായ കാരണങ്ങളാലും കാട്ടുതീയുണ്ടാവുന്നു[3][4].

തീയുണ്ടാവാനുള്ള കാരകങ്ങളായ സ്രോതസ്സും, കത്തുന്ന വസ്തുവും, ആവശ്യത്തിലധികം ചൂടും ഓക്സിജനും ഒന്നിച്ച് ചേർന്നാൽ അനിയന്ത്രിതമായ കാട്ടുതീയുണ്ടാവും. അന്തരീക്ഷത്തിൽ വളരെയധികം ജലത്തിന്റെ സാമീപ്യമുണ്ടെങ്കിൽ കാട്ടുതീയുണ്ടാകാനുള്ള സാധ്യത കുറവാണ്.

കുറയ്ക്കുന്ന വിധം

Tanker 910 during a drop demonstration in December 2006

കാട്ടുതീ വളരെയെളുപ്പം പടരുന്നതും വളരെയധികം വിശാലമായ പ്രദേശത്തായതിനാൽ നിയന്ത്രണവിധേയമാക്കാൻ വളരെയധികം ബുദ്ധിമുട്ടുള്ളതാണ്.

തടയുന്ന വിധം

മുൻകൂട്ടി അറിയുന്നതിനുള്ള കഴിവ്

കാട്ടുതീയുണ്ടാകുന്നത് മുൻകൂട്ടി അറിയുന്നതിനുള്ള കഴിവുണ്ടാക്കിയെടുക്കാൻ ശാസ്ത്രജ്ഞർ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. തീ കത്തുമ്പോൾ ഉണ്ടാകുന്ന ചൂടിനെയും ഈ ചൂടിന്റെ സ്വഭാവത്തെയും പഠനവിധേയമാക്കിയാണ് ഇത്തരത്തിലുള്ള കഴിവ് വികസിപ്പിക്കാൻ ശ്രമിക്കുന്നത്[5].

അവലംബം

    This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.