ആക്റ്റിനൈഡുകൾ

89 മുതൽ 103 വരെ അണുസംഖ്യയുള്ള 15 മൂലകങ്ങളാണ് ആക്ടിനോയ്ഡുകൾ (ഐ.യു.പി.എ.സി സംജ്ഞാശാസ്ത്രമനുസരിച്ച്) (മുമ്പ് ആക്ടിനൈഡ്). ആക്ടിനിയം തൊട്ട് ലോറെൻസിയം വരെയുള്ള മൂലകങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്. ആക്റ്റിനോയ്ഡ് ശൃംഖലയുടെ പേര് അതിലെ ആദ്യ മൂലകമായ ആക്റ്റിനിയത്തിൽനിന്നാണുണ്ടായത്. അതിന്റെ ഉൽ‌പത്തിയാകട്ടെ ακτις(ആക്ടിസ്) എന്ന ഗ്രീക്ക് വാക്കിൽനിന്നും. കിരണം എന്നാണ് ഈ വാക്കിന്റെ അർത്ഥം.

അണുസംഖ്യ മൂലകം പ്രതീകം
89ആക്റ്റിനിയംAc
90തോറിയംTh
91പ്രൊട്ടക്റ്റിനിയംPa
92യുറേനിയംU
93നെപ്റ്റ്യൂണിയംNp
94പ്ലൂട്ടോണിയംPu
95അമെരിസിയംAm
96ക്യൂറിയംCm
97ബെർകിലിയംBk
98കാലിഫോർണിയംCf
99ഐൻസ്റ്റീനിയംEs
100ഫെർമിയംFm
101മെൻഡലീവിയംMd
102നോബെലിയംNo
103ലോറെൻസിയംLr
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.