ആമ്പല്ലൂർ

തൃശ്ശൂർ ജില്ലയിലെ പ്രധാനപ്പെട്ട പട്ടണങ്ങളിലൊന്നാണ് ആമ്പല്ലൂർ. ദേശീയപാത 544 ഇതുവഴിയാണ് കടന്നു പോകുന്നത്. ദേശീയപാത 544 ൽ പുതുക്കാടിനും ഒല്ലൂരിനും ഇടക്കാണ് ആമ്പല്ലൂർ സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ പോളിടെൿനിക്കുകളിൽ ഒന്നായ അളഗപ്പനഗറിലെ ത്യാഗരാജാർ പോളിടെൿനിക് ആമ്പല്ലൂരിന് അടുത്താണ് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ഓട്ടു വ്യവസായത്തിന്റെ പ്രധാന ഒരു മേഖലയാണ് ആമ്പല്ലൂർ. ഇവിടെ ഒരു പാട് ഓടു നിർമ്മാണ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട്. തൃശ്ശൂർ ജില്ലയിലെ ചിമ്മിനി ഡാം പ്രദേശത്തേക്ക് ആമ്പല്ലൂരിൽ നിന്നും 25 കി മി സഞ്ചരിച്ചാൽ എത്തിച്ചേരാവുന്നതാണ്.


തൃശ്ശൂരിലെ പ്രധാന സ്ഥലങ്ങൾ
അയ്യന്തോൾ | മണ്ണുത്തി | താണിക്കുടം | രാമവർമ്മപുരം | ഒളരിക്കര | ഒല്ലൂർ | കൂർക്കഞ്ചേരി | മുളങ്കുന്നത്തുകാവ് | വിയ്യൂർ | പൂങ്കുന്നം | വെള്ളാനിക്കര | ആമ്പല്ലൂർ | അടാട്ട് | കേച്ചേരി | കുന്നംകുളം | ഗുരുവായൂർ | ചാവക്കാട് | ചേറ്റുവ | കാഞ്ഞാണി | വാടാനപ്പിള്ളി | തൃപ്രയാർ | ചേർപ്പ് | ഊരകം | പട്ടിക്കാട് | വടക്കാഞ്ചേരി | ചേലക്കര | ചെറുത്തുരുത്തി |കൊടകര | പുതുക്കാട് | മാള | പെരിങ്ങോട്ടുകര | ചാലക്കുടി | ഇരിങ്ങാലക്കുട | കൊടുങ്ങല്ലൂർ | വാടാനപ്പിള്ളി


This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.