ഉത്സവം
ഹൈന്ദവ ദേവാലയങ്ങളുമായി (ക്ഷേത്രം) ബന്ധപ്പെട്ട് നടത്തുന്ന ചില ചടങ്ങുകളുടെയും ആചാരങ്ങളെയും പൊതുവായി ഉത്സവം എന്നു വിശേഷിപ്പിക്കുന്നു. പതഞ്ഞു പൊങ്ങുന്നത് എന്നാണ് ഉത്സവത്തിന്റെ വാച്യാർത്ഥം. ക്ഷേത്രത്തിലെ ചൈതന്യം ഉത്സവസമയത്തു നടക്കുന്ന ചടങ്ങുകളുടേയും ബലികളുടെയും, ശുദ്ധികർമ്മങ്ങളുടേയും ഫലമായി വർദ്ധിച്ചു പതഞ്ഞുപൊങ്ങി വിഗ്രഹത്തിൽ നിന്നു ശ്രീകോവിലിലേക്കും, ചുറ്റമ്പലങ്ങളിലേക്കും മതിൽകെട്ടിനകത്തേക്കും വ്യാപിച്ച് അവിടെനിന്ന് വീണ്ടും ഉയർന്ന് ക്ഷേത്രം നിൽക്കുന്ന ഗ്രാമത്തിന്റെ തട്ടകത്തിനകത്തേക്കു മുഴുവൻ ഒഴുകി പരക്കുന്നു എന്നാണ് വിശ്വാസം.
ഉത്സവങ്ങൾ മൂന്നുതരത്തിലുണ്ട്. മുളയിട്ട് കൊടികയറുന്ന അങ്കുരാദി, മുളയിടാതെ കൊടികയറുന്ന ധ്വജാദി, മുളടലും കൊടികയറ്റവുമില്ലാതെ കൊട്ടിപ്പുറപ്പെടുന്ന പടഹാദി എന്നിവയാണവ.[1]
നടത്തിപ്പ്
സാധാരണയയായി എല്ലാ വർഷവും ക്ഷേത്രങ്ങളിൽ ഉത്സവങ്ങൾ നടത്തപ്പെടുന്നു.ആണ്ടുതോറും നവധാന്യങ്ങൾ മുളപ്പിക്കുന്നതു മുതൽ തത്ത്വകലശാഭിഷേകം നടത്തി നടയടച്ച്, നിശ്ചിതസമയത്തിനുശേഷം നടതുറക്കുന്നതുവരെയുള്ള ചടങ്ങുകളാണ് ഉത്സവത്തിലുള്ളത്.
അവലംബങ്ങൾ
- ഡോ. കെ. ബാലകൃഷ്ണവാര്യർ (17 സെപ്റ്റംബർ 2014). "ഉത്സവങ്ങൾ". ജന്മഭൂമി. മൂലതാളിൽ (പത്രലേഖനം) നിന്നും 2014-09-18 19:46:43-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 18 സെപ്റ്റംബർ 2014. Check date values in:
|archivedate=
(help)
പുറം കണ്ണികൾ
![]() |
വിക്കിമീഡിയ കോമൺസിലെ Festivals എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |