കനാൽ
കൃഷി,ഗതാഗതം,ഗാർഹികാവശ്യങ്ങൾ എന്നിവയ്ക്കായി വെള്ളം ഒഴുക്കാനായി മനുഷ്യർ നിർമ്മിച്ച ചാലുകൾ ആണ് കനാൽ (തോട്). ജലഗതാഗതത്തിനോ ജല വിതരണത്തിനോ ആണ് ഇവ പ്രധാനമായും ഉപയോഗിക്കുന്നത്. കനാലുകൾ പുഴകളോടോ കായലുകളോടോ സമുദ്രവുമായോ ബന്ധിപ്പിച്ചിരിക്കാം. കാർഷിക ആവശ്യങ്ങൾക്കും കുടിവെള്ളത്തിനുമായുള്ളവ നേരിട്ട് അണക്കെട്ടുമായി ബന്ധിപ്പിക്കുന്നു.

കുട്ടനാട്ടിലെ ഒരു നാട്ടുതോട്
ചരിത്രം

ഐർലണ്ടിലുള്ള റോയൽ കനാൽ
സാധാരണയായി പുഴകളിലൂടൊഴുകുന്ന ജലം ജലസേചനത്തിനായി ഉൾപ്രദേശങ്ങളിലെത്തിക്കുന്നതിനുവേണ്ടിയാണ് കേരളത്തിൽ നാട്ടുതോടുകൾ സൃഷ്ടിക്കപ്പെട്ടത്. ഇവ ഗതാഗതത്തിനും ഉപയോഗിക്കപ്പെട്ടിരുന്നു. ഇന്ന് നാട്ടുതോടുകൾ നാശത്തിന്റെ വക്കിലാണ്. ഒഴുക്ക് നിലച്ച്, പോളകൾ നിറഞ്ഞ്, കീടങ്ങൾ പെരുകിയ നാട്ടുതോടുകളാണ് നിലവിലുള്ളത്.പുതിയ വികസന പ്രവർത്തനങ്ങൾ നാട്ടുതോടുകളെ കൂടുതൽ മലിനമാക്കുകയാണ്. [1]
ധർമ്മങ്ങൾ
- കൃഷിയിടങ്ങളിലേക്കുള്ള ജലസേചനം.[2]
- ജലഗതാഗതം.
- ഗാർഹികാവശ്യങ്ങൾ നിർവ്വഹിക്കൽ.
- ഉൾനാടൻ മത്സ്യസമ്പത്ത്.
- ഭൂഗർഭജലം സമ്പുഷ്ടമാക്കൽ
ഇതും കൂടി കാണുക
- സൂയസ് കനാൽ
- പനാമ കനാൽ
അവലംബം
- http://www.deshabhimani.com/newscontent.php?id=204241
- http://www.thehindu.com/todays-paper/tp-national/tp-kerala/article3916816.ece
- മാതൃഭൂമി.ഇൻഫോ/ കനോലി കനാൽ വന്ന വഴി: അഡ്വ. സെലുരാജ് ടി.ബ.
- വാടാനപ്പള്ളി.കോം/മണപ്പുറം: സുധീർ & പീതാമ്പരൻ
പുറത്തേക്കുള്ള കണ്ണികൾ
![]() |
വിക്കിമീഡിയ കോമൺസിലെ canals എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.