കഴുത

സസ്തനിയായ വളർത്തുമൃഗമാണ്‌ കഴുത. ഭാരം വഹിക്കാനായി മനുഷ്യൻ കാലങ്ങളായി ഉപയോഗിച്ചു വരുന്നു. കുതിരയുടെ വർഗ്ഗത്തിലുള്ള ഈ മൃഗത്തിന്‌ രൂപത്തിലും കുതിരയുമായി സാമ്യമുണ്ട്. പാലിനായും കഴുതയെ മനുഷ്യൻ ഉപയോഗിക്കുന്നുണ്ട്. പ്രതികരണം ഒട്ടുമില്ലാതെ ഭാരം ചുമക്കുന്നതിനാൽ കഴുത എന്ന വാക്ക് ബുദ്ധിയില്ലാത്തവൻ എന്നതിന്‌ സമമായി പല സംസ്കാരങ്ങളിലും ഉപയോഗിക്കുന്നു.കാട്ടുകഴുത, ഇണക്കി വളർത്തുന്ന കഴുത എന്നിങ്ങനെ രണ്ട് കഴുതയിനങ്ങളുണ്ട്. ഏഷ്യയിൽ കാണപ്പെടുന്ന കഴുതകൾ പ്രാദേശികനാമങ്ങളിലാണ് അറിയപ്പെടുന്നത്. കുലാൻ, കിയാംഗ്, ഓനിജർ, ഘോർഖാറ് എന്നിവയാണ് അവയിൽ ചിലത്. കാട്ടുകഴുതകൾക്ക് അഞ്ചടിവരെ ഉയരമുണ്ടാകും. സഞ്ചരിക്കുമ്പോൾ മാത്രമാണ് ഇവ സാധാരണയായി കൂട്ടമായി കാണപ്പെടുന്നത്. എന്നാൽ കുലാൻ കഴുതകൾ ഒരാൺകഴുതയും നിരവധി പെൺകഴുതകളും കുട്ടികളുമടങ്ങുന്ന കൂട്ടങ്ങളായാണ് ജീവിക്കുന്നത്. ആഫ്രിക്കൻ കാട്ടുകഴുതകളുടെ പിൻ‌ഗാമികാണ് ഇണക്കി വളർത്തുന്ന കഴുതകൾ.

കഴുത
പരിപാലന സ്ഥിതി
വളർത്തുമൃഗം
Scientific classification
Kingdom:
Animalia
Phylum:
കോർഡേറ്റ
Class:
Order:
Perissodactyla
Family:
Equidae
Genus:
Equus
Subgenus:
Asinus
Species:
E. asinus
Binomial name
Equus asinus
Linnaeus, 1758

ഇതര ലിങ്കുകൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.