എക്സ്പ്രഷനിസം

യാഥാർത്ഥ്യത്തിനെ ഒരു വൈകാരികഅനുഭൂതി ഉളവാക്കുന്നതിനുവേണ്ടി വളച്ചോടിക്കുവാനുള്ള കലാകാരന്റെ പ്രവണതയെയാണ്‌ എക്സ്പ്രഷനിസം എന്ന പദംകൊണ്ട് വിവക്ഷിക്കുന്നത്. ഇത് ഒരു താരതമ്യ (സബ്ജക്ടീവ്) കലാരൂപം ആണ്. ചിത്രകല, സാഹിത്യം, നാടകം, ചലച്ചിത്രം, സംഗീതം, വാസ്തുവിദ്യ തുടങ്ങി പല കലകളിലും എക്സ്പ്രഷനിസം അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. സാധാരണയായി എക്സ്പ്രഷനിസം വൈകാരികമായ വിഹ്വലതയെ കാണിക്കുന്നു - സന്തോഷകരമായ എക്സ്പ്രഷനിസ്റ്റ് കൃതികൾ താരതമ്യേന ചുരുക്കമാണ്.

പോർട്രെയിറ്റ് ഓഫ് എഡുആർഡ് കോസ്മാക്ക്, ഇഗോൺ ഷീല്ല്
റെഹെ ഇം വാൽഡെ, ഫ്രാൻസ് മാർക്ക്
"എൽബെ ബ്രിഡ്ജ് I", റോൾഫ് നെഷ്
"ഓൺ വൈറ്റ് II", വാസിലി കാദിൻസ്കി, 1923.
"വ്യൂ ഓഫ് ടൊലേദോ", എൽ ഗ്രെക്കോ, 1595/1610 - ഈ ചിത്രത്തിനു 20-ആം നൂറ്റാണ്ടിലെ എക്സ്പ്രഷനിസവുമായി വളരെ സാമ്യമുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എങ്കിലും ചരിത്രപരമായി ഈ ചിത്രം മാനെറിസം എന്ന കലാപ്രസ്ഥാനത്തിന്റെ ഭാഗമാണ്

ഈ പൊതുവായ അർത്ഥത്തിൽ മത്തിയാസ് ഗ്രൂൺ‌വാൾഡ്, എൽ ഗ്രിക്കോ തുടങ്ങിയ ചിത്രകാരന്മാരെ എക്സ്പ്രഷനിസ്റ്റ് എന്നു വിളിക്കാം. എങ്കിലും പ്രധാനമായും 20-ആം നൂറ്റാണ്ടിലെ കലാസൃഷ്ടികൾക്കാണ് എക്സ്പ്രഷനിസം എന്ന വിശേഷണം കൂടുതൽ ചാർത്തുന്നത്.

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.