ആയുധം

മൂർച്ചയുള്ളതോ, മാരകങ്ങളോ ആയ ഉപകരണങ്ങളെ പൊതുവെ ആയുധം എന്നു വിളിക്കുന്നു. പണി ചെയ്യുക, വേട്ടയാടാടുക, സ്വയരക്ഷ, ശത്രുക്കളെ നേരിടുക, എന്നീ ആവശ്യങ്ങൾക്ക് പ്രാചീന കാലം മുതൽ മനുഷ്യൻ ആയുധങ്ങൾ ഉപയോഗിച്ചു പോരുന്നു. മുൻകാലങ്ങളിൽ ഉപയോഗിച്ചിരുന്ന മുന കൂർത്ത കല്ലുകൾ, കുന്തങ്ങൾ, ഗഥകൾ, തുടങ്ങി പീരങ്കികൾ, ബാലിസ്റ്റിക് മിസൈലുകൾ, വരെയുള്ള വിവിധതരം ഉപകരണങ്ങൾ ആയുധങ്ങളുടെ ഗണത്തിൽ വരുന്നു.

വേട്ടയാടുവാനായിരുന്നു ആദ്യകാലത്തെ ആയുധങ്ങളിൽ അധികവും ഉപയോഗിച്ചിരുന്നത്. മുന കൂർത്ത കല്ലാണ്‌ മനുഷ്യൻ മുൻ കാലങ്ങൾ ഉപയോഗിച്ചിരുന്ന ആയുധങ്ങളിൽ പ്രധാനം. മൃഗങ്ങളെ കൊല്ലാനും അവയുടെ തൊലിയുരിഞ്ഞെടുക്കാനും ഇവ ഉപയോഗിച്ചു പോന്നു. തടിയോ എല്ലിൻകഷണമോ കൊണ്ട്‌ കല്ലുകൾ ഉരച്ചുമിനുക്കി അഗ്രം കൂർപ്പിച്ചെടുത്തിരുന്നു. ഇങ്ങനെ ഉപയോഗിച്ചിരുന്ന കല്ലിന് 'ഫ്ലിന്റ്സ്റ്റോൺ' എന്നാണ്‌ പറഞ്ഞിരുന്നത്‌.

ബി. സി. 250000-നും 70000-നും ഇടയിൽ ജീവിച്ചിരുന്ന ശിലായുഗമനുഷ്യരും നിയാണ്ടർത്താൽ മനുഷ്യരും കൈക്കോടാലികൾ ഉപയോഗിച്ചിരുന്നു.

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.