ഇന്ദ്രനീലം

നവരത്നങ്ങളിലെ ഒരു രത്നമാണ് ഇന്ദ്രനീലം (Sapphire). ശനിയുടെ രത്നമായാണ് ഇത് അറിയപ്പെടുന്നത്. ആത്മീയതയുടെയും, ദിവ്യമായ പ്രണയത്തിന്റെയും രഹസ്യങ്ങളുടെയും രത്നമായാണ് ഇത് അറിയപ്പെടുന്നത് . രത്നങ്ങളിൽ വച്ചേറ്റവും കാഠിന്യമേറിയത് വജ്രമാണ്. അത് കഴിഞ്ഞാൽ കാഠിന്യം കൂടിയത് കോറണ്ടം കുടുംബത്തിൽ ഉൾപ്പെടുന്ന രത്നങ്ങളാണ്. കോറണ്ടം കുടുംബത്തിൽ ഉൾപ്പെടുന്നവയാണ് മാണിക്യം(Ruby), പുഷ്യരാഗം(Topaz) തുടങ്ങിയ രത്നങ്ങൾ കോറണ്ടത്തിൽ ചുവന്ന നിറമുള്ളവ മാണിക്യം എന്നും മഞ്ഞനിറമുള്ളവ മഞ്ഞപുഷ്യരാഗമെന്നും, നീലനിറമുള്ളവ ഇന്ദ്രനീലമെന്നും, വെള്ളനിറമുള്ളവ വെള്ളപുഷ്യരാഗമെന്നും അറിയപ്പെടുന്നു. ഇവയെല്ലാം ഒരു കുടുംബത്തിലെ രത്നങ്ങളാണ്. ഓക്സൈഡ് കലർന്നവയാണ് കോറണ്ടം കല്ലുകൾ അതിൽ ഇരുമ്പും ടൈറ്റാനിയവും കൂടുതൽ കലർന്നതിനാലാണ് ഇന്ദ്രനീലരത്നത്തിന് നീല നിറം ലഭിക്കാൻ കാരണം. തണുത്ത പ്രകൃതമുള്ള ഈ രത്നത്തിന്റെ കാഠിന്യം 9.00 ആണ്. ഏറ്റവും മനോഹരങ്ങളായ കല്ലുകൾ ലഭിക്കുന്നത് ഇന്ത്യയിൽ കാശ്മീരിലെ ഖനികളിൽ നിന്നുമാണ്.

നവരത്നങ്ങൾ
മുത്ത് | മാണിക്യം | മരതകം | വൈഡൂര്യം | ഗോമേദകം | വജ്രം | പവിഴം | പത്മരാഗം | ഇന്ദ്രനീലം
  1. Harman, Alang Kasim; Ninomiya, Susumu; Adachi, Sadao (1994). "Optical constants of sapphire (alpha-Al2O3) single crystals". Journal of Applied Physics. 76 (12): 8032–8036. Bibcode:1994JAP....76.8032H. doi:10.1063/1.357922.
ഇന്ദ്രനീലം
The 423-carat (85 g) blue Logan Sapphire
General
CategoryOxide mineral
Formula
(repeating unit)
Aluminium oxide, Al2O3
Identification
നിറംTypically blue, but varies
Crystal habitAs crystals, massive and granular
Crystal systemTrigonal
Symbol (32/m)
Space Group: R3c
FractureConchoidal, splintery
മോസ് സ്കെയിൽ കാഠിന്യം9.0
LusterVitreous
Specific gravity3.95–4.03
Optical propertiesAbbe number 72.2
അപവർത്തനാങ്കംnω=1.768–1.772
nε=1.760–1.763,
Birefringence 0.008
PleochroismStrong
Melting point2,030–2,050 °C
FusibilityInfusible
SolubilityInsoluble
Other characteristicsCoefficient of thermal expansion (5.0–6.6)×10−6/K
relative permittivity at 20 °C
ε = 8.9–11.1 (anisotropic)[1]
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.