കവിൾ
മുഖത്ത് മൂക്കിന്റെ ഇരുവശത്തുമായി കണ്ണുകൾക്ക് താഴെ ചെവികൾക്ക് ഇടയ്ക്കുള്ള ഭാഗങ്ങളാണ് കവിളുകൾ. മനുഷ്യനിലും മറ്റ് സസ്തനികളിലും കവിൾ മാംസനിബദ്ധമാണ്. കവിളിലെ ചർമം കവിളെല്ലിനും താടിയെല്ലിനും മധ്യേ, വായുടെ പാർശ്വഭിത്തിയായി വലിഞ്ഞുനിൽക്കുന്നു.
| കവിൾ | |
|---|---|
![]() | |
| വീർത്ത കവിളുള്ള പെൺകുട്ടി | |
| ശുദ്ധരക്തധമനി | buccal artery |
| നാഡി | buccal nerve, buccal branch of the facial nerve |
| കണ്ണികൾ | Cheek |
| Dorlands/Elsevier | c_25/12230932 |
കവിളിന്റെ അന്തർഭാഗം ഒരു ശ്ലേഷ്മസ്തരത്താൽ ആവൃതമാണ്. ഡി.എൻ.എ പരിശോധനയ്ക്കായി മാതൃക എടുക്കുന്നത് സാധാരണയായി കവിളിന്റെ അന്തർഭാഗത്തുനിന്നാണ്. കവിളിന്റെ ബാഹ്യഭാഗം രോമാവൃതമായ ചർമത്താൽ ആവൃതമാണ്.
ചർവണം ചെയ്യുമ്പോൾ കവിളുകളും മധ്യത്തിലായുള്ള നാക്കും ചേർന്ന് ഭക്ഷണത്തിനെ പല്ലുകൾക്കിടയ്ക്ക് നിലനിർത്താൻ സഹായിക്കുന്നു.
ബാഹ്യകണ്ണികൾ
ഗ്രന്ഥസൂചി
തല: തലയോട് - നെറ്റി – കണ്ണ് – ചെവി – മൂക്ക് – വായ – ചുണ്ട് - നാക്ക് – പല്ല് – താടിയെല്ല് – മുഖം – കവിൾ – താടി

കഴുത്ത്: തൊണ്ട – തൊണ്ടമുഴ - കൃകം
ഉടൽ: ചുമൽ – നട്ടെല്ല് – നെഞ്ച് – സ്തനങ്ങൾ – വാരിയെല്ല് – വയർ – പൊക്കിൾ
അവയവങ്ങൾ: കൈ – കൈമുട്ട് – കൈപത്തി – ഉള്ളം കൈ – വിരൽ– കാൽ – മടി – തുട – കാൽ മുട്ട് – കാൽ വെണ്ണ – ഉപ്പൂറ്റി – കണങ്കാൽ – പാദം – കാൽ വിരൽ തൊലി: മുടി
