അപവർത്തനാങ്കം

പ്രകാശത്തിന്റെ ശൂന്യതയിലുള്ള വേഗതയും ഒരു മാധ്യമത്തിലൂടെയുള്ള വേഗതയും തമ്മിലുള്ള അനുപാതത്തെ കേവല അപവർത്തനാങ്കം (Absolute Refractive Index) എന്നു പറയുന്നു.പ്രകാശത്തിന്റെ ശൂന്യതയിലുള്ള വേഗതയും ഒരു മാധ്യമത്തിലൂടെയുള്ള വേഗതയും തമ്മിലുള്ള അനുപാതതിലുടെ മാധ്യമത്തിൻറെ അപവർത്തനാങ്കം കാണുവാൻ സധിക്കും. ഒരു മാധ്യമത്തിലൂടെയുള്ള പ്രകാശത്തിന്റെ വേഗതയെ സൂചിപ്പിക്കുന്ന ഒരു സംഖ്യയാണ് ആ മാധ്യമത്തിൻറെ അപവർത്തനാങ്കം . ഉദാഹരണമായി, ജലത്തിന്റെ അപവർത്തനാങ്കം 1.33 എന്നുപറയുന്നതിൽ നിന്നും പ്രകാശത്തിന്റെ ജലത്തിലെ വേഗത ശൂന്യതയിലുള്ളതിനേക്കാൾ 1.33 മടങ്ങ് കുറവാണെന്നു മനസ്സിലാക്കാം. ഒരു മാധ്യമത്തിലൂടെയുള്ള വേഗതയും മറ്റൊരു മാധ്യമത്തിലൂടെയുള്ള വേഗതയും തമ്മിലുള്ള അനുപാതം, ആദ്യത്തെ മാധ്യമത്തിന് ആപേക്ഷികമായ രണ്ടാമത്തെ മാധ്യമത്തിന്റെ അപവർത്തനാങ്കമാണ് (Relative Refractive Index).

Refraction of light at the interface between two media.

കൂടിയ അപവർത്തനാങ്കം ഒരു മാധ്യമത്തിന്റെ പ്രകാശപരമായ ഉയർന്ന സാന്ദ്രതയെക്കുറിക്കുന്നു.

                                  n= sin i/sin r

n = അപവർത്തനാങ്കം (refractive index), i =പതനകോൺ (angle of incidence), r =അപവർത്തനകോൺ (angle of refraction)

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.