ഓർത്തോഡോൺടിക്സ്

ദന്തശാസ്ത്രത്തിന്റെ ഒരു പ്രധാനപ്പെട്ട ശാഖയാണ് ഓർത്തോഡോണ്ടിക്സ് ഇംഗ്ലീഷ്: Orthodontics. ഡന്റിസ്ട്രിയുടെ ആദ്യത്തെ സ്പെഷ്യൽറ്റി ശാഖയാണിത്. എഡ്വേർഡ് ഹാർട്ട്ലി ആംഗിൾ ആണ് ഈ ശാഖയുടെ പിതാവ് എന്നറിയപ്പെടുന്നത്. [1]

Orthodontist
തൊഴിൽ / ജോലി
ഔദ്യോഗിക നാമം ഓർത്തോഡോണ്ടിസ്റ്റ്
തരം / രീതി വൈദഗ്ദ്യം
പ്രവൃത്തന മേഖല Dentistry
വിവരണം
വിദ്യാഭ്യാസ യോഗ്യത ദന്തവൈദ്യ ബിരുദം, ബിരുദാനന്തര ബിരുദം
തൊഴിൽ മേഘലകൾ ആശുപത്രികൾ , സ്വകാര്യ ചികിത്സകൾ
അനുബന്ധ തൊഴിലുകൾ ദന്തവൈദ്യം ഓർത്തോഡോണ്ടീക് മെക്കാനിക്ക്,

മുഖവൈകൃതത്തിനു കാരണമായ ക്രമം തെറ്റിയ പല്ലുകൾ, താടിയെല്ലുകളുടെ പരസ്പരബന്ധത്തിലുണ്ടാകുന്ന അപാകതകൾ എന്നിവയുടെ ചികിത്സ. പല്ലുകൾക്ക് ക്രമമായി നില്ക്കാൻ ഇടം ഉണ്ടാക്കി പ്രത്യേക ഉപകരണങ്ങൾക്കൊണ്ട് നേരിയ ബലം പ്രയോഗിച്ച് ക്രമേണ ദന്തങ്ങൾ ക്രമീകരിക്കുന്നു. നേർത്ത ഉരുക്കു കമ്പികളോ മറ്റു ലോഹസങ്കരങ്ങളോ കൊണ്ടുണ്ടാക്കിയ തന്തുക്കളാണ് നേരിയ ബലം ചെലുത്തുവാൻ ഉപയോഗിക്കുന്നത്. ഇത്തരം ഉപകരണങ്ങൾ ഇളക്കിമാറ്റാനാവുന്നവയോ ദന്തവുമായി സ്ഥിരമായി ബന്ധിച്ചിരിക്കുന്നവയോ ആകാം. രണ്ടാമത്തെ വിഭാഗം കൂടുതൽ ഫലപ്രദമായി കണ്ടുവരുന്നു. ഇതിനായി ബാൻഡുകൾ, ബ്രാക്കറ്റുകൾ, ട്യൂബുകൾ തുടങ്ങിയവ കോംപസിറ്റ് റെസിനോ ഗ്ലാസ് അയണോമറ്റോ ഉപയോഗിച്ച് പല്ലിനോട് ചേർത്തുറപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് ഒരു ദീർഘകാല ചികിത്സയാണ്. താടിയെല്ലുകളുടെ അപാകത വളരെ ഗണ്യമാണെങ്കിൽ ശസ്ത്രക്രിയ ആവശ്യമായി വരാറുണ്ട്.[2]


പേരിനു പിന്നിൽ

ഓർത്തോസ് എന്ന ഗ്രീക്ക് പദത്തിനു ശരി എന്നാണ് അർത്ഥം. ഡോണ്ടിക്സ് എന്നാൽ പല്ല് എന്നും. ഓർത്തോഡോണ്ടിക്സ് എന്നാൽ ശരിയായ പല്ലുകൾ എന്നർത്ഥം

ചരിത്രം

ഫോസിൽ തെളിവുകൾ അപഗ്രഥിച്ചതിൽ നിന്ന് 50000 വർഷങ്ങൾക്കു മുന്നുള്ള നിയാണ്ടർത്താൽ മനുഷ്യനിൽ നിരതെറ്റിയ പല്ലുകൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ 3000 വർഷം മുൻപുള്ള തെളിവുകളിൽ നിന്നണ് ഇത്തരം നിരതെറ്റിയ പല്ലുകൾ ശരിയാക്കാനുള്ള ശ്രമങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളത് [3] ഓർത്തോഡോണ്ടിക് ക്ലിപ്പുകൾ ഉത്ഭവിക്കുന്നതിനു മുന്നേ തന്നെ ഓർത്തോഡോണ്ടിക്സ് എന്ന പേർ പ്രചാരത്തിലുണ്ടായിരുന്നു. ചെറിയ മർദ്ദം കൊണ്ട് പല്ലുകൾക്ക് സ്ഥാനഭ്രംശം ഉണ്ടാകും എന്ന് അന്നത്തെ ജനങ്ങൾക്ക് അറിയാമായിരുന്നു. ഏട്രൂസ്കന്മാരും ഗ്രീക്കുകാരും ഇതിനായി പ്രത്യേകം ഉപകരണങ്ങൾ നിർമ്മിച്ചിരുന്നു. [4] [5] അമേരിക്കൻ ഓർത്തോണ്ടിക്സ് അസോസിയേഷൻ, നരവംശ ശാസ്ത്രജ്ഞന്മാർ പുരാതന ഈജിപ്തിൽ മമ്മികളിൽ ലോഹപ്പട്ടകൾ ചുറ്റിയ പല്ലുകൾ കണ്ടെത്തിയതായി രേഖപ്പെടുത്തിയിരിക്കുന്നു. ഈ പട്ടകൾ മൃഗങ്ങളുടെ വയറ്റിൽ നിന്നുണ്ടാക്കിയെടൂക്കുന്ന നൂലുകൾ ബ്നധിപ്പിച്ചതായി കാണപ്പെട്ടത് പല്ലുകൾ ശരിയാക്കാനായിട്ടാണ് എന്ന് കരുതുന്നു. [6], [7],[8][9]

ഗ്രീസിലും റോമിലും

ക്രി.മു. 400 ൽ പല്ലുകളുടേ ക്രമവ്യതിയാനങ്ങളെക്കുറിച്ച് ഹിപ്പോക്രെറ്റസ് രേഖപ്പെടുത്തിയിട്ടുണ്ട്. (ca 460-377 bc). എന്നാൽ അദ്യത്തെ ഓർതോഡോണ്ടിക് ചികിത്സയെപ്പറ്റി രേഖപ്പെടുത്തിയിരിക്കുന്നത് ഔലുസ് കോർണേലിയുസ് ചെൽസുസ് എന്ന റൊമാക്കാരനാണ് (ക്രി.മു. 25- ക്രി.വ. 50) പാൽ പല്ലുകൾ പൊഴിയുന്നതിനു മുൻപേ സ്ഥിരദന്തങ്ങൾ വന്നാൽ അവ പറിച്ചു കൊടുത്തശേഷം വിരലുകൾ കൊണ്ടുള്ള മർദ്ദം മൂലം ശരിയാക്കിയെടുക്കാം എന്ന് അദ്ദേഹം വിവരിക്കുച്ചതായി ഒരു റോമൻ എഴുത്തുകാരൻ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു പക്ഷെ ആദ്യത്തെ യാന്ത്രികമായ ഉപകരണത്തെ കുറിച്ചുള്ള വിവരണം പ്ലിനി ദ എൽഡർ ആണ് നൽകിയിരിക്കുന്നത്. (ക്രി.വ. 79) അദ്ദേഹം നീളം കൂടിയ പല്ലുകളിൽ വസ്തുക്കൾ വച്ച് അടക്കുന്നതു മൂല അവ ശരിയായ സ്ഥാനത്തേക്ക് വരുമെന്ന് വിവരിച്ചിരിക്കുന്നു. Asbell MB. A brief history of orthodontics. Am J Orthod Dentofacial Orthop 1990;98:176-83.

റഫറൻസുകൾ

  1. https://www.aaoinfo.org/sites/default/files/default_images/WahlHistoryAJO-DOChapter1.pdf
  2. ഓർത്തോഡോണ്ടിക്സ്
  3. Weinberger BW. Historical résumé of the evolution and growth of orthodontia. J Am Dent Assoc 1934;21:2001-21.
  4. Proffit WR, Fields HW, editors. Contemporary orthodontics. 3rd ed. Saint Louis: Mosby; 2000.
  5. Milton B. Asbell; Cherry Hill; N. J. (August 1990). "A brief history of orthodontics". American Journal of Orthodontics and Dentofacial Orthopedics. 98 (2): 176–183. doi:10.1016/0889-5406(90)70012-2.
  6. http://www.archwired.com/HistoryofOrtho.htm
  7. http://www.davidevansdds.com/history_of_braces.php
  8. http://www.archwired.com/HistoryofOrtho.htm
  9. ,Paladin P. Orthodontists mark centennial of dentistry’s oldest, largest specialty. Available at: http://www.braces.org/history/. Accessed May 19, 2004.
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.