ഇഷ്ടു

സദ്യയിൽ പ്രധാന കൂട്ടുകറികളിൽ പെട്ടതാണ് ഇഷ്ടു(Ishtu). ഇംഗ്ലീഷിലെ സ്റ്റ്യൂ (Stew)ആണ്‌ ഇഷ്ടു ആയത്. ഇത് രണ്ട് തരത്തിൽ ഉണ്ടാക്കാറുണ്ട് . നാളികേരം വറുത്തരച്ചും പച്ചയ്ക്ക് അരച്ചും. വറുത്തരക്കുന്നവയ്ക്ക് ഇരുണ്ട നിറവും പച്ചക്കരക്കുന്നവയ്ക്ക് വെള്ള നിറവും ആണ്. ഉരുളക്കിഴങ്ങ്, ഗ്രീൻ പീസ്, കാരറ്റ് എന്നിവയാണ് പ്രധാന പച്ചക്കറികൾ. മലബാറിലെ ചില സ്ഥലങ്ങളിൽ കല്യാണനിശ്ചയം, ഗൃഹപ്രവേശനം, പയറ്റ് തുടങ്ങിയ ചടങ്ങുകളിൽ വെള്ള ഇഷ്ടുവും റൊട്ടിയും വിളമ്പാറുണ്ട്.

പേരിനു പിന്നിൽ

ഇംഗ്ലീഷിലെ സ്റ്റ്യൂ (Stew)ആണ്‌ ഇഷ്ടു ആയത്.

ഇതും കാണുക

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.