ആവാസവ്യവസ്ഥ
പരസ്പരവും ചുറ്റുപാടുകളുമായും പ്രതികരിക്കുന്ന സസ്യങ്ങളും ജന്തുക്കളും അജൈവവസ്തുക്കളും അടങ്ങുന്ന പരിതഃസ്ഥിതിപരമായ വ്യവസ്ഥയാണ് ആവാസവ്യവസ്ഥ (Ecosystem). ഇത് ജീവമണ്ഡലത്തിന്റെ നിലനിൽപ്പിന്റെ അടിസ്ഥാന ഘടകമാണ്. ആവാസവ്യവസ്ഥ അഥവാ Ecosystem എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആർതർ ടാൻസ്ലി ആണ്. [2] ഇക്കോടോപ്പ് എന്ന പദത്തിലൂടെ പിന്നീട് അദ്ദേഹം സ്ഥലപരമായ നിർവ്വചനം ആവാസവ്യവസ്ഥയ്ക്ക് നൽകി. ഊർജ്ജത്തിന്റേയും ദ്രവ്യത്തിന്റേയും പ്രവാഹവുമായി ബന്ധപ്പെട്ട് ആവാസവ്യവസ്ഥയെ ആദ്യമായി നിർവ്വചിച്ചത് യൂജിൻ പി. ഓടവും ഹോവാർഡ് റ്റി. ഓടവുമാണ്.
ഇക്കോസിസ്റ്റം ഡൈനാമിക്സ്
ആവാസവ്യവസ്ഥ ചടുലവും സദാ ചലനാത്മകവുമാണ്. അജീവീയ ഘടകങ്ങളും ജീവീയ ഘടകങ്ങളും രാസ ഭൗതിക പ്രതിഭാസങ്ങളും ചേർന്നുള്ള ഈ ചലനാത്മക വ്യവസ്ഥയിൽ ദ്രവ്യത്തിന്റേയും ഊർജ്ജത്തിന്റേയും കൈമാറ്റം അനുസ്യൂതം നടക്കുന്നു. ദ്രവ്യകൈമാറ്റം ജീവ ഭൗമ രാസ ചക്രങ്ങളാലാണ് നടക്കുന്നത്. നൈട്രജൻ ചക്രം, ഓക്സിജൻ ചക്രം, കാർബൺ ചക്രം എന്നിവ ഉദാഹരണങ്ങളാണ്.
ദ്രവ്യ ഊർജ്ജ കൈമാറ്റം
ഭക്ഷ്യശൃംഖല
ഭക്ഷ്യശൃഖാലാജാലം
ജൈവവൈവിധ്യം
വർഗ്ഗീകരണം
ആവാസവ്യവസ്ഥയുടെ ധർമ്മം
പുറത്തേയ്ക്കുള്ള കണ്ണികൾ
ഉദാഹരണങ്ങൾ
അവലംബം
- Hatcher, Bruce Gordon (1990). "Coral reef primary productivity. A hierarchy of pattern and process". Trends in Ecology and Evolution. 5 (5): 149–155. doi:10.1016/0169-5347(90)90221-X.
- http://en.wikipedia.org/wiki/Ecosystem#cite_note-9