ഇലക്ട്രോണിക്സ്

തോമസ് ആൽ‌വ എഡിസൺ 1883-ൽ വൈദ്യുത ബൾബുകളുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾക്കിടയിൽ വൈദ്യുതിക്ക് രണ്ട് ലോഹചാലകങ്ങൾക്കിടയിലുളള ശൂന്യതയിൽ കൂടി സഞ്ചരിക്കാൻ സാധിക്കുമെന്ന് കണ്ടെത്തി. എഡിസൺ ഇഫക്ട് (Edison Effect) എന്നറിയപ്പെടുന്ന ഈ പ്രതിഭാസം പ്രയോജനപ്പെടുത്തി 1904-ൽ ജോൺ ഫ്ലമിങ് (John Fleming) ആദ്യ ഇലക്ട്രോണിക് ഉപകരണമെന്നു വിശേഷിപ്പിക്കാവുന്ന ഡയോഡ് വാൽവ് നിർമ്മിച്ചു. കാഥോഡ്, ആനോഡ് (പ്ലേററ്) എന്നിങ്ങനെയുളള രണ്ട് ഇലക്ട്രോഡുകളാണ് ഒരു വാക്വം ഡയോഡിൽ ഉൾപ്പെടുന്നത്. ഇവ വായു നീക്കം ചെയ്ത ഒരു ഗ്ലാസ്സിനുളളിലോ ലോഹകവചത്തിലോ ഉറപ്പിച്ചിരിക്കുന്നു. കാഥോഡിൽ നേരിട്ടോ പരോക്ഷമായോ താപോർജം ലഭിക്കുമ്പോൾ അത് ഇലക്ട്രോണുകളെ ഉത്സർജിക്കുന്നു. ഈ ഇലക്ട്രോണുകൾ പോസിററീവ് പൊട്ടൻഷ്യലുളള ആനോഡിലേക്ക് വാക്വം വഴി സഞ്ചരിക്കുന്നു.

ഇലക്ട്രോണുകളുടെ സഞ്ചാര പാതയിൽ ഒരു ചട്ടക്കൂട് (ഗ്രിഡ്) വച്ച് കാഥോഡിൽ നിന്നും ആനോഡിലേക്കുള്ള വൈദ്യുതി പ്രവാഹത്തെ നിയന്ത്രിക്കാം എന്നുള്ള കണ്ടുപിടിത്തം ഒരു വിപ്ലവം തന്നെ ആയിരുന്നു. ഇത്തരത്തിലുള്ള വാക്വം ട്യൂബുകളുപയോഗിച്ചാണ് ആദ്യകാലത്തെ ഇലക്ട്രോണിക്സ് ഉപകരങ്ങളിൽ ഇലക്ട്രോൺ പ്രവാഹത്തെ നിയന്ത്രിച്ചിരുന്നത്. വാക്വം ട്യൂബുകൾ അവയിലുപയോഗിക്കുന്ന ഇലക്ട്രോഡുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കി ഡയോഡ്, ട്രയോഡ്, പെൻറോഡ്, ടെട്രോഡ് എന്നിങ്ങനെ അറിയപ്പെടുന്നു.

അർദ്ധ ചാലകങ്ങളുടെ (സെമി കണ്ടക്ടർ) കണ്ടു പിടുത്തത്തോടെ വാക്വം ട്യൂബുകളുടെ സ്ഥാനം, ട്രാൻസിസ്റ്ററുകൾ കയ്യടക്കി.

ഇലക്ട്രോണിക്സ് യുഗം

വ്യാവസായിക വിപ്ലവംവ്യാവസായികയുഗത്തിന് കളമൊരുക്കിയതിന് സമാനമായി ഇലക്ട്രോണിക്സിന്ടെ വള൪ച്ച ആധുനിക ലോകത്തെ ഇലക്ട്രോണിക്സ് യുഗത്തിലേക്കും നയിച്ചു. വാർത്താ വിനിമയം , ഗതാഗതം , വ്യവസായം , കൃഷി , ഗവേഷണം, രാജ്യരക്ഷ , വൈദ്യശാസ്ത്രം , വിദ്യാഭ്യാസം തുടങ്ങി സമസ്തമേഖലകളിലും ഇലക്ട്രോണിക്സിന്റെ സജീവസാന്നിധ്യമുണ്ട് . കളിപ്പാട്ടങ്ങൾ , മോബൈൽഫോണുകൾ, കപ്യൂട്ടറുകൾ, ടെലിവിഷൻ,റേഡിയോതുടങ്ങി , ബഹിരാകാശപേടകങ്ങൾവരെ പ്രവർത്തിക്കുന്നത് ഇലക്ട്രോണിക്ഉപകരണങ്ങളുടെ സഹായത്താലാണ്.

ചരിത്രം

തോമസ് ആൽ‌വ എഡിസൺ 1883-ൽ വൈദ്യുതബൾബുകളുമായിബന്ധപ്പെട്ടപരീക്ഷണങ്ങൾക്കിടയിൽ വൈദ്യുതിക്ക് രണ്ട് ലോഹചാലകങ്ങൾക്കിടയിലുളള ശൂന്യതയിൽ കൂടിസഞ്ചരിക്കാൻസാധിക്കുമെന്ന്കണ്ടെത്തി. എഡിസൺ ഇഫക്ട് (Edison Effect) എന്നറിയപ്പെടുന്ന ഈ പ്രതിഭാസം പ്രയോജനപ്പെടുത്തി. 1904-ൽ ജോൺ ഫ്ലമിങ് (John Fleming) ആദ്യഇലക്ട്രോണിക്ഉപകരസമാന്ന് വിശേ,ഷിപ്പിക്കാവുന്ന ഡയോഡ് വാൽവ് നിർമ്മിച്ചു . കാത്തോഡ് ,ആനോഡ്(പ്ലേററ്)എന്നിങ്ങനെയുളളരണ്ട്ഇലക്ട്രോഡുകളാണ് ഒരു വാക്വം ഡയോഡിൽ ഉൾപ്പെടുന്നത്. ഇവ വായു നീക്കം ചെയ്ത ഒരു ഗ്ലാസ്സിനുളളിലോ ലോഹകവചത്തിലോ ഉറപ്പിച്ചിരിക്കുന്നു. കാത്തോഡിൽനേരിട്ടോ പരോക്ഷമായോ താപോർജം ലഭിക്കുമ്പോൾഅത് ഇലക്ട്രോണുകളെഉത്സർജിക്കുന്നു. ഈ ഇലക്ട്രോണുകൾപോസിററീവ് പൊട്ടൻഷ്യലുളള ആനോഡിലേക്ക് വാക്വം വഴി സഞ്ചരിക്കുന്നു.


ഇത്തരത്തിലുള്ള വാക്വംട്യൂബുകളുപയോഗിച്ചാണ് ആദ്യകാലത്തെ ഇലക്ട്രോണിക്സ് ഉപകരങ്ങളിൽ ഇലക്ട്രോൺപ്രവാഹത്തെ നിയന്ത്രിച്ചിരുന്നത്. വാക്വം ട്യൂബുകൾ അവയിലുപയോഗിക്കുന്ന ഇലക്ട്രോഡുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കി ഡയോഡ്,ടയോഡ് ,പെൻറോഡ്, ടെട്രോഡ്എന്നിങ്ങനെഅറിയപ്പെടുന്നു.

ചില ഇലക്ട്രോണിക്സ് ഉപകരങ്ങൾ

  • മൊബൈൽ
    • പ്രധാനമായും വാർത്താ വിനിമയത്തിനും,വിനോദത്തിനും ഉപയോഗിക്കുന്നു.
  • കൃത്രിമോപഗ്രഹങ്ങൾ
    • ഒരു ഇടനിലകാരന്റെ ജോലിചെയ്യുന്നു. ഇലക്ട്രോണിക് സിഗ്നലുകളെ കൈമാറാൻ ഉപയോഗിക്കുന്നു. രാജ്യങ്ങൾ തമ്മിലുള്ള വാർത്താ വിനിമയത്തിനും,തന്ത്രപ്രധാനമയ കാര്യങ്ങൾക്കും ഉപയോഗിക്കുന്നു. ചാരപ്രവർത്തിക്കും ഉപയ്യോഗിക്കുന്നു.
  • കംപ്യൂട്ടർ
    • കംപ്യുട്ടർ ഉപയോഗിക്കാത്ത മേഖല വിരളമാണ്.
  • സുരക്ഷാ സംവിധാനങ്ങൾ
    • ഗാർഹികവും ഓഫീസുകളുടെയും ഫക്ട്ടരികളുടെയും സുരക്ഷാസംവിധാനങ്ങളും അനുബന്ധ ഉപകാരങ്ങളും നിർമ്മിക്കാൻ ഇലക്ട്രോണിക്സ് ഉപയോഗപ്പെടുത്തുന്നുണ്ട്


This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.