കണ്ണാടി
മിനുസമുള്ളതും, പ്രകാശത്തെ പ്രതിഫലിപ്പിക്കുന്നതുമായ ഏതൊരു പ്രതലത്തെയും കണ്ണാടി എന്ന പദം കൊണ്ട് അർത്ഥമാക്കാം. സുതാര്യമായ സ്ഫടികഫലകങ്ങളേയും കണ്ണാടി എന്നു പറയാറുണ്ട്. ഒരു വസ്തുവിൻറെ പ്രതിബിംബം കാണാൻ കണ്ണാടി ഉപയോഗിക്കുന്നു. പലതരം കണ്ണാടികൾ ഉണ്ട്. ഒരു സ്ഫടികഫലകത്തിന്റെ ഒരു വശത്ത് മെർക്കുറി (രസം) പുരട്ടിയാണ് കണ്ണാടി നിർമ്മിക്കുന്നത്.

കണ്ണാടിയും ഒരു വസ്തുവിന്റെ പ്രതിബിംബവും
ചിലതരം കണ്ണാടികളുടെ പ്രതലം വക്രാകൃതിയിലായിരിക്കും. പ്രതലം പുറത്തേക്ക് വളഞ്ഞിരിക്കുന്ന കണ്ണാടിയെ ഉത്തലദർപ്പണം (Convex mirror) എന്നും ഉള്ളിലേക്ക് കുഴിഞ്ഞിരിക്കുന്ന കണ്ണാടിയെ അവതലദർപ്പണം (Concave mirror) എന്നും പറയുന്നു.
അവലംബം
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.